Wednesday, January 26, 2022

കുടുംബ ബന്ധങ്ങളുടെ കഥ പറയാൻ "ബ്രോ ഡാഡി"

 



ലൂസിഫർ എന്ന ,"അതിമാനുഷിക" ചിത്രത്തിൻ്റെ  നിർമാതാവും സംവിധായകനും നായകനും ഒന്നിക്കുമ്പോൾ അതുപോലെ ഉള്ള മാസ്സ് സിനിമയായിരിക്കും പ്രേക്ഷകൻ്റെ മനസ്സിൽ എന്ന് പ്രിത്വിരാജ് എന്ന സംവിധായൻ നന്നായി മനസ്സിലാക്കിയത് കൊണ്ടാണ് ഇത് ഒരു കൊച്ചു ചിത്രം ആണെന്ന് റിലീസിന് മുൻപേ പ്രസ്താവന ഇറക്കേണ്ടി വന്നത്.









കൂട്ടുകാരെ പോലെ സഹൊദരന്മാരെ പോലെ പരസ്പരം കരുതുകയും  പെരുമാറുകയും ചെയ്യുന്ന ഒരു അച്ഛൻ്റെയും മകൻ്റെയും കഥയാണ് ഇത്തവണ പൃഥ്വിരാജ് പറയുന്നത്.ലാലും പ്രിഥ്വിയും ആ റോളുകൾ അടിപൊളിയായി ചെയ്തിരിക്കുന്നു...പിന്നെ ഇതിൽ അഭിനയത്തിൻ്റെ കാര്യത്തിൽ ലാലു അലക്സ് ഒരു പടി  ഇവരുടെ മുന്നിൽ എന്ന് സംശയം ഇല്ലാതെ പറയാം. മീന,ലക്ഷ്മിഗോപാല സ്വാമി,ജഗദീഷ്,കല്യാണി ,സൗഭിർ,ഉണ്ണി മുകുന്ദൻ ,ജാഫർ ഇടുക്കി എന്നിവരാണ് മറ്റു റോളുകളിൽ..







ലൂസിഫർ എന്നതിൻ്റെ രണ്ടാംഭാഗം "എംബുരാൻ"  എന്ന വലിയ ഒരു ചിന്ത മനസ്സിൽ കിടക്കുമ്പോൾ ഒരു  റിലീവ് കിട്ടാൻ വേണ്ടിയും കൂടി  ആകാം അതേ ടീമിൻ്റെ  ഈ കൊച്ചു ചിത്രം പ്ലാൻ ചെയ്തത്. കോവിട് കാലത്ത് അത്തരം വലിയ ചിത്രങ്ങൾ ഉണ്ടാക്കുവാനും പുറത്തിറക്കാൻ ഒക്കെ ഉള്ള ബുദ്ധിമുട്ടുകൾ നമ്മൾ അടുത്ത കാലത്ത് കണ്ടറിഞ്ഞതാണ്.











ബാംഗ്ലൂർ എന്ന സ്ഥലത്തിന് മലയാളികൾക്കിടയിൽ ഒരു "ചീത്തപ്പേര്" കുറച്ചു കാലങ്ങൾ ആയിട്ടുണ്ട്.അതിനെ ഒന്ന് കൂടി ഊട്ടി ഉറപ്പിക്കുന്ന പ്രവർത്തി ആയിപോയി രാജൂ നീ ഈ ചിത്രത്തിലൂടെ ചെയ്തത്..അത് ആ സ്ഥലത്ത് മാത്രം നടക്കുന്ന "ഒരിത്" അല്ല ..താമസ സൗകര്യം പ്രശ്നം സൃഷ്ടിക്കുന്ന മെട്രോ നഗരങ്ങളിൽ മുഴുവൻ ഉള്ളതുമാണ്.





ഉറ്റ സുഹൃത്തുക്കൾക്കിടയിൽ ഒരു പ്രശ്നം ഉണ്ടായാൽ അത് നമ്മൾ ഏതു വിധേനയും അവനെ അറിയിക്കാതെ നൈസു് ആയിട്ട്  കൈകാര്യം ചെയ്യാൻ ശ്രമിക്കും..പക്ഷേ അത് കൈവിട്ടു പോകുമ്പോൾ നമ്മൾ കൂടുതൽ തെറ്റിധരിക്കപെടും. വിശ്വാസം പോലും തകർന്നു പോകും..ബന്ധങ്ങൾക്കു വിള്ളലുകൾ ഉണ്ടാകും..









അങ്ങിനെ ചില കുടുംബ ബന്ധങ്ങളും അതിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും വളരെ സരസമായി അവതരിപ്പിക്കുന്ന സിനിമ തീർച്ചയായും ഒരു പ്രാവശ്യം ബോറടി ഇല്ലാതെ രസിച്ചു കാണാം.


പ്ര .മോ. ദി. സം

No comments:

Post a Comment