Monday, July 4, 2022

മേജർ


 


മുംബൈ ഭീകരാക്രമണത്തിൽ ഭീകരവാദികളെ കാലപുരിക്ക് അയക്കുന്നതിനിടയിൽ വീരചരമം പ്രാപിച്ച ഇന്ത്യയുടെ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ എന്ന മലയാളി വീരയോദ്ധാവിന് അർഹിച്ച ഒരു പരിഗണനാ നമ്മൾ മലയാളികൾ നൽകിയിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.





നമുക്കും പ്രിയങ്കരൻ ആയ ആർ.മാധവൻ എന്ന പ്രശസ്തനായ നടൻ ഈ അടുത്ത കാലത്ത് പറയുകയുണ്ടായി..രണ്ടു തരം രാജ്യ സ്നേഹികൾ ഉണ്ട്..ഒന്ന് രക്തത്തിൽ അലിഞ്ഞു ചേർന്ന രാജ്യസ്നേഹം മറ്റൊന്ന് യുദ്ധവും ക്രിക്കറ്റ് ,സിനിമ പോലെയുള്ള കാര്യങ്ങൾ വരുമ്പോൾ  മാത്രം ഉള്ള രാജ്യസ്നേഹം..






സന്ദീപ് എന്ന രക്തസാക്ഷിയുടെ കാര്യത്തിലും നമുക്ക് ഉണ്ടായത് രണ്ടാമത് പറഞ്ഞത് മാത്രം.ഈ രണ്ടു തരം രാജ്യസ്നേഹികൾക്കു പുറമെ എന്തിനും ഏതിനും മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും അടിമയായി നമ്മുടെ രാജ്യത്തെ എപ്പൊഴും കുറ്റപ്പെടുത്തുന്ന വേറൊരു വിഭാഗവും ഉണ്ട്... അതിർത്തിക്ക് അപ്പുറത്തുള്ള ശത്രുവിനെക്കാൾ നമ്മൾ ഭയക്കേണ്ടത് നമ്മുടെ രാജ്യത്തിനുള്ളിൽ നമുക്കെതിരെ പ്രവർത്തിക്കുന്ന ഈ രാജ്യദ്രോഹികളെ ആണ്.






എത്ര ഭീകരൻ താജ് പാലസിനുള്ളിൽ ഉണ്ടെന്നോ എത്രപേർ തടവിലായിട്ടുണ്ട് എന്നോ കൃത്യമായ വിവരം ഇല്ലാതെ മനോധൈര്യം ഒന്നിച്ചുള്ളവരിൽ ഉള്ള  വിശ്വാസം സിരകളിൽ "ഓടുന്ന" രാജ്യസ്നേഹം എന്നിവ മാത്രം കൈമുതലാക്കി ടാജിനുള്ളിലേക്ക്  കടന്നു ചെന്നു ഭീകരരെ  വധിച്ചു ശേഷിച്ചവരെ പിടികൂടി തടവിലാക്കിയവരെ മുഴുവൻ രക്ഷപ്പെടുത്തിയ സന്ദീപ് വിജയത്തിന് ഇടയിലും നമുക്ക് നൊമ്പരമായി മാറുന്നതാണ് ചിത്രം പറയുന്നത്.






മുംബൈ ടെററിസ്റ്റ് അറ്റാക്ക് മാത്രമല്ല സന്ദീപിനെ കുറിച്ച് മുഴുവനായും ചിത്രം പറയുന്നുണ്ട്.ചെറുപ്പം മുതൽ തന്നെ ഉള്ള സന്ദീപിൻ്റെ കഥ കുടുംബം,വിദ്യാഭ്യാസം, ജോലി,പ്രണയം,കല്യാണം തുടങ്ങി സന്ദീപിൻ്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും കാണിച്ചു കൊണ്ടുതന്നെയാണ് അവസാനിക്കുന്നത്.




ഒട്ടു മിക്ക പൈങ്കിളി,വർഗീയം,രാഷ്ട്രീയം അധോലോക കഥകളും സിനിമക്ക് വിഷയം ആക്കി മാറ്റുന്ന നമ്മുടെ മലയാളം സിനിമമേഖല സന്ദീപിൻ്റെ കഥ പറയാൻ എന്തോ മിനകെട്ടില്ല.അത് പറയുവാൻ തെലുഗു സൂപ്പർസ്റ്റാർ മഹേഷ് ബാബു മുന്നിട്ടിറങ്ങേണ്ടി വന്നു..




അദ്ദേഹത്തിന് അഭിനയിച്ചു പേരെടുക്കാൻ പറ്റുമായിരുന്ന കഥാപാത്രം ആണ്ങ്കിൽ കൂടി അതിനു മുതിരാതെ താരതമെന്യ പുതുമുഖത്തെ നായകനാക്കി ഒരു ഫ്രഷ് മുഖം ഫീൽ ചെയ്യിച്ചു പണം ഇറക്കുന്നതിൽ മാത്രം ശ്രദ്ധിച്ച അദേഹം അഭിനന്ദനം അർഹിക്കുന്നു..


പ്ര .മോ. ദി .സം

No comments:

Post a Comment