Saturday, December 11, 2021

ഭീമൻ്റെ വഴി

 



വഴി വലിയൊരു പ്രശ്നം തന്നെയാണ്..നേരായ ഒരു വഴി ഇല്ലെങ്കിൽ നമ്മൾ ഒക്കെ തെറ്റിയ വഴിയിൽ കൂടി പോയി അപകടത്തിൽ ചെന്ന് ചാടിയേക്കും. തടസ്സം നിൽക്കുന്ന വഴികൾ  നമ്മുടെ ജീവിതത്തെ എപ്പൊഴും അലട്ടി കൊണ്ടിരിക്കുകയും ചെയ്യും.



അമ്മയെ വയ്യാതെ ആശുപത്രിയിൽ കൊണ്ടുപോകുവാൻ ബുദ്ധിമുട്ടിയ അവസരത്തിൽ ആണ് ഭീമൻ എന്ന് വിളിപ്പേരുള്ള നായകൻ  പുരയിടത്തിലെക്കുള്ള വഴിയേ കുറിച്ച് ചിന്തിക്കുന്നത്. കഷ്ടപ്പെട്ടു തുടങ്ങുമ്പോൾ  നമ്മൾ  മുൻപ് സഞ്ചരിച്ച വഴികളെ കുറിച്ച് ഓർമിക്കുന്നു. ദുർഘടമായ വഴികളിൽ നിന്നും മാറി നടക്കുവാൻ ഉത്സാഹിക്കും..



അങ്ങിനെ  നല്ല ഒരു വഴി ആവശ്യമുള്ളവർ ഒക്കെ ഒത്തുകൂടി  തങ്ങളുടെ പുരയിടങ്ങളിൽ പോകുവാൻ പുതു വഴി നിർമ്മിക്കുവാൻ ഒത്തുചേരുന്നു.തങ്ങളുടെ ഭൂമിയും അധ്വാനവും കൊണ്ട്  പുതു വഴി ഉണ്ടാക്കുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ ആണ് സിനിമ.



വഴിമുടക്കികൾ എവിടെയും ഉണ്ടാകുമല്ലോ..അങ്ങിനെ ഉള്ള പല പ്രശ്നങ്ങൾ  ചിന്തകള് ഹാസ്യവും ഗൗരവവും ചേർത്ത് എഴുതുകയാണ് ചെമ്പൻ വിനോദ് എന്ന നടൻ.അദ്ദേഹം മനസ്സിൽ കണ്ടത് അക്ബർ ഹംസ എന്ന സംവിധായകൻ  മികച്ചൊരു സിനിമയും ആക്കി നമ്മളോട് സംവദിക്കുന്നു.



തമാശ എന്ന ചിത്രത്തിലൂടെ തൻ്റെ വരവ് അറിയിച്ച അക്ബർ ഈ ചിത്രത്തിലൂടെ തൻ്റെ ടാലൻ്റ് തെളിയിക്കുന്നു .നിവിൻ പോളിയുടെ പുതിയ ചിത്രത്തിലെ റിസപ്ഷനിസ്റ്റ് ആരെന്ന് തിരക്കിയപ്പോൾ പലർക്കും അറിയില്ലായിുന്നു.വിൻസി അലോഷിയസ് എന്ന  ആ നടി ഇതിലൂടെ കൂടുതൽ ഉയരത്തിൽ എത്തിയിരിക്കുന്നു.



ജിനു ജോസഫ് എന്ന നടൻ്റെ എറ്റവും മികച്ച വേഷമാണ് കരിയറിലെ തന്നെ എന്നുറപ്പിക്കാം.ആദ്യാവസാനം പുതു പണക്കാരനായ അദേഹം ഞെട്ടിക്കുന്നു.നസീർ സംക്രാന്തി എന്ന നടനും നല്ലൊരു ബ്രേക്ക് കിട്ടിയേക്കും.


ചോക്കളേറ്റ് ഇമേജ് മാറ്റി കോഴി ഇനത്തിലേക്ക് മാറിയുള്ള കുഞ്ചാക്കോവും പതിവ് ലൈൻ തെറ്റിക്കുന്നു. സെക്സും മദ്യവും ആണ് കൂടുതൽ കിക്ക് തരിക എന്നുകൂടി കുഞ്ചാക്കോ പറയുന്നുണ്ട്.അഭിനയിച്ച ഓരോരുത്തരും തങ്ങളുടെ കഴിവുകൾ മാക്സിമം പ്രകടിപ്പിച്ചിട്ടുണ്ട്.



വലിയ ചിത്രങ്ങളുടെയും മറ്റും തിയേറ്റർ നിറക്കലുകൾ ഈ കൊച്ചു ചിത്രത്തെ ബാധിക്കില്ല എന്നുറപ്പ് വരുത്തുവാൻ നമ്മൾ ഈ ചിത്രം വലിയ പ്രതീക്ഷകൾ ഇല്ലാതെ കാണുക തന്നെ വേണം.


പ്ര. മോ. ദി .സം

No comments:

Post a Comment