Monday, January 13, 2014

ഇപ്പോള്‍ മനസ്സിലായി .....

നാട്ടിലെ വലിയ ജന്മി തറവാടിലെ അംഗമായ  ദേവി ചേച്ചിയെ കല്യാണം കഴിച്ചയച്ചത് ആ ഗ്രാമിത്തിനടുത്തുള്ള നഗരത്തിലെക്കായിരുന്നു.വേറെ വേറെ സംസ്ഥാനം ആയിരുന്നിട്ടും ആ ഗ്രാമവും നഗരവും പണ്ട് മുതലേ നല്ല ബന്ധത്തിലുമായിരുന്നു.നഗരത്തിന്റെ പിന്തുണ ആ ഗ്രാമത്തിന് അത്യാവശ്യവുമായിരുന്നു.നഗരവാസിയായ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒന്നിച്ചു കുറെയായി ദേവി ചേച്ചി നഗരത്തില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്.

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ഗ്രാമത്തിലെ പാവപെട്ട കുടുംബത്തിലെ സുനിതചേച്ചിയെ വീട്ടു ജോലിക്ക് കൂടെ കൂട്ടി.ദിവസം എട്ടു മണികൂര്‍ ജോലിക്ക് നാലായിരം രൂപയും താമസവും ഭക്ഷണവും ആയിരുന്നു ഓഫര്‍.ആദ്യമൊക്കെ ഇത് കൃത്യമായി നടന്നുവന്നു.പിന്നെ പിന്നെ ജോലിയുടെ സമയം  കൂടി കൊണ്ടിരുന്നു എന്നാല്‍ ശമ്പളം പറഞ്ഞതിലും കുറവും കൊടുത്തു കൊണ്ടിരുന്നു.ഇത് പല മാസം തുടര്‍ന്നപ്പോള്‍ സുനിതചെച്ചി നഗരത്തിലെ പോലീസ് കാരനായ ബന്ധുവിനോട് പരാതി പറഞ്ഞു.ബന്ധു ഒന്ന് രണ്ടു തവണ ദേവി ചേച്ചിയോട് എഗ്രിമെന്റ് പ്രകാരം കാര്യങ്ങള്‍ ചെയ്യണം എന്ന് അപേക്ഷിച്ചു വെങ്കിലും രക്തത്തില്‍ ഉണ്ടായിരുന്ന അഹങ്കാരത്തിന്റെ അംശം കൊണ്ട് അവര്‍ അത് ചെവികൊണ്ടില്ല.വാശി കയറിയ ബന്ധു സുനിതചേച്ചിയില്‍ നിന്നും എഗ്രിമെന്റ് ബ്രേക്ക്‌ ചെയ്തതായി പരാതി എഴുതി വാങ്ങി അവരെ അറസ്റ്റ്‌ ചെയ്യിച്ചത് വലിയ വാര്‍ത്തയായി.ജാമ്യവും നിഷേധിക്കപെട്ടു .നഗരസഭ പ്രശ്നം ഏറ്റെടുത്തു 

പണം മുഴുവന്‍ കൊടുത്തുതീര്‍ക്കാതെ നഗരം വിടാന്‍ സമ്മതിക്കില്ല എന്ന് അവര്‍ ആണയിട്ടു പറഞ്ഞു. ഈ പ്രശ്നം മൂലം ആ നഗരത്തിലെയും ഗ്രാമത്തിലെയും ചില ആളുകള്‍ പരസ്പരം കോര്‍ത്തു..മുന്‍പേ തന്നെ നഗരം പലതവണ ഗ്രാമത്തെ പല വിധത്തില്‍ ദ്രോഹിച്ചുവെങ്കിലും അവിടുത്തെ ഗ്രാമതലവന്മാരെ ,കലാകാരന്മാരെ  അപമാനിച്ചുവെങ്കിലും  നിലനില്‍പ്പ് ഭയന്ന് ഗ്രാമം മിണ്ടാതെയിരുന്നു.പക്ഷെ ഇത്തവണ ഗ്രാമം പ്രതികരിച്ചു.കാരണം ദേവി ചേച്ചി ജന്മി കുടുംബമായിരുന്നു.ഗ്രാമവാസികള്‍ക്ക് മുന്‍പ് ദേവിചേച്ചി പല സഹായവും ചെയ്തു കൊടുത്തതിനാല്‍,അവര്‍ അവിടുത്തെ ജന്മി ആയതിനാല്‍ ,ഭാവി ഭയന്ന്  സുനിതചേച്ചിയോട് ഗ്രാമവാസികളും ഗ്രാമസഭകളും കൂറ് കാണിച്ചില്ല.അവിടെ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ജന്മി കുടുംബത്തിന്റെ സഹായമില്ലാതെ ഒന്നും നടക്കില്ല എന്നും അവര്‍ക്കറിയാമായിരുന്നു.അത് കൊണ്ട് അവരൊക്കെ ദേവി ചേച്ചിയുടെ പിന്നില്‍ അണിനിരന്നു.പാവപെട്ട സുനിത ചേച്ചിയെ സപ്പോര്‍ട്ട് ചെതത് കൊണ്ട് ഒരു കാര്യവുമില്ല  എന്നും  അവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.......അവര്‍ നഗരത്തിന്റെ ചാരനാണ് എന്ന് വരെ ഗ്രാമവാസികളില്‍ ചിലര്‍ പറഞ്ഞു പരത്തി.അവരെ ഗ്രാമത്തില്‍ കാലുകുത്തിയാല്‍  കൊല്ലുമെന്നുവരെ ഭീഷണിയുണ്ടായി.ഗ്രാമത്തില്‍ പോകാന്‍ കഴിയാത്ത സുനിതചേച്ചിക്ക് നഗര ഭരണകൂടം ഒരു ഫ്ലാറ്റു തരപെടുത്തികൊടുത്തു.അവരുടെ ഭര്‍ത്താവിനെയും കുട്ടികളെയും കൂടി അങ്ങോട്ടേക്ക് എത്തിക്കുവാനുള്ള  സൌകര്യവും നഗരസഭ ചെയ്തു കൊടുത്തു .അവിടെ നഗരവാസിയായി തുടരുവാന്‍ അനുമതിയും കൊടുത്തു.അവിടെയും തീരുനില്ല  ഇനി ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞു ദേവി ചേച്ചിയെ നഗരസഭ ഗ്രാമത്തിലേക്കും തിരിച്ചയച്ചു.പക്ഷെ നഗരവാസിയായ ഭര്‍ത്താവിനും കുട്ടികള്‍ക്കും അവരോടൊപ്പം പോകുവാന്‍ കഴിഞ്ഞില്ല.കാരണം അവര്‍ നഗരത്തിന്റെ സന്തതികള്‍ ആയിരുന്നു.

നഗരത്തിന്റെ അഹന്തയ്ക്ക് ചുട്ടമറുപടി കൊടുക്കുമെന്ന് ഗ്രാമം പറയുന്നുവെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല ...ഇനി സംഭവിക്കുമോ ആവോ ?


(ഇന്ത്യയും അമേരിക്കയും കൊമ്പ് കോര്‍ക്കുന്ന "ദേവയാനി പ്രശ്നം " എന്താണ് എന്ന് മുഴുവനായും മനസ്സിലാകാതെയിരുന്ന എനിക്ക് രസികനായ സുഹൃത്ത്‌ പറഞ്ഞുതന്നത് )

കടപ്പാട് :ഷീജ ജയരാജ്‌ (ഈ പോസ്റ്റ്‌ മാറ്റങ്ങള്‍ വരുത്തുവാന്‍ ഐഡിയ തന്നതിന് ),കേരള വാട്ടര്‍ കളര്‍ സോസെറ്റി 

10 comments:

 1. ഇപ്പോള്‍ മനസ്സിലായി....
  ആശംസകള്‍

  ReplyDelete
  Replies
  1. സുഹൃത്തിനു നന്ദി പറയാം അല്ലെ ?

   Delete
 2. ദേവയാനി അത്ര ചെറിയമീനല്ല

  ReplyDelete
  Replies
  1. തിമിംഗലമാണ് നീല തിമിംഗലമാണ്

   Delete
 3. സംഭവത്തിന്റെ ആദ്യത്തെ പോക്കിലേ സംശയം തോന്നിയിരുന്നു.

  ReplyDelete
 4. ചില നിയന്ത്രിത വിശ്രമം ലോക കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കുവാന്‍ വഴി തുറന്നില്ല.അവിടുന്നും ഇവിടുന്നും കിട്ടിയത് കാച്ചുന്ന മാധ്യമ ചര്‍ച്ചകള്‍ കണ്ടു ഒന്നും മനസ്സിലായില്ല .പലര്‍ക്കും ശരിയായ ഒരു രൂപവും ഇതെകുറിച്ച് ഇല്ല എന്ന് തോന്നി.അങ്ങിനെ ഒരു ചങ്ങാതി പറഞ്ഞതില്‍ നിന്നും രൂപപെട്ടത്‌

  ReplyDelete
 5. പ്രമോദ്-- നന്നായിട്ടുണ്ട്. ദേവയാനിയെ , തലശ്ശേരീന്നു മാഹീലെയ്ക്ക് കല്ല്യാണം ചെയ്തയച്ചു,ഇല്ലേ?
  ആശംസകള്‍--

  ReplyDelete
  Replies
  1. നമുക്ക് അങ്ങിനെ ചിന്തിക്കാം ....വലിയവര്‍ മറ്റുള്ളതും

   Delete
 6. ദേവയാനി ചെറിയമീനല്ല...

  ReplyDelete
 7. ദേവയാനിക്കുവേണ്ടി നമ്മുടെ രാജ്യം ഇത്ര ശുഷ്കാന്തി നടത്തിയത് എന്തിനെന്ന് എല്ലാവര്ക്കും അറിയാംസര്‍വ ശ്രീ കലാമിനും വാജിപയിക്കും ഷാരുക്കിനും മമ്മൂട്ടിക്കും നിരുപമാക്കും ഒന്നും കിട്ടാത്ത നീതി ഇവര്‍ക്ക് എങ്ങിനെ കിട്ടുന്നു?

  ReplyDelete