Saturday, May 19, 2012

ആകസ്മികം

നീണ്ട എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു ..പ്രവാസിയായി നാട്ടിലേക്ക് വരാതെ..ഇന്നും മനസ്സിലാവുന്നില്ല എങ്ങിനെ എനിക്ക് ഇതിനു കഴിഞ്ഞെന്നു .മനുഷ്യന്റെ ഓരോ അവസ്ഥകള്‍ അവനെ ചിന്തിക്കാത്ത ഇടങ്ങളിലേക്ക് പറഞ്ഞുവിടുന്നു .
നാടിനെയും നാട്ടാരെയും വായനശാലയെയും ആർട്സ്   ആൻഡ്‌ സ്പോർട്സ് ക്ലുബിനെയും  സ്നേഹിച്ചു ഇവിടുത്തെ ചങ്ങാത്തവും കളിയും ചിരിയും ഒക്കെ പങ്കുകൊണ്ടു നടന്ന
 ഞാന്‍ ഒരിക്കൽ പോലും നാട് വിട്ടുപോകാൻ ആഗ്രഹിച്ചില്ല. എന്റെ ലോകം ഇതാണെന്ന്  മുൻപേ തന്നെ തീരുമാനിച്ചിരുന്നതുമാണ് .പക്ഷെ വീട്ടുകാരുടെ നിർബന്ധം കാരണം പ്രൊഫഷണല്‍ 
കോഴ്സ് എടുത്തു പഠിച്ചതാണ് എന്നെ ഇവിടുന്നുപറിച്ചെടുത്തു  കൊണ്ടുപോയത് ,അതും ദൂരെ  നാട്ടിലേക്ക്..നല്ല നിലയില്‍ വിജയം വന്നപ്പോള്‍ നമ്മുടെ കേരളത്തിന്‌ എന്നെ സ്വീകരിക്കാന്‍ പരിമിതി ഉണ്ടായി ,ഇവിടത്തെ രാഷ്ട്രീയ കാലാവസ്ഥകള്‍ നല്ല തൊഴില്‍ സംരംഭകരെ ഇവിടുന്നു അകറ്റി നിര്‍ത്തി ,ഇവിടെ ജോലി ഇല്ലാത്തവർ പെരുകി കൊണ്ടിരുന്നു.കേരളത്തിൽ ജോലിയില്ലാത്തവർ അന്യ സംസ്ഥാനത്തിലേക്കു ജോലി തേടി പോയികൊണ്ടിരുന്നു.തൊട്ടപ്പുറത്തെ കര്‍ണാടകയും ,തമിൾ നാടും രാഷ്ട്രീയം നോക്കാതെ സംസ്ഥാനത്തിനുവേണ്ടി  നേട്ടം കൊയ്തപ്പോള്‍ അവിടെ പുതിയ കമ്പനികൾ വന്നു ,തൊഴിൽ അവസരങ്ങളും കൂടി വന്നു.എന്നെ പോലെ ഉള്ളവർക്ക്‌ അത് കൊണ്ട് തന്നെ നാട് വിടേണ്ട അവസ്ഥയായി ,അല്ലെകില്‍  വീട്ട്കാരുടെ നിർബന്ധം പലരെയും നാടുകടത്തി .അവര്‍ എപ്പോഴും  നമ്മളുടെ നല്ല ഭാവി മാത്രം ചിന്തിക്കും അങ്ങിനെ അവിടുന്ന് ഞാൻ എന്റെ നാടും വീടും വിട്ടു അന്യ നാട്ടിൽ എത്തി.അവിടുന്ന് കൂടുതൽ എക്സ്പീരിയന്‍സ് കിട്ടിയപ്പോള്‍ അതിമോഹം ഉണ്ടായി.
 നമ്മള്‍ക്ക് കൂടുതല്‍ കിട്ടും എന്ന മോഹം പിന്നെ നയിച്ചത് കടൽ കടന്നുള്ള പ്രവാസത്തിലേക്ക് 




വളരെ കഷ്ട്ടപെട്ടുവെങ്കിലും അവിടുത്തെ സിറ്റിസണ്‍ഷിപ്‌  കൂടി കിട്ടിയപ്പോള്‍ ജോലി എളുപ്പമായി ,അങ്ങിനെ കമ്പനിയിലെ നല്ല ജോലിക്കാരന്‍ കൂടി ആയപ്പോള്‍ എം.ഡി തന്നെ എന്നെ വിലക്ക് വാങ്ങി ഒരു മരുമകന്റെ 
രൂപത്തില്‍ ,കല്യാണവും ഒക്കെ അവിടുന്ന് തന്നെ ആയിരുന്നു ,അവര്‍ തന്നെ എല്ലാം അറേഞ്ച് ചെയ്തു ,ചുരുക്കം ചിലരെ നാട്ടില്‍ നിന്ന് അവര്‍ തന്നെ കൊണ്ടുവന്നു ,അച്ഛനും അമ്മയും അടുത്ത മൂന്നു നാല് പേരും മാത്രം .കല്യാണം എന്നത് ഒരിക്കലും ഗുണം ചെയ്തില്ല ,നല്ല ഒരു സാമ്പത്തിക അടിത്തറ ഉണ്ടാക്കി എന്നല്ലാതെ രണ്ടു പേരും രണ്ടു ധ്രുവങ്ങളിലായിരുന്നു ,അവള്‍ പറയുന്നത് എനിക്കും എന്റെ കാര്യങ്ങള്‍ അവള്‍ക്കും സ്വീകാര്യമായില്ല ,വഴക്കും അടിപിടിയും നിത്യ സംഭവമായി ,മലയാളി ആയിരുനിട്ടും അവളെ പോലെ ജനനം മുതല്‍ അവിടെ ജീവിച്ചവള്‍ക്ക് നമ്മുടെ നാടിന്റെ സംസ്കാരമോ 
പൈത്രുകമോ ഒന്നും സ്വീകാര്യമാല്ലയിരുന്നു ,ലേറ്റ് നൈറ്റ്‌ പാര്‍ട്ടിയിലും  ഡിസ്കോ ക്ലബിലും അവള്‍ നിത്യ സന്ദർശകയായിരുന്നു. ,ഉപദേശിച്ചിട്ടും എതിർത്തിട്ടും അവള്‍ക്കു അതില്‍ നിന്നും പൂർണമായും 
പിന്മാറാന്‍ പറ്റിയില്ല .വഴിപിഴച്ചുപോയ മകളെ നന്നാക്കാന്‍ എന്നെ വിലക്കെടുത്തതാണെന്നു മനസ്സിലാക്കാന്‍ വൈകി ,പക്ഷെ നിത് മോന്‍ എന്നെ അവളുടെ ഭര്‍ത്താവായി തന്നെ തുടരാന്‍ പ്രേരിപിച്ചു ,അവള്‍ക്കും അവനെ വലിയ ഇഷ്ടം ആയിരുന്നു ,അവന്‍ പിറന്നപ്പോള്‍ അവള്‍ കുറച്ചു നന്നായതുപോലെ ,അവന്റെ കാര്യങ്ങള്‍ ഒക്കെ അവള്‍ ഒറ്റയ്ക്ക് നോക്കിത്തുടങ്ങി .അതിനു ശേഷം മാത്രം മറ്റു കാര്യങ്ങള്‍ 
അങ്ങിനെ വര്‍ഷങ്ങള്‍ ഓടിപോയി ,നാടിനെ കുറിച്ച് പറഞ്ഞപ്പോള്‍ അവള്‍ക്കു പുച്ഛം ആയിരുന്നു ,ഒരു വൃത്തിയും ഇല്ലാത്ത രാജ്യം എന്നാണ് പറഞ്ഞത് ,പരസ്യമായി മൂക്ക് ചീറ്റുകയും ,മൂത്രം ഒഴിക്കുകയും തുപ്പുകയും ചെയ്യുന്ന പകർച്ച വ്യാധികളുടെ നാടായിരുന്നു അവള്‍ക്കു ഇത് .അത് കൊണ്ട് തന്നെ അവളെ ഇവിടേയ്ക്ക് കൊണ്ടുവരാനും കഴിഞ്ഞില്ല ,വരാന്‍ കൂടാക്കിയുമില്ല .അവസാനം കഴിഞ്ഞ മാസം അവള്‍ സമ്മതിച്ചു .അതും അച്ഛന്റെ നാട് കാണാന്‍ ഉള്ള നിത് മോന്റെ വാശിയില്‍ അവള്‍ സമ്മതിച്ചു എന്ന് മാത്രം ,അവള്‍ക്കു തീരെ താല്പര്യം ഉണ്ടായിരുനില്ല .അങ്ങിനെയുള്ള വരവാണ്  ഇന്നത്തേത് ,അവൾക്കു വലിയ സന്തോഷം ഒന്നും ഇല്ല ,മുഖം മൂടികെട്ടിതന്നെ ,കാർമേഘം വന്നു നിറഞ്ഞതുപോലെ ..ഏതോ ഒരു കര്‍മം ചെയ്തു തീര്‍ക്കുന്നതുപോലെ അവൾ വരുന്നു..

എയര്‍പോര്‍ട്ടില്‍ നിന്നും കാര്‍ പട്ടണം വിട്ടു  ചെറിയഗ്രാമത്തിലേക്കു കടന്നു ,നിത് മോന്‍ മാത്രം കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു ,അത് കൊണ്ട് തന്നെ ഗ്ലാസ്‌ അടക്കുവാൻ .അവൻ  സമ്മതിച്ചില്ല.അവള്‍ കണ്ണുകള്‍ പൂട്ടി കൊണ്ട് ,മൂക്കുപൊത്തിയും അലസമായി ഇരുന്നു ,നിന്റെ മനസ്സില്‍ ഉള്ള അത്രയും ദുര്‍ഗന്ധമോ മാലിന്യമോ ഇവിടെ ഇല്ല എന്ന് പറയണം എന്ന് തോന്നി ,പക്ഷെ എന്തിനു ഒരു സീന്‍ ഉണ്ടാക്കണം എന്ന് വിചാരിച്ചു ഒന്നും മിണ്ടാതിരുന്നു . ഞാൻ വര്‍ഷങ്ങളായി കാണാത്ത നാടിനെ ആസ്വദിച്ചിരുന്നു ,നിത് മോന് എല്ലാം പുതുമ ആയിരിന്നു .

കാര്‍ ഓടികൊണ്ടിരുന്നു ,രണ്ടു ഭാഗത്തും വെള്ളം നിറഞ്ഞ ഒഴുക്കുള്ള തോടുകള്‍  ,കഴിഞ്ഞ കുറച്ചു ദിവസം മഴ പെയ്തിരിക്കാം ,നല്ല ഒഴുക്കുണ്ട് ,മുന്‍പ് നിറയെ വാഴയും മറ്റും ഉള്ള തോടിനു അപ്പുറത്ത് കാര്യമായ കൃഷി ഒന്നും ഇപ്പോള്‍ ഇല്ല , അങ്ങിങ്ങ് കമുകും വാഴകളും മാത്രം ,അതും അത്ര പുഷ്ട്ടിയൊന്നുമില്ല താനും.ആര്ക്കും ഇപ്പോൾ കൃഷി വേണ്ട ...അതാവാം.

..എതിഭാഗത്ത്‌ നിന്നുവന്ന ബസിനു സൈഡ് കൊടുക്കുമ്പോള്‍ കാര്‍ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞു .തുറന്നു പോയ ഡോറിലൂടെ അവർ രണ്ടുപേരും തോട്ടിലെക്കു തെറിച്ചു പോയി.,രണ്ടുപേരും ശക്തമായ ഒഴുക്കിൽ പെട്ടു  ,അവളും നിത് മോനും ,മുങ്ങിയും പൊങ്ങിയും കൈകാൽ അടിച്ചു കൊണ്ടിരുന്നു.അവര്‍ അങ്ങ് ദൂരേക്ക്‌  ഒഴുകിപോയികൊണ്ടിരുന്നു .ഒന്നും ചിന്തിക്കാൻ  സമയം കിട്ടിയില്ല ,ഡ്രൈവറും  ഒഴുകി പോകുന്നത് കണ്ടു ..പെട്ടെന്ന് തന്നെ വെള്ള കെട്ടിലെക്കു എടുത്തുചാടി,നീന്തി ചെന്ന് നിത് മോനെ ബലമായി പിടിച്ചപോഴേക്കും  അവള്‍ കൈവിട്ടു പോയി .നാട്ടുകാർ കണ്ടു കേട്ടും വന്നു തുടങ്ങി . പലരും ആറ്റിലേക്ക് ചാടി .ബസ്സിൽ  നിന്നും  കുറെ പേര്‍ തോട്ടിലേക്ക് ചാടി .തിരിച്ചു കരക്ക്‌ വരാൻ പറ്റാത്തവിധം ഞാനും തളർന്നു പോയിരുന്നു.ഞങ്ങളെ എല്ലാവരെയും  ആ നാട്ടുകാര്‍  രക്ഷപെടുത്തി  കരക്കെത്തിച്ചു ,, അവളെ രക്ഷപെടുത്തി കരയിലേക്ക് കൊണ്ട് വന്നു .അവളുടെ ബോധം പോയിരുന്നു ,അവിടം ജനപ്രളയമായി,പെട്ടെന്ന് തന്നെ അവര്‍ ഞങ്ങളെ അടുത്ത ഹോസ്പിറ്റലില്‍ എത്തിച്ചു ,നിത് മോന്‍ പേടിച്ചു പോയിരുന്നു ,എന്നെ കെട്ടിപിടിച്ച അവന്റെ വിറയല്‍ എനിക്കറിയാമായിരുന്നു .

വൈകി അവളുടെ ബോധം തെളിഞ്ഞു ,എന്നെയും മോനെയും കണ്ട അവള്‍ പൊട്ടി പൊട്ടി കരഞ്ഞു ,അപ്പോഴേക്കും നിത് മോന്‍ സ്മാര്‍ട്ട്‌ ആയി ,കുനിഞ്ഞ ശിരസ്സോടെ ഞാന്‍ അവളുടെ അരികിൽ ചെന്ന് നിന്നു 

" സോറി നിനക്ക് ഇഷ്ടം ഇല്ലാത്ത ഇവിടെ നിന്നെ  നിര്‍ബന്ധിച്ചു കൊണ്ടുവരരുതായിരുന്നു,ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്  "

"അല്ല ഞാന്‍  മുന്‍പേ വരേണ്ടതായിരുന്നു ,വന്നത് കൊണ്ട് ഇവിടത്തുകാരുടെ മനുഷ്യനോടുള്ള സ്നേഹം കണ്ടു ,എത്ര തിരക്കുണ്ടെങ്കിലും ഒരു അപകടം കണ്ടപ്പോള്‍ ,ഒരു പരിചയവും ഇല്ലാത്ത 
എന്നെ അവര്‍ മരണത്തില്‍ നിന്നും രക്ഷിച്ചു ,ഇതുപോലെ ഒരു അപകടം നടന്നപ്പോള്‍ ആരെങ്കിലും മുന്‍കൈ എടുത്തെങ്കില്‍ എനിക്ക് ഇന്നും 
എന്റെ അമ്മ ഉണ്ടാകുമായിരുന്നു ,തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ വഴിയില്‍ അപകടത്തില്‍ പെട്ട് കിടന്ന അമ്മയെ രക്ഷിക്കാന്‍ ആര്‍ക്കും സമയം ഉണ്ടായില്ല "

അവള്‍ പൊട്ടി പൊട്ടി കരഞ്ഞു ,

'ഇവിടെ ഈ നന്മ നിറഞ്ഞ ഗ്രാമങ്ങളിൽ ആണ് സ്നേഹവും സഹാനുഭൂടിയും ഒക്കെ ഉള്ളത് ,എന്നെ അറിയാത്ത എത്ര പേരാണ് എന്നെ തിരക്കി വന്നത് ,കാര്യങ്ങള്‍ തിരക്കുന്നത് ,ഇവിടുത്തെ ഒരാളുടെ പ്രശ്നം നാട്ടുകാരുടെ പ്രശ്നമാണ് ,കുറച്ചുകാലം മുന്‍പേ വരേണ്ടതായിരുന്നു ,റിയലി ഐ ആം മിസ്സിംഗ്‌ ടൂ മുച്ച് ,ഇനി ഞാന്‍ കുറേകാലം ഇവിടെയാണ്‌.ഈ നാട്ടിൽ .നന്മകൾ തിങ്ങി നിറഞ്ഞ ഇവിടങ്ങളിൽ .. "

അത് കേട്ടപ്പോള്‍ മനസ്സില്‍ പഴയ ഒരു തനിനാട്ടു കാരനായി തുള്ളി ചാടുവാന്‍ തോന്നി ,വര്‍ഷങ്ങള്‍ കാത്തു കിടന്നു വന്ന സൌഭാഗ്യം പോലെ ...എന്തൊക്കെയോ ഒത്തുകൂടി ജീവിതത്തിന്റെ ദിശതന്നെ മാറി മറിയുന്നതായി എനിക്ക് അനുഭവപെട്ടു .
ജീവിതത്തിന്റെ  ഗതി മാറുന്നത് ഞാൻ മനസ്സിൽ ആസ്വദിച്ചു ..ഉള്ളം നിറഞ്ഞ .സന്തോഷത്തോടെ ,മനസ്സില്‍ നാടിനോടും നാട്ടുകാരോടും സ്നേഹം കൂടിവന്നു . രണ്ടു കൈകള്‍ കൊണ്ടും കൂട്ടിപിടിച്ചിരുന്ന എന്റെ വലതു കൈ അപ്പോളും അവള്‍ വിട്ടിരുനില്ല .എപ്പോഴും  നമ്മള്‍ ഇവിടെ ഒന്നിച്ചു ഇതുപോലെ തന്നെ ഉണ്ടാവണം എന്നവള്‍ പറയുന്നതുപോലെ തോന്നിച്ചു .നിത് മോൻ എല്ലാം ഒരു പുതുമപോലെ  കണ്ടു കൊണ്ടിരുന്നു.


കഥ :പ്രമോദ് കുമാര്‍.കെ.പി.











2 comments:

  1. കഥയാണെങ്കിലും അനുഭവമാണെങ്കിലും
    ഇതിന്‍റെ ആദ്യ പാരഗ്രാഫ് എന്‍റെ ജീവിതത്തില്‍ നിന്നും മോഷ്ടിച്ചതല്ലേ?....നന്നായിട്ടുണ്ട്.

    ReplyDelete
  2. പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി

    ReplyDelete