Saturday, May 28, 2022

അവാർഡുകൾ

 



സിനിമ അവാർഡുകൾ എന്നും വിവാദമാകാറുണ്ട്.കാരണം അഞ്ചോ പത്തോ പേര് കുറഞ്ഞ ദിവസത്തിനുള്ളിൽ സിനിമകൾ മുഴുവനും കണ്ടു   ഒരു മേശക്കു ചുറ്റും ഇരുന്നു തങ്ങളുടെ ആസ്വാദന രസങ്ങൾ പങ്ക് വെക്കുന്നത് കൊണ്ടാവണം ഒരിക്കലും പബ്ലിക്കിന് അവരുടെ തീരുമാനം ഒരിക്കലും രസിക്കില്ല..നമ്മളൊക്കെ ഒരു കൊല്ലം കൊണ്ട് ആസ്വദിച്ചത് അവർ കുറഞ്ഞ സമയത്ത് കണ്ടു തീർക്കുകയാണ്.



ഇനി പബ്ലിക് ആണ് തിരഞ്ഞു എടുക്കുന്നത് എങ്കിൽ അത് ഫാൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പ് ആയി മാറാനും സാധ്യത ഉണ്ട്.വനിതാ അവാർഡ്,ഏഷ്യനെറ്റ് അവാർഡ് ഒക്കെ നമ്മൾ കാണുന്നത് അല്ലെ...പ്രമുഖർക്ക് മുഴുവനും എന്തെങ്കിലും പേരിൽ  ഫലകം കൊടുക്കും.



ഇത്തവണ അവാർഡ് കിട്ടിയവർ മോശം ആൾകാർ ഒന്നുമല്ല..എല്ലാവരും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചവർ തന്നെയാണ്.ഒരുവിധം സിനിമകൾ ഒക്കെ കാണുന്ന ആൾ എന്ന സ്ഥിതിക്ക് ഇപ്പൊൾ അവാർഡ് ലഭിച്ചവരേക്കാൾ മികച്ചു നിന്നവർ വേറെ ഉണ്ടായിരുന്നു എന്ന് നിസ്സംശയം പറയാം .



ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന ലേബലിൽ അവാർഡ് ലഭിച്ച നടനെക്കാൾ എന്ത് കൊണ്ടും ഹോമിലെ  ഇന്ദ്രൻസ് തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്..ഭൂതകാലത്തിലെ അഭിനയത്തിന് രേവതിയെ തിരഞ്ഞു പിടിച്ചതും അത്ര രസിച്ചിട്ടില്ല. മഞ്ജുപിള്ള അവരെക്കാൾ എത്രയോ മുന്നിൽ തന്നെയാണ്.പക്ഷേ ആ സിനിമയുടെ  നിർമാതാവ് പെട്ടത് കൊണ്ട്  അവരെ അകറ്റി നിർത്തി.



 കുറച്ചു കാലമായി നമ്മുടെ നാട്ടിലെ അവാർഡുകൾ  എല്ലാം തന്നെ ചുറ്റിലും ഉള്ള പലതരം സ്വാധീനങ്ങൾ പെട്ട് ഉഴലുന്ന സ്ഥിതിയാണ്.മതം,രാഷ്ട്രീയം, മൂട് താങ്ങൽ,മുൻവിധി , കൈകൂലി...അങ്ങിനെ അതിൻ്റെ കാരണങ്ങൾ പലതാണ്..


 മുൻവിധിയോടെ പോത്തൻ ബ്രില്ലിയൻസിനെ വാഴ്‌ത്തുന്നവർ ഉണ്ടാകും ,പലർക്കും അങ്ങിനെ തോന്നുവാൻ മാത്രം ആ ചിത്രത്തിൽ ബ്രില്ലയൻസ് ഒന്നും ഇല്ല...ഇതുവരെ ഇല്ലാത്ത ഒരു ആചാരം പോലെ അവലംബിത തിരക്കഥയ്ക്ക് അവാര്ഡ് കൊടുത്തത് കണ്ടു...അതിലെ സഹനടിക്കും....ഇതൊക്കെ ചിലരെ രസിപ്പിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്..


മൂർ എന്ന നടൻ്റെ തിരഞ്ഞെടുപ്പ് പെർഫെക്റ്റ് ആണ് എന്നാല് അത് കഴിഞ്ഞുള്ള അവൻ്റെ ഡയലോഗ് സഹിക്കാൻ പറ്റിയില്ല..ഇത്രയും നാളും അനഹർക്ക് കിട്ടിയത് കൊണ്ട്  അവാർഡ് കിട്ടുക ആണെങ്കിൽ ബഹിഷ്കരിക്കാൻ ആലോചിച്ചു എന്നും ഈ വർഷം അർഹർക്ക് ആണ് കിട്ടിയത് അത് കൊണ്ട് സ്വീകരിക്കും എന്നും(എന്തൊരു മഹാമനസ്സ്....)


എല്ലാ കൊല്ലവും ഉള്ളത് പോലെ അവാർഡ് വിവാദങ്ങൾ ഒന്ന് രണ്ടു ആഴ്‌ചകൾകുള്ളിൽ കെട്ടടങ്ങി പോകും..അടുത്ത വർഷവും നാട്ടുകാരുടെ പണംകൊണ്ട് ഇതുപോലത്തെ കലാപരിപാടികൾ അരങ്ങേറും..വിവാദം ഉണ്ടാകും ..


വാൽകഷ്ണം: അവാർഡ് കിട്ടിയ പലർക്കും ഞാൻ ഇതിനു അർഹനല്ല എന്ന് തോന്നാത്ത കാലത്തോളം കലാപരിപാടികൾ തകർത്തു മുന്നേറി കൊണ്ടിരിക്കും.


പ്ര.മോ.ദി.സം

No comments:

Post a Comment