Friday, May 6, 2022

സി ബി ഐ -5

 



വർഷങ്ങൾക്കു മുൻപ് കേരളത്തെ കോരിത്തരിപ്പിച്ച ഒരു ചിത്രം ഇപ്പൊൾ അഞ്ച് ഭാഗങ്ങൾ ഒരേ നായകനും സംവിധായകനും എഴുത്തുകാരനും " ലോക റിക്കാർഡ് " ഇട്ടു കൊണ്ട് വീണ്ടും നമ്മുടെ മുന്നിലേക്ക് ഇട്ടു തരുമ്പോൾ ആവോളം പ്രതീക്ഷ ഉണ്ടായിരുന്നു.



അതി വേഗത്തിൽ കഥ പറയുന്ന ഞെട്ടിപ്പിക്കുന്ന ട്വിസ്ട്ടുകൾ ഉള്ള കൊറിയൻ, ജപ്പാൻ ക്രൈം ത്രില്ലർ കാണുന്ന ഒരു ജനതക്ക് മുന്നിൽ പഴയ പാറ്റേണിൽ നിന്ന് കൊണ്ട് തന്നെ കഥ പറയാൻ ശ്രമിച്ചത് ശുദ്ധ മണ്ടത്തരം തന്നെ..



കഥാപാത്രങ്ങൾ അന്വേഷണം എന്ന നിലയിൽ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു പറഞ്ഞു ലാഗ് അടിപിക്കുന്നതിൽ മാത്രമേ അണിയറക്കാർ വിജയിച്ചിരിക്കുന്നുള്ളൂ.അന്വേഷണങ്ങൾ മൊത്തം സംഭാഷണങ്ങൾ കൊണ്ട്  മാത്രം കാണികളെ ബുദ്ധിമുട്ടിക്കാതെ ദൃശ്യങ്ങൾ കൊണ്ട് കാണിച്ചിരുന്നു എങ്കിൽ വെട്ടി ഒതുക്കി നല്ലൊരു ചിത്രം ആകാമായിരുന്നു .ഒരു കുറ്റാന്വേഷണ ചിത്രത്തിൻ്റെ യാതൊരു ഊർജവും ഇല്ലാത്ത സിനിമയായി പോയി.






മമ്മൂട്ടി കാലത്തിനു അനുസരിച്ച് അല്ലെങ്കിൽ അതിന് മുന്നേ  സഞ്ചരിക്കുന്നു എങ്കിലും സ്വാമിയും മധുവും പണ്ടത്തെ കാലത്തിൽ തന്നെ


നിൽക്കുന്നു.


ഒരു ആറാം ഭാഗത്തിൻ്റെ സാധ്യത പറഞ്ഞു കൊണ്ട് നിർത്തുന്നത് കൊണ്ട് തന്നെ അത് കൂടി സഹിക്കണ്ട ബാധ്യത നമുക്കുണ്ട്..അത് കൊണ്ട് സ്വാമി കുറച്ചു അധികം വിദേശ സിനിമകളും ഇപ്പോഴത്തെ തമിഴു മലയാള സിനിമകളും ( ജസ്റ്റ് മലയാളത്തിലെ 21 ഗ്രംസ് എങ്കിലും കാണുക) റെഫറൻസ് ആക്കി മാത്രം അടുത്ത ചുവടുവെപ്പിലേക്ക് പോയാൽ മതിയാകും.


പ്ര .മോ .ദി .സം

No comments:

Post a Comment