Sunday, December 12, 2021

സൂര്യവംശി

 



"ഞാൻ മുസ്ലിം ആയത് കൊണ്ടല്ലേ എന്നെ നിങൾ പിടികൂടിയത്"?


"പോലീസ് പാസ്പോർട്ട് നോക്കിയല്ല അറസ്റ്റ് ചെയ്യുന്നത് ക്രൈം നോക്കിയാണ്"


ഇങ്ങിനെ ചിലരെ കോരിത്തരിപ്പിക്കുന്ന കുറെ സംഭാഷണങ്ങൾ കൊണ്ടുള്ള അക്ഷയ്കുമാർ ചിത്രമാണ് സൂര്യ വംശി.






ഇപ്പൊൾ നമ്മുടെ രാജ്യത്ത് തെണ്ടിത്തരം ചെയ്തിട്ട് ആൾകാർ രക്ഷപെടുവാൻ ഉപയോഗിക്കുന്ന വാക്കാണ് ന്യൂനപക്ഷ പ്രീണനവും മറ്റും.. സൂര്യവംശി എന്ന ചിത്രത്തിൽ രോഹിത് ഷെട്ടി പറഞ്ഞുവെക്കുന്നതും ഇതൊക്കെ തന്നെയാണ്. ഉള്ള ചെറ്റത്തരം തെണ്ടിത്തരം രാജ്യദ്രോഹം ഒക്കെ ചെയ്തിട്ട് മതത്തിൻ്റെ പേരിൽ രക്ഷപ്പെടുവാൻ ശ്രമിക്കുക. അതൊക്കെ വെറും തോന്നൽ ആണെന്ന്  അവരെ മനസ്സിലാക്കി നായകൻ പൊളിച്ചടുക്കി കൊടുക്കുന്നുണ്ട് .അങ്ങിനെ സമൂഹത്തിൽ നിലവിൽ ഉള്ള കുറെ കാര്യങ്ങളിൽ കൂടി തന്നെയാണ് ചിത്രം സഞ്ചരിക്കുന്നത്.

 






ലോജിക് ഒക്കെ മടക്കി തിരുകി പോക്കറ്റിൽ വെച്ചിട്ട് വേണം പല ഹിന്ദി സിനിമകളും കാണുവാൻ..പ്രത്യേകിച്ച് രോഹിത് ഷെട്ടി സിനിമകൾ..ക്രൈം ആയി കൊട്ടെ ഹാസ്യം ആവട്ടെ പ്രേമം ആകട്ടെ അത് ഒന്നും നമ്മളെ ചിന്തിക്കാൻ വിടാതെ എൻ്റർ ടൈൻ ചെയ്യിക്കുക എന്നതാണ് രോഹിത്തിൻ്റെ പോളിസി..അത് കൊണ്ട് തന്നെ ആവണം ഹിറ്റ് മേക്കറെന്ന പേരിൽ വർഷങ്ങളായി അദ്ദേഹം വിലസുന്നത്.


ആദ്യാവസാനം അക്ഷയ കുമാറിൻ്റെ ഷോ ആണെങ്കിലും സെവാഗും ഗംഭീറും സച്ചിനും യുവരാജും ഒക്കെ അടിത്തറ ഇട്ട ഇന്നിങ്സിൽ അവസാനം ധോണി വന്നു ഫിനിഷ് ചെയ്തു പെരെടുക്കുന്നത് പോലെ അജയ് ദേവ്ഗൺ ആണ് അവസാന ഇരുപത് മിനുട്ടിൽ തകർക്കുന്നത്.



സിങ്കം,സിമ്പ ചിത്രങ്ങളിലൂടെ പോലീസ് വേഷം  ഹിന്ദി മനസ്സിൽ കയറ്റിയ അജയ് ദേവ്ഗൺ ,രൺവീർ സിംഗ് എന്നിവർ  അതേ കഥാപാത്രമായി സൂര്യവംശിയെ സഹായിക്കുവാൻ എത്തുന്നുണ്ട്.അത് കലക്ഷനെയും നന്നായി സഹായിച്ചിട്ടുണ്ട്..അത് കൊണ്ടാകും ഈ വർഷം ഏറ്റവും കൂടുതൽ ആൾകാർ കണ്ട ചിത്രമായി ഇത് മാറിയതും.








നമ്മുടെ സംയുക്ത സൈനിക മേധാവി അന്തരിച്ചപ്പോൾ അദ്ദേഹത്തിൻ്റെ മരണം പോലും ആഘോഷിച്ച "വിമത ഇന്ത്യൻസ്" മറക്കുന്നത് ഇവിടത്തെ സംസ്കാരവും കൂട്ടായ്മയും മതേതരം ഒക്കെ ആണ്.


 നമ്മുടെ കൂടി സകല ആനുകൂല്യവും നക്കി തിന്നു ജീവിക്കുന്ന  "വിമതരായ  വാലാട്ടി രാജ്യ ദ്രോഹികൾ' ഉള്ള ഈ നാട്ടിൽ ഇത് പോലെയുള്ള ചിത്രങ്ങളിൽ കൂടി  പറയാനുള്ളത് അവരുടെ മുഖത്ത് നോക്കി തന്നെ ചിലർ പറഞ്ഞു വെക്കുന്നുണ്ട് എന്നത് തന്നെയാണ് വമ്പിച്ച താരനിര ഉണ്ടായിട്ടും വലിയ  പുതുമയും ഒന്നും അവകാശപ്പെടാനില്ലാത്ത ഈ ചിത്രത്തിൻ്റെ പ്രാധാന്യവും.


പ്ര. മോ. ദി .സം

No comments:

Post a Comment