ദൈവം ഉണ്ടോ ?അതോ ഇല്ലേ ?ഇല്ലെങ്കില്‍ പിന്നെ എന്തിനു ദൈവത്തിന്റെ പേരും പറഞ്ഞു ആരാധനാലയങ്ങളില്‍ പോകുന്നു.ഉണ്ടെങ്കില്‍ എന്തുകൊണ്ട് ദൈവം സമൂഹത്തിലെ അനീതികള്‍ കാണുനില്ല.എന്ത് കൊണ്ട് ഇവിടെ പിഞ്ചു കുഞ്ഞുങ്ങള്‍ കൊല്ലപെടുന്നു ?...നിരപരാധികള്‍ ശിഷിക്കപെടുന്നു ? ,പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നു.?.ദൈവം ഉണ്ടെങ്കില്‍ ഇതൊക്കെ ഇല്ലതാവേണ്ടാതല്ലേ ?.പലപ്പോഴായി പലരും ചോദിച്ചു മടുത്ത ചോദ്യങ്ങളാണ് ..ഈ ചോദ്യങ്ങള്‍ക്ക് ഒന്നിനും എനിക്ക് എന്നല്ല പലര്‍ക്കും ഉത്തരമില്ല .ദൈവം ഉണ്ടെന്നു പറയുന്നവര്‍ക്ക് അതില്‍ വിശ്വസിക്കാം ഇല്ലെന്നു വാദിക്കുന്നവര്‍ക്ക് അതിലും.എന്ന് കരുതി പരസ്പരം പഴിചാരി നിന്ദിക്കരുത്.ഓരോരുത്തരുടെ വിശ്വാസമാണ് അവര്‍ക്ക് പ്രധാനം.
ദൈവം എന്ന് പറയുന്നത് ഒരു വിശ്വാസമാണ് .തന്നെ തിന്മകളില് നിന്നും ആപത്തുകളില്‍ നിന്നും രക്ഷിക്കുവാനും നല്ല രീതിയില്‍ എപ്പോഴും മുന്നോട്ടേക്കു നയിക്കുവാനും തന്റെ ആഗ്രഹങ്ങള്‍ ഒക്കെ സഫലീകരിക്കുവാന്‍ എന്തോ ഒരു ശക്തി ഉണ്ടെന്നു മനസ്സില്‍ തറച്ച് പോയ ഒരു വിശ്വാസം.നമ്മുടെ പ്രാര്‍ഥനകള്‍ ഫലം കാണുമ്പോള്‍ ദൈവം ഉണ്ടെന്നു നമ്മള് ചിലര്‍ വിശ്വസിക്കുന്നു.ചില പ്രാര്‍ത്ഥനകള്‍ക്ക് ഫലം കിട്ടാതാകുബോള് ചിലര്‍ നിരീശ്വരവാദികള്‍ ആയിപോകുന്നു.ചിലര്‍ ജന്മം കൊണ്ടേ നിരീശ്വരവാദികള്‍ ആയിരിക്കും.
എപ്പോഴും ദൈവത്തില്‍ വിശ്വസിച്ചിരുന്ന ഒരു പ്രഗല്ഭ ഗായിക ജീവിതത്തില്‍ ഒരാപത്തുണ്ടായപ്പോള്‍ "ഇനി എനിക്ക് ദൈവത്തില്‍ വിശ്വാസമില്ല ഇനി ഞാന്‍ എന്തിനു ദൈവത്തോട് പ്രാര്‍ഥിക്കണം" എന്ന് വിലപിച്ചതും അത് കൊണ്ട് തന്നെ."നമ്മുടെ എല്ലാ കാര്യങ്ങളും ദൈവങ്ങള്‍ നടത്തിത്തരും എന്ന് വിശ്വസിക്കരുത് നമ്മള് കൂടി പ്രയത്നിക്കണം "എന്നാണ് ആരോ അതിനു പറഞ്ഞ മറുപടി.
പലരും പറഞ്ഞു കേട്ടിട്ടുണ്ട് ..രാവിലെ തന്നെ അമ്പലത്തില്‍ പോയാല്‍ മനസ്സിന് എന്തോ ഒരു ശക്തി വന്നതുപോലെ തോന്നും ..കലുക്ഷമായ മനസ്സുകള്‍ക്ക് സമാധാനം ഉണ്ടാകുന്നു ..കുളിര്‍മ വരുന്നു.അന്നത്തെ ദിവസം മൊത്തം നല്ലതായിട്ടുണ്ട് എന്നൊക്കെ...സത്യമായിരിക്കാം .വിഗ്രഹങ്ങളുടെ ആകര്‍ഷണവും ശാന്തമായ മൌനമായ അന്തരീക്ഷവും ഒക്കെ പലരുടെയും മനസ്സിനെ സ്വാധീനിചിരിക്കാം.പക്ഷെ തിരക്ക് പിടിച്ചു ഭക്തര്‍ അലമുറയിടുന്ന അമ്പലത്തില്‍ പോയാല്‍ നമ്മുടെ മനസ്സാണ് മടുക്കുന്നത്.അവിടുന്ന് എനിക്കൊരിക്കലും മനസ്സിന് കുളിര്‍മയോ ശാന്തിയോ കിട്ടില്ല.വിഗ്രഹത്തിനു മുന്നില്‍ അഞ്ചു സെക്കന്റ് പോലും നില്‍ക്കാനും അനുവാദം ഉണ്ടാകാറില്ല. അത് കൊണ്ട് തന്നെ ഞാന്‍ പോകുന്നത് അധികവും തിരക്കില്ലാത്ത അമ്പലങ്ങളിലാണ്.വിഗ്രഹത്തിനു മുന്നില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥന വേണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ദൈവം തൂണിലും തുരുമ്പിലും ഒക്കെ ഉണ്ടെങ്കില്‍ ഗുരുവായൂരും ശബരിമലയും ഒന്നും പോകേണ്ട എന്ന് എനിക്ക് തോന്നുന്നു.എന്നാലും ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധി ഉണ്ടാകുമ്പോള്‍ ഞാനും നേര്‍ച്ചകള്‍ ,വഴിപാടുകള്‍ ഈ പറഞ്ഞ അമ്പലത്തിലെക്കും നേരുന്നു .അവിടേക്ക് പോകുന്നു.അത് ഒരു വിശ്വാസം ..പലര്‍ക്കും പണ്ടുമുതലേ ഉണ്ടായിപോയ ഒരു വിശ്വാസം.അതില്‍ ഞാനും വിശ്വസിക്കുന്നു.അതെങ്ങിനെ ആ വിശ്വാസം ഉണ്ടാകുന്നു എന്ന് ചോദിച്ചാല്‍ അതിനു എനിക്കും ഉത്തരമില്ല.
ദൈവത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാര് ആണെങ്കിലും പല ആരാധനാലയത്തിലും മറ്റു മതസ്ഥര്‍ക്ക് പ്രവേശനം ഇല്ല .ഇപ്പോള്‍ അടുത്തകാലത്ത് ജാതിയില്‍ പിന്നോക്കം ആയവരെ അമ്പലത്തില്‍ പ്രവേശിപ്പിക്കാതെയും ചില അമ്പല മേലാളന്മാര് ദൈവത്തെ പഴി കേള്‍പ്പിച്ചു.അമ്പലത്തിലെ വാദ്യങ്ങളും പൂജകളും ഒക്കെ ഉയര്‍ന്ന ജാതിക്കാര്‍ ചെയ്താലേ ദൈവത്തിനു തൃപ്തി വരികയുള്ളൂ എന്ന് ചിന്തിചിരിക്കുന്ന ഇത്തരം ശിഖണ്ടികള്‍ തന്നെയാണ് ഇന്ന് പലതരം ആരാധനലയത്തിന്റെയും ശാപം.ഇവനൊക്കെ കമ്മിറ്റികളില്‍ കയറികൂടുന്നതുംആ സ്ഥാപനം "സേവിക്കുന്നതും " ദൈവസ്നേഹം കൊണ്ടോ ദൈവഭയം കൊണ്ടോ അല്ല അതില്‍ നിന്നും കിട്ടുന്ന അല്ലെങ്കില്‍ അടിച്ചെടുക്കാന്‍ പറ്റുന്ന നിധികള്‍ മനസ്സില്‍ കണ്ടു കൊണ്ടാണ്.വഴിപാടുകളും സംഭാവനകളും ഉയര്‍ന്ന ജാതികാരുടെത് മാത്രം മതിയെന്ന് ഒരുത്തനും പറയുകയുമില്ല....ഇതുവരെ പറഞ്ഞു കേട്ടതുമില്ല.
വലിയ ആരാധനാലയങ്ങളില്‍ നടവരവുകള്‍ കോടാനുകോടികള്‍ ആണ് ..അതിന്റെ തലപത്തിരിക്കുവാന് മത്സരം ഉണ്ടാകുന്നതും വരാന്‍ പോകുന്ന സൌഭാഗ്യം മുന്നില്‍ കണ്ടത് കൊണ്ട് തന്നെ .അതുകൊണ്ട് തന്നെയാണ് ദൈവം ഇല്ലെന്നു പറയുന്നുവനും ആരാധനാലയകമ്മിറ്റിയുടെ തലപ്പത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നത് .അതിനുവേണ്ടി മത്സരിക്കുന്നത്.ദ്രവിച്ചു നാശത്തിലേക്ക് പോയികൊണ്ടിരിക്കുന്ന അനേകം ആരാധനാലയങ്ങള്‍ ഇവര്‍ക്ക് കണ്ണില്‍ പിടിക്കില്ല .കാരണം അതില്‍ നിന്നും വരുമാനം ഉണ്ടാകില്ലല്ലോ ?
ഒരു മനുഷ്യന്റെ ഉള്ളില്‍ ദൈവവും പിശാചുക്കളും ഉണ്ട് .ചില നേരത്ത് അവന് ദൈവവും മറ്റുചിലപ്പോള്‍ അവന് ചെകുത്താനുമാകും.അവന്റെ കഴിവാണ് അതില്‍ ആരെ പുറത്തേക്ക് വിടണം ആരെ അകത്തുതന്നെയിരുത്തണ്ണം എന്നത് .. .ദൈവത്തെ കണ്ടു എന്നും അതിന്റെ അവതാരമാണെന്ന് അവകാശപെടുന്നതുമായ കുറേപേര്‍ ഇന്ന് നമുക്ക് ചുറ്റിലും ഉണ്ട്.അവരൊക്കെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പലരെയും കബളിപ്പി ക്കുന്നുമുണ്ട്.ചിലര്‍ക്ക് ഇന്നും അവര്‍ ദൈവമായി തന്നെയുമുണ്ട് .
ഇന്നുവരെ ദൈവത്തെ ആരും നേരിട്ട് കണ്ടിട്ടില്ല.എങ്കിലും പലര്‍ക്കും വിശ്വാസമുണ്ട് ..ദൈവം എന്നത് നമ്മള് കൂടിയാണ് നമ്മുടെ നന്മകള് ആണ് പ്രവര്‍ത്തികളാണ്.ചിലരുടെ നന്മകളില് നമ്മള് ദൈവത്തെ കാണുന്നു.ആപത്തുകളില്‍ നിന്നും ചില അദൃശ്യ ശക്തികള്‍ നമ്മളെ പലപ്പോഴും രക്ഷിക്കാറുണ്ട്.പലപ്പോഴും അങ്ങിനത്തെ അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
അര്‍ദ്ധരാത്രി ബ്രേക്ക് പോയി എന്ന് കരുതിയ കാറില്‍ വലിയൊരു അപകടം മുന്നില്‍ കണ്ടു പതറിയ ഞങ്ങളെ ഒരു തരിവെളിച്ചത്തിന്റെ സഹായത്തില്‍ ബ്രേക്കിനടിയില്‍ കുടുങ്ങിയ പെപ്സി ബോട്ടില്‍ കാണിച്ചു തന്നത് ദൈവമല്ല എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?കാറ്റും മഴയും തകര്‍ത്താടിയപ്പോള്‍ പെട്ടെന്ന് വീട്ടിലെക്കെത്തുവാന്‍ ഓടിയപ്പോള്‍ ,കാല് ഉളുക്കി റോഡില്‍ ഇരുന്നതുകൊണ്ട് മാത്രം പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്നും രക്ഷപെടുത്തിയത് ദൈവമായിരിക്കില്ലേ ? ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ എന്നെ ലോറിക്കടിയില്‍പെടാതെ സൈഡിലേക്ക് വലിച്ചു മാറ്റിയ അജ്ഞാതനായ വഴിപോക്കന് എനിക്ക് ദൈവമല്ലേ ?

എന്നെ പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കള്‍ ദൈവമല്ലേ?എനിക്ക് അറിവുകള്‍ പകര്‍ന്നു നല്കിയ ഗുരുക്കന്മാര് ,എന്നെ സഹിക്കുന്ന നിങ്ങള്‍ ,എന്റെ കുടുംബം ,എനിക്ക് ജോലിയും ശമ്പളവും തന്ന മുതലാളികള്‍ ,നമുക്ക് ജീവിക്കുവാന്‍ സാഹചര്യം ഒരുക്കുന്നവര്‍ ഒക്കെ നമുക്ക് ദൈവമല്ലേ ? അങ്ങിനെ ഞാനും നിങ്ങളും ഒക്കെ ദൈവങ്ങള്‍ തന്നെയാണ്.ഒരാള്‍ക്ക് അല്ലെങ്കില്‍ മറ്റൊരാള്‍ക്ക്...നമ്മുടെ നന്മകള് പ്രവര്‍ത്തികള്‍ അതില്‍ നിന്നാണ് ദൈവം ഉണ്ടാകുന്നത്...അങ്ങിനെ വിശ്വസിക്കാം വിശ്വാസം അതല്ലേ എല്ലാം...
(ഈ പോസ്റ്റ് ആരുടേയും വിശ്വാസം ഇല്ലാതാക്കുവാനോ ഉണ്ടാക്കിയെടുക്കുവാന്‍ വേണ്ടിയോ അല്ല )
-പ്രമോദ് കുമാര്‍ .കെ.പി

നല്ല ലേഖനം. എല്ലാവരും അവനവന്റെ വിശ്വാസങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുന്നു. ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും, മനുഷ്യശക്തിക്ക് അതീതമായി ഒരു ശക്തി ഉണ്ട് എന്നത് വാസ്തവം. വിവേകബുദ്ധി ഉണ്ട് എന്ന് അഭിമാനിക്കുന്ന മനുഷ്യർക്ക് വാസ്തവത്തിൽ പ്രപഞ്ചരഹസ്യത്തിന്റെ ഒരു ചെറിയ ശതമാനംപോലും അറിയില്ല! ''കണ്ടുപിടിച്ചു'' എന്ന് മനുഷ്യൻ പറയുന്ന ശാസ്ത്ര സത്യങ്ങൾ മനുഷ്യനിർമ്മിതമല്ല. അത് അവിടെ ഉണ്ടായിരുന്നു. മനുഷ്യൻ അപ്പോഴേ അറിഞ്ഞുള്ളൂ എന്നർത്ഥം. ഞാൻ പ്രകൃതിയിൽ വിശ്വസിക്കുന്നു. പ്രകൃതി ദൈവം തന്നെയോ ദൈവത്തിന്റെ ഭാഗമോ ആണെന്നും വിശ്വസിക്കുന്നു. ദൈവത്തെ മനുഷ്യർ പല രീതിയിൽ കാണുന്നു എന്ന് മാത്രം. മതം, ജാതി, ആചാരം ഒക്കെ മനുഷ്യനിര്‍മ്മിതം തന്നെ. അഥവാ മനുഷ്യരിൽ ബുദ്ധിയുള്ളവർ ചിന്തിച്ചതും, സ്വപ്നം കണ്ടതും, കാണുന്നതും എല്ലാം ഇതിന്റെ ഭാഗം ആണ്. എന്നിരിക്കിലും, ഒരാൾ വേറൊരാളുടെ ചിന്തകളെ, പ്രവർത്തികളെ ചോദ്യം ചെയ്താൽ സാധാരണനിലക്ക് ആര്‍ക്കും ഇഷ്ടപ്പെടില്ല. പ്രശ്നങ്ങൾ ഇവിടെ തുടങ്ങും. അത്രയേ ഉള്ളൂ മനുഷ്യന്റെ ''വിവേക ബുദ്ധി''.
ReplyDeleteഇനി, ഞാൻ മുകളിൽ പറഞ്ഞ ശക്തി ശരിയുടെ രൂപത്തിലും, തെറ്റിന്റെ രൂപത്തിലും - ദൈവത്തിന്റെ രൂപത്തിലും, പിശാചിന്റെ രൂപത്തിലും പ്രപഞ്ചം മുഴുവൻ നിറഞ്ഞിരിക്കുന്നു. ഓരോ അണുവിലും, പരമാണുവിലും. എന്നുവെച്ചാൽ, മനുഷ്യനിലും - എന്നിലും, താങ്കളിലും, വേറെ ഏതൊരാളിലും. ഇവിടെ, നാം പ്രകൃതിയുമായി / ദൈവമായി എങ്ങനെ മുന്നോട്ടു പോകുന്നു - ഇതിനനുസരിച്ചിരിക്കും കാര്യങ്ങൾ. ഇത്, വളരെ അധികം ഉദാഹരങ്ങൾ ഉദ്ധരിച്ചുകൊണ്ട് പറയാൻ പറ്റും. ധിക്കരിച്ചാൽ, ''വിവരം അറിയും''.
എന്തുകൊണ്ട്, പ്രകൃതി/ദൈവം നമ്മുടെ ദാരുണമായ അനുഭവങ്ങൾക്ക് പോംവഴി കാണുന്നില്ല? അറിഞ്ഞും, അറിയാതെയും നാംതന്നെയാണ് അതിനു കാരണക്കാർ. ആ ''ശക്തി''ക്ക് ഒരു ഉദ്ദേശം കാണും. കുറ്റം പറയുക എന്നത് മനുഷ്യ സ്വഭാവം ആണ്. മനുഷ്യൻ സ്വാര്‍ത്ഥനാണ്. നാം വിശാലമായി ചിന്തിച്ചാൽ ഉത്തരങ്ങൾ തെളിഞ്ഞു വരും.
ഡോക്റ്റര്‍ സര് ,
Deleteസാര്‍ പറഞ്ഞത് എത്ര സത്യം.എന്റെ ഉള്ളിലുള്ള പല ചോദ്യങ്ങള്‍ക്കും ഉള്ള ശരിയായ ഉത്തരം.ഈ വാക്കുകള്‍ കൂടി എന്റെ ലേഖനത്തില്‍ ഉണ്ടായിരുന്നെങ്കില്‍ .....
Thanks, my friend.
Deletehttps://www.facebook.com/pages/The-Nature-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF/1397328037188473
ReplyDeleteദൈവം ആണോ മനുഷ്യന് ആണോ ആദ്യം ഉണ്ടായത്?
ReplyDeleteഇത് കോഴിയാണോ കൊഴിമുട്ടയാണോ ആദ്യം ഉണ്ടായതെന്ന് ചോദിച്ചതുപോലെ ആയല്ലോ അജിയെട്ടന്
Deleteയുക്തിയില്ലായ്മ ബോധ്യപ്പെട്ട് ദൈവവിശ്വാസത്തിൽ നിന്ന് കുതറിമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഇപ്പോഴും അതിൽ പൂർണ്ണമായി വിജയിച്ചിട്ടില്ലാത്ത ഒരാളാണു ഞാൻ. പ്രസവത്തോടനുബന്ധിച്ച് എന്റെ ഭാര്യ ഗുരുതരാവസ്ഥയിൽ കിടന്നപ്പോ ഓപ്പറേഷൻ തിയ്യറ്ററിനു മുന്നിലിരുന്ന് ഞാൻ ഉള്ളുരുകി ദൈവത്തെ വിളിച്ചു. അടുത്ത നിമിഷം തന്നെ, എത്രയോ മനുഷ്യർ ഇങ്ങനെ ഓപ്പറേഷൻ തീയ്യറ്ററിനു മുമ്പിലിരുന്ന് പ്രാർത്ഥിച്ചിട്ടുണ്ടാവും, അവരെയെല്ലാം ദൈവം രക്ഷിച്ചോ എന്നെന്റെ മനസ്സിന്റെ മറുപാതി ചോദ്യം ഉന്നയിച്ചു. 'മറ്റുള്ളവരുടെയൊന്നും കാര്യം എനിക്കറിയണ്ട, എന്റെ ഭാര്യ രക്ഷപ്പെട്ടാൽ മതി' എന്ന് ഇപ്പുറത്തെ പാതി താക്കീതു ചെയ്തു. 'ഇതിലും തീവ്രമായി, ആത്മാർത്ഥതയോടെ, കൊടുമ്പിച്ച വിശ്വാസികൾ പോലും പ്രാർത്ഥിച്ചിട്ടുണ്ടാവും, എന്നിട്ടവരുടെ പ്രിയപ്പെട്ടവർ രക്ഷപ്പെട്ടോ?" എന്ന് മറുപാതിയുടെ ചോദ്യം. " അതൊക്കെ ഞാനെന്തിനാ അറിയുന്നത് ? ഒരൊറ്റ ജീവൻ, അതിന്റെ ഉറപ്പാണ് ഞാൻ ചോദിക്കുന്നത്". ഇപ്പുറത്തെ പാതി.
ReplyDeleteആ സംഘർഷം അങ്ങനെ തുടർന്നു കൊണ്ടിരിക്കേ, ഭാര്യ ഗുരുതരാവസ്ഥ തരണം ചെയ്തുവെന്ന് ഡോക്ടറുടെ അറിയിപ്പ് വന്നു. എന്റെ ചേച്ചി ആശുപത്രിയിലുള്ള മാതാവിന്റെ പ്രതിമയ്ക്കു മുമ്പിൽ മെഴുകുതിരി കത്തിച്ചു. അച്ഛൻ അമ്പലത്തിൽ എന്തോക്കെയോ വഴിപാടുകൾ ചീട്ടാക്കി. :).
'ദൈവം ഉണ്ട്' എന്ന വിശ്വാസം സ്വീകരിക്കാൻ, ദൈവമുണ്ടോ എന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ യുക്തിചിന്ത ഉപേക്ഷിക്കുന്നവരാണ് വിശ്വാസികളെല്ലാം തന്നെ എന്നാണു തോന്നിയിട്ടുള്ളത്. അത് ഏത് ഘട്ടത്തിൽ ഉപേക്ഷിക്കുന്നു എന്നതിനനുസരിച്ച്, ചിലർക്ക് കല്ലും മണ്ണുമെല്ലാം ദൈവമാകും, പിന്നെ ചിലർക്ക് അതൊക്കെ അന്ധവിശ്വാസവും, അരൂപിയായ, ജീവിതത്തിലെ നന്മതിന്മകൾ തൂക്കി നോക്കി മരണശേഷം സ്വർഗ്ഗവും നരകവും പുനർജന്മവുമെല്ലാം വിധിക്കുന്ന പ്രപഞ്ചസ്രഷ്ടാവ് ദൈവമാവും, അതുമുപേക്ഷിക്കുന്ന പിന്നൊയുമൊരു കൂട്ടർക്ക് ദൈവം, അമാനുഷിക ശക്തിയുള്ള പ്രകൃതി തന്നെയാവും, പിന്നെയുമൊരു കൂട്ടർക്ക് വെറും ദൃക്സാക്ഷി മാത്രമാവും.
വിശ്വാസം, അടിസ്ഥാനപരമായി സ്വാർത്ഥതയുടെ രക്ഷയ്ക്ക് വേണ്ടിയല്ലാതെ പിന്നൊന്നിനുമല്ല എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ കാണാൻ കഴിയും. എന്റെ അനുഭവവും അങ്ങനെ തന്നെയാണല്ലോ.
"അര്‍ദ്ധരാത്രി ബ്രേക്ക് പോയി എന്ന് കരുതിയ കാറില്‍ വലിയൊരു അപകടം മുന്നില്‍ കണ്ടു പതറിയ ഞങ്ങളെ ഒരു തരിവെളിച്ചത്തിന്റെ സഹായത്തില്‍ ബ്രേക്കിനടിയില്‍ കുടുങ്ങിയ പെപ്സി ബോട്ടില്‍ കാണിച്ചു തന്നത് ദൈവമല്ല എന്ന് വിശ്വസിക്കാന്‍ കഴിയുമോ ?കാറ്റും മഴയും തകര്‍ത്താടിയപ്പോള്‍ പെട്ടെന്ന് വീട്ടിലെക്കെത്തുവാന്‍ ഓടിയപ്പോള്‍ ,കാല് ഉളുക്കി റോഡില്‍ ഇരുന്നതുകൊണ്ട് മാത്രം പൊട്ടിയ വൈദ്യുതി കമ്പിയില്‍ നിന്നും രക്ഷപെടുത്തിയത് ദൈവമായിരിക്കില്ലേ ? ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ എന്നെ ലോറിക്കടിയില്‍പെടാതെ സൈഡിലേക്ക് വലിച്ചു മാറ്റിയ അജ്ഞാതനായ വഴിപോക്കന് എനിക്ക് ദൈവമല്ലേ ?' എന്നെല്ലാം തോന്നുന്നതും ഇതേ സ്വാർത്ഥത കൊണ്ടാണ്.
ബ്രേക്ക് പോയി എന്ന പരിഭ്രമത്താൽ അപകടത്തിൽ പെട്ടവരും മരിച്ചവരും ഉണ്ടാവില്ലേ ? പൊട്ടി വീണ വൈദ്യുത കമ്പിയിൽ തട്ടി മരിച്ചു വീണവർ ഉണ്ടാവില്ലേ ? ബൈക്കിൽ നിന്നും വീണ് ലോറി കയറി മരിച്ചവരുണ്ടായില്ലേ ? എന്തുകൊണ്ട് അവരെയൊന്നും ദൈവം രക്ഷപ്പെടുത്തിയില്ല ? എന്നൊരു ചോദ്യം ഉള്ളിലുയർന്നാൽ. ( അങ്ങനെ മരിച്ചവരിൽ, തന്നേക്കാൾ പ്രിയപ്പെട്ടവരുണ്ടായാൽ പ്രത്യേകിച്ചും ) ഈ സ്വാർത്ഥത തിരിച്ചറിയാൻ കഴിയും.
ഇങ്ങനെയൊക്കെയായിട്ടും എനിക്കുമൊരു ദൈവവിശ്വാസമുണ്ട് കെട്ടോ. ഞാൻ അറിയാൻ ബാക്കിയുള്ള സത്യമാണ് എന്റെ ദൈവം. എന്നെ അപേക്ഷിച്ച്, ആ ദൈവത്തിന് എന്റെ ഭാവി എന്ന സത്യം കൂടി അറിയാം എന്നുള്ളതുകൊണ്ട്, ആ ദൈവത്തോട് കളി ചിരി പറഞ്ഞിരിക്കാനും 'ഇങ്ങനെയൊക്കെയാണോ ആശാനേ ഭാവിയിലുണ്ടാവുക?' എന്നൊക്കെ ചോദിക്കാനും എനിക്കിഷ്ടമാണ്. മറുപടിയൊന്നും കിട്ടിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ മറുപടി കിട്ടുന്നുണ്ട് എന്നു വിശ്വസിക്കാനും.
നമ്മളില്‍ ഭൂരിഭാഗവും എന്തെങ്കിലും പ്രശ്നം വന്നാല്‍ മാത്രം ദൈവത്തെ വിളിക്കുന്ന ആള്‍ക്കാരാണ് ...എന്തെങ്കിലും കാര്യ സാധ്യത്തിനു വേണ്ടിമാത്രം അമ്പലത്തില്‍ പോകുന്നവരും....അതൊക്കെ തന്നെയല്ലേ സ്വാര്‍ഥത ....ഇപ്പോള്‍ മനുഷ്യര്‍ക്ക് മൊത്തം പ്രശ്നമാണ് ജീവിതം എങ്ങിനെയെങ്കിലും മുന്നോട്ടേക്കു കൊണ്ടുപോകാന്‍ പെടാപാട് പെടുന്ന ഒരു അവസ്ഥ.അതവന് തന്നെ ഉണ്ടാക്കിയതാണ് .നന്നയി ജീവിക്കാനുള്ള വരുമാനം ഉണ്ടായിട്ടും അയല്‍കാരന്റെ ജീവിതം അതുപോലെ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവനു നഷ്ട്ടപെടുന്നത് സമാധാനവും പണവും ഒക്കെയാണ് വന്നു ചേരുന്നത് ദാരിദ്രവും കടങ്ങളും...സ്വാര്തരായ മനുഷ്യര്‍ ഉള്ള കാലത്തോളം ദൈവ ചിന്തയുമുണ്ടാകും.അതുകൊണ്ട് ഒരിക്കലും പ്രപഞ്ചത്തിനു മൊത്തം ശാന്തിയും സമാധാനവും ഉണ്ടാകണം എന്നാ ഒരു പ്രാര്‍ത്ഥന നമ്മില്‍ നിന്നും ഉണ്ടാകുനില്ല.ദൈവത്തെ പല തവണ പഴി പറഞ്ഞവനാണ് ഞാന്‍.താങ്കള്‍ പറഞ്ഞതുപോലെ സ്വാര്‍ഥത കൊണ്ട് ....ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നമ്മള്‍ക്ക് നന്നായി ജീവിക്കണം അത്ര തന്നെ മനുഷന്റെ ചിന്ത
Deleteഒരു പണിചെയ്യുമ്പോള്‍ കൂടെ മറ്റൊരാള്‍ ഉണ്ടെങ്കില്‍ ആത്മവിശ്വാസം കൂടും. ഒരു കൂട്ട് എപ്പോഴും കൂറെയുണ്ടായിരിക്കുന്നത് നല്ലതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ReplyDeleteഅത് നൂറുശതമാനം ശരിയല്ലല്ലോ സുഹൃത്തെ..നമുക്ക് ചെയ്യാന്‍ ആത്മവിശ്വാസം ഇല്ലാത്ത ജോലിക്ക് മറ്റൊരുത്തനെ കൂട്ടുമ്പോള്‍ എന്നല്ലേ വേണ്ടത്.
Deletevisvasam athalle ellam....
ReplyDeleteനമുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ മറ്റുള്ളവര്‍ക്ക് അവിശ്വാസം തോന്നരുത് എന്ന് മാത്രം
Deleteനല്ല പോസ്റ്റ് ,, ഒരു ഉറച്ച ദൈവ വിശ്വാസി ആയത് കൊണ്ട് ഒന്നും പറയുന്നില്ല , ആശംസകള്‍
ReplyDeleteഞാനും ...പക്ഷെ പലപ്പോഴും സ്വാര്‍ത്ഥന്‍ ആയിട്ടുള്ള പ്രാര്‍ഥനകള്‍ എന്ന് മാത്രം.പറയണം നമ്മുടെ വിശ്വാസങ്ങള്‍
Delete
ReplyDelete(ഈ പോസ്റ്റ് ആരുടേയും വിശ്വാസം ഇല്ലാതാക്കുവാനോ ഉണ്ടാക്കിയെടുക്കുവാന്‍ വേണ്ടിയോ അല്ല )
നന്ദി എല്ലാ കൂട്ടുകാര്‍ക്കും ..അവനവന്റെ വിശ്വാസം വലുത് തന്നെയാണ്.
ദൈവവിശ്വാസത്തിന്റെ പേരില്‍ നടമാടുന്ന അന്ധവിശ്വാസങ്ങളെയും,
ReplyDeleteഅനാചാരങ്ങളെയുമാണ് എതിര്‍ക്കപ്പെടേണ്ടത്.അതുപോലെതന്നെ
സ്വാര്ത്ഥതാല്പര്യങ്ങള് സംരക്ഷിക്കാന്‍ മറ്റുള്ളവരെ അസ്പൃശ്യരായി
ചിത്രീകരിച്ച് മാറ്റിനിര്‍ത്താന്‍ വ്യഗ്രത കാണിക്കുന്നവരേയും......
ആശംസകള്‍
ദൈവം ഉണ്ടെന്നു വിശ്വസിപ്പിച്ചു ചില ഗിമിക്കുകള്‍ കാണിച്ചു വിശ്വാസികളെ വഞ്ചി ക്കുന്നവരുണ്ട് .അവരാണ് അന്ധമായ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത്.ഇന്നും നമ്മുടെ രാജ്യത്ത് ബലി നടക്കുന്നുണ്ട്.മറ്റു പല ദുരാചാരങ്ങളും
Deleteമനുഷ്യനിലെ നന്മയാണ് ദൈവം .ദൈവീകത ചുമത്തപ്പെട്ടവരിലെല്ലാം നന്മയുടെ അളവുകള്‍ ഏറിയിരുന്നു. ഇപ്പോള്‍ ദൈവം കൈക്കൂലിക്കാരന് മാത്രമായിരിക്കുന്നു.
ReplyDeleteഇന്ന് ആത്മീയതയും ഭക്തിയും ബിസിനസ് ആണ്.അതുകൊണ്ട് തന്നെ മനുഷ്യ ദൈവങ്ങള്‍ കൂടുന്നു.അങ്ങിനെ ഉള്ളതിനെ പ്രോല്സാഹിപ്പിക്കാതിരിക്കാന് നമ്മള് ശ്രദ്ധിക്കണം
Deleteഈ പ്രപഞ്ചം മുഴുവൻ പഞ്ചേന്ദ്രിയങ്ങൾക്കും അതീതമായ ചില ഊർജ്ജസ്രോതസ്സുകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. അനുഭവത്തിൽനിന്നു മാത്രമെ അതു മനസ്സിലാക്കുവാൻ സാധിക്കൂ. ഉദാഹരണമായി ഒരു സ്വിച്ച് ഓൺ ചെയ്യുമ്പോൾ ഫേൻ കറങ്ങുകയോ, ബൾബ് കത്തുകയോ ചെയ്യുന്നു. അപ്പോൾ നാം വൈദ്യുതിയുടെ സാന്നിദ്ധ്യം മനസ്സിലാക്കുന്നു. നമ്മളാരും വൈദ്യുതി കണ്ടിട്ടില്ല. അതുപോലെ പ്രാണവായുവിനെയോ കാന്തികപ്രവാഹങ്ങളെയോ നാം കണ്ടിട്ടില്ല. അവയുടെ സാന്നിദ്ധ്യം അനുഭവങ്ങളിലൂടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്.
ReplyDeleteകൈത്തണ്ടയിലെ എല്ല് പൊട്ടിയെന്നിരിക്കട്ടേ. അത് ചേർത്ത്വച്ച് ബാന്റേജ് ഇടുക മാത്രമെ വൈദ്യശാസ്ത്രത്തിന് ചെയ്യാനാവൂ. ഒരു ഡോക്ടർക്കും പൊട്ടിയ എല്ലുകൾ കൂട്ടിയോജിപ്പിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, ക്രമേണ പൊട്ടിയ എല്ലുകൾ സ്വയം യോജിച്ച്` പൂർവ്വസ്ഥിതി പ്രാപിക്കുന്നതു കാണാം. ഈ മാന്ത്രികശക്തി എവിടെ നിന്നു കിട്ടി? ഏതു ചൈതന്യമാണ് പൊട്ടിയ എല്ലിനെ വിളക്കിച്ചേർത്തത്.?
സൂര്യൻ കൃത്യമായി കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. ഭൂമി സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു. സൗരയൂഥങ്ങൾ അവയുടെ നിശ്ചിത പരിധിക്കുള്ളിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു. ഏതു ശക്തിയാണ് ഇത്രയും കൃത്യമായി ഈ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്? ഉത്തരം മുട്ടുമ്പോൾ നാം സാധാരണ പറയുന്ന ഒരു വാക്കുണ്ട്. 'പ്രകൃതി നിയമം'
ഈ നിയമം ഉണ്ടാക്കിയത് ആര്?
ഏതോ ഒരു അദൃശ്യ ശക്തി എപ്പോഴും എവിടെയും നിറഞ്ഞുനിൽക്കുന്നുണ്ട് എന്ന വസ്തുത നാം അംഗീകരിക്കേണ്ടിവരും. ആ ശക്തിയാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്. പുല്ലിലും, പുഴുവിലും, മണ്ണിലും, മരത്തിലും,, മനുഷ്യരിലും, മൃഗങ്ങളിലും, സർവ്വചരാചരങ്ങളിലും പ്രപഞ്ചം മുഴുവനും ആ ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട്.
ഋഷിവര്യന്മാർ ബ്രഹ്മം എന്നും, നാം ഈശ്വരൻ എന്നും, ശാസ്ത്രജ്ഞന്മാർ ആറ്റം എന്നും അദൃശ്യമായ ഈ ചൈതന്യത്തെ - പരമാണുവെ- അഭിസംബോധന ചേയ്യുന്നു.
ഒരു അദൃശ്യ ശക്തി ഉണ്ട് അത് പരമമായ സത്യം തന്നെ ...അത് നമ്മള്‍ക്ക് മധുചെട്ടന്‍ പറഞ്ഞതുപോലെ വെത്യസ്തമായിട്ടാണ് കാണുവാന്‍ കഴിയുക.അങ്ങിനെ ഒരു ശക്തിയെ എന്തുവേണമെങ്കിലും വിളിക്കാം ...ഈശ്വരന് എന്നോ ബ്രഹ്മം എന്നോ ആട്ടം എന്നോ എന്ത് വേണമെങ്കിലും....
Deleteമനുഷ്യമനസ്സിന്റെ കണക്കുകൂട്ടലുകള്‍ക്കും, പരീക്ഷണങ്ങള്‍ക്കും, സമവാക്യങ്ങള്ക്കുമൊക്കെ അതീതനായ ഒരു പ്രപഞ്ചശക്തി ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍! പക്ഷേ, പലരുടെയും സ്വാര്ത്ഥതാല്പര്യങ്ങള്ക്കു വേണ്ടി പലതും വളച്ചൊടിക്കപ്പെടുന്നു.
ReplyDeleteദൈവത്തില്‍ വിശ്വസിക്കുന്നവനെ അന്ധവിശ്വാസിയും മതതീവ്രവാദിയുമായും, ആ പേരില്‍ നടത്തുന്ന പേക്കൂത്തില്‍ വിശ്വസിക്കാത്തവനെ നിരീശ്വരവാദിയായും മുദ്രകുത്തുന്ന കാലമാണിത്!
ആ അദൃശ്യശക്തിയെ ആണായും പെണ്ണായും തിരിച്ച്, പല ഓമനപ്പേരുകളും ചാര്‍ത്തി, സ്വാര്‍ത്ഥനായും, നേര്ച്ചകാഴ്ച്ചകള്ക്കുവേണ്ടി ഇരക്കുന്നവനായും, നേര്ച്ചപ്പണത്തിന്റെയും വഴിപാടുകളുടെയും മെഴുകുതിരികളുടെയും തൂക്കത്തിനും എണ്ണത്തിനുമനുസരിച്ചു ചിലരുടെ മാത്രം അപേക്ഷകള്‍ സ്വീകരിക്കുന്നവനായും, പാവപ്പെട്ടവനെയും പണക്കാരനെയും രണ്ടുതട്ടില്‍ കാണുന്നവനായും, തമ്മില്തല്ലിക്കുന്നവനായും ചിത്രീകരിക്കുമ്പോള്‍ ദൈവം അമ്പരക്കുന്നുണ്ടാവും!! പലതും കേള്‍ക്കുമ്പോള്‍ "ഇതൊക്കെ ഞാനെപ്പോ പറഞ്ഞു??!!" എന്നും, പലരെയും കാണുമ്പോള്‍ "ഇവരെയൊക്കെ ഞാനെപ്പോ തിരഞ്ഞെടുത്തു??!!" എന്നും അത്ഭുതപ്പെടുന്നുമുണ്ടാവാം!!
ആരുടേയും നേര്ച്ചകാഴ്ചകള് വാങ്ങിക്കൂട്ടി തിന്നുകൊഴുക്കുകയോ സമ്പന്നനാവുകയോ, വിശ്വാസികളുടെ എണ്ണംകൂട്ടി followers-ന്റെ കണക്കെടുക്കുകയോ ചെയ്യേണ്ട കാര്യം ദൈവത്തിനില്ലല്ലോ!!!
പിന്നെ, അമ്പലങ്ങളിലും പള്ളികളിലും, അതിന്റെ പരിസരങ്ങളിലും ഒരു വല്ലാത്ത നിശബ്ദതയുണ്ട്...ആ നിശബ്ദതയില്‍ നമുക്ക് നമ്മോടുതന്നെ സംസാരിക്കാനും, നമ്മുടെ ഉള്ളിലേക്ക് നോക്കുവാനും, നന്മതിന്മകളെ വേര്‍തിരിച്ചറിയുവാനും സാധിക്കും...അതിലൂടെ സമാധാനം കണ്ടെത്തുവാനും! ആരോരുമില്ലാത്ത പാടവരമ്പുകളിലും, മലമുകളിലും, തോട്ടുവക്കത്തുമൊക്കെ ഈ serenity കണ്ടെത്താന്‍ കഴിയും! ചെണ്ടമേളവും, ഉച്ചഭാഷിണികളിലൂടുള്ള പ്രഭാഷണങ്ങളും, ഒച്ചയും ബഹളവും, പരദൂഷണവും, പൊട്ടിച്ചിരികളുമൊക്കെയുള്ള ആരാധനാലയങ്ങളില്‍നിന്ന് ദൈവം എപ്പോഴേ ഓടിരക്ഷപെട്ടിട്ടുണ്ടാവും!!! :)
നല്ല പോസ്റ്റാണ് ട്ടോ! :) :)
ഒരു ശക്തി ഉണ്ട് എന്നത് വാസ്തവം .അത് ഓരോ ആളുടെ വിശ്വാസം പോലെ നമുക്ക് പേര് വിളിക്കാം.തിരക്കുപിടിച്ചു തൊഴുവാന്‍ കഴിയാതെ ദൈവത്തെ പോലും ഞാന്‍ ശപിചിട്ടുണ്ട്.അത്തരം അമ്പലത്തില്‍ പോകാതെ വിട്ടു നിന്നിട്ടുമുണ്ട്.
Delete