Friday, September 6, 2013

ആരാണ് മണ്ടന്‍ -5

ഷംസു നാട് വിട്ടു ഗള്‍ഫില്‍ പോയതോടെ നാട്ടുകാര്‍ക്ക് "മണ്ടന്‍" കഥകള്‍ക്ക് ക്ഷാമം നേരിട്ട് കൊണ്ടിരുന്നു.എന്നിരുന്നാലും അവന്റെ പഴയ കഥകള്‍ ഒക്കെ വിളമ്പി അവര്‍ ഷംസു നാട്ടില്‍ ഇല്ലാത്ത ഒഴിവു നികത്തികൊണ്ടിരുന്നു.

ഷംസുവിനു മൊബൈല്‍ കിട്ടിയ തുടക്ക കാലത്ത്...അവന്റെ ബംഗ്ലൂരിലെ മാമി വിവരങ്ങള്‍ അറിയുവാന്‍ വേണ്ടി വീട്ടിലേക്കു വിളിച്ചു.ഷംസു ആയിരുന്നു ഫോണ്‍ എടുത്തത്.

"മാമി എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍ ?"

"നല്ല വിശേഷം ..നമുക്ക് വീട്ടില്‍ ഫോണ്‍ കണക്ഷന്‍ കിട്ടി ..നമ്പര്‍ 6488522   ..പിന്നെ അവിടുന്ന് വിളിക്കുമ്പോൾ 080  കൂട്ടി വിളിക്കണം."

"ഓക്കേ മാമി ഇടക്കൊക്കെ വിളിക്കാം.എനിക്കിപ്പോൾ മൊബൈൽ ഉണ്ട്...."

അങ്ങിനെ വിശേഷങ്ങളൊക്കെ പങ്കു വെച്ച് അന്നത്തെ സംഭാഷണം മുറിഞ്ഞു.....
പിന്നീട് ഒരിക്കൽ എക്സാം റിസൾട്ടുമായി ബന്ധപെട്ട എന്തോ അത്യാവശ്യത്തിനു ഷംസു മാമിയെ വിളിക്കാൻ ശ്രമിച്ചു.എത്ര ശ്രമിച്ചിട്ടും വേറെ ഏതോ നമ്പരിലേക്ക്  കോൾ പോകുന്നു.അങ്ങിനെ അവനു കുറെ പണം പോയി.ഷംസുവിന്റെ വിളി ഇല്ലാതായപ്പോൾ മാമി ഇങ്ങോട്ടേക്കു വിളിച്ചു .

"എന്താ മോനെ ഫോണ്‍ ചെയ്യാത്തത് ?റിസൾട്ട് കിട്ടിയാൽ ഉടനെ വിവരം പരയാമെന്നല്ലേ നീ പറഞ്ഞത് ?"

"ഞാൻ വിളിച്ചിട്ട് വേറെ നമ്പരിൽ പോകുന്നു....എത്ര തവണ വിളിച്ചു എന്നറിയാമോ ..?"

"ഞാനും കുറെ സമയമായി ശ്രമിക്കുന്നു.നിന്റെ നമ്പരിൽ ബിസി ട്യൂണ്‍ വരുന്നു...നീ വിളിച്ചത്  6488522 നമ്പരിലേക്ക് തന്നെ അല്ലെ ?

"അല്ല ...."

"പിന്നെ ..?"

."മാമിയല്ലേ പറഞ്ഞത് ..അതിന്റെ കൂടെ 080 ചേർക്കണം എന്ന് അത് കൊണ്ട് അതും കൂടി കൂട്ടി 6488602 എന്ന നമ്പറ ഡയൽ ചെയ്തത്."

പിന്നെ ചെവി പൊത്തി തലയ്ക്കു കൈവെച്ചാണ്  ഷംസു ഫോണ്‍ കട്ട് ചെയ്തത്.കണ്ണുകളും നിറഞ്ഞിരുന്നു.

അവിടുന്ന് അതിനു കിട്ടിയ മാമിയുടെ മറുപടി എന്താണെന്ന് ഷംസു നമ്മളോട് ഇതുവരെ പറഞ്ഞിട്ടില്ല.എന്നാലും നമ്മൾ ആ  മറുപടി മനസ്സിൽ ഊഹിച്ചിരുന്നു കാരണം മാമി നാട്ടിൽ  വരുമ്പോൾ എപ്പോഴും തുണയായി ഉണ്ടാകുമായിരുന്ന ഷംസു ആ സമയത്ത് അപ്രത്യക്ഷനാകുന്നത് പതിവാക്കി.

                 ഒരിക്കൽ ഷംസു മാത്രം വീട്ടിലുള്ള സമയത്ത് അവന്റെ വീട്ടിലെ വിറകുപുരക്കു തീപിടിച്ചു,അവൻ ഉടനെ വെള്ളം ഒഴിച്ച് തീ കെടുത്തുവാൻ ശ്രമിക്കാതെ അവന്റെ മാമനെ ഫോണിൽ വിളിച്ചു പറഞ്ഞു..അടുത്തു തന്നെ ഒരു വെളിച്ചെണ്ണ കമ്പനി നടത്തുകയായിരുന്നു മാമൻ..പിന്നെയാ നമ്മൾക്ക് വിവരം കിട്ടിയത്  നമ്മളൊക്കെ വന്നു തീ അണക്കുംപോഴെക്കും കുറെ വിറകും പുരയും കത്തി പോയിരുന്നു.നമ്മൾ വെള്ളം ഒഴിക്കുമ്പോൾ അവൻ പല തവണ തടയുകയും ചെയ്തു.അത് കൊണ്ട് തന്നെ പെട്ടെന്ന് തീ അണക്കുവാനും പറ്റിയില്ല.

"നീ ആണോട കത്തിച്ചത് ?' മാമൻ അലറി കൊണ്ട് ഷംസുവിനോട് ചോദിച്ചു 

"നിങ്ങളെന്താ മാമ പറേന്നത്‌ ...ആരെങ്കിലും സ്വന്തം വിറകുപുര കത്തിക്കുമോ ?"

"പിന്നെ നീ എന്തിനെ വെള്ളമോഴിക്കുന്നവരെ തടഞ്ഞത് ?"

"ഉമ്മ നല്ലവണ്ണം ഉണക്കി സൂക്ഷിച്ച വിറകാ ...അത് വെള്ളമോഴിച്ചാൽ പിന്നെ കത്തില്ല .ഊതി ഊതി ഉമ്മാടെ നടുവൊടിയും..കഴിഞ്ഞാഴ്ച ഉണക്കുമ്പോൾ കുറച്ചു വെള്ളം അതിന്റെ മേലാക്കിയതിനു  എന്നെ പറയാത്ത വഴക്കില്ല .."

പിന്നെ മാമനു മറുപടി പറയാൻ നാവു പൊങ്ങിയില്ല.ഷംസുവിനെ അറിയാവുന്ന മാമൻ അവനെ തുറിച്ചു നോക്കി കൊണ്ട് എന്തോ പ്രാകി സ്ഥലം വിട്ടു.മാമൻ എന്തിനാണ് അങ്ങിനെ പെരുമാറിയതെന്ന് ഷംസുവിനു അന്നേരം മനസ്സിലായില്ല .അതോ മനസ്സിലായിട്ടുണ്ടാകുമോ ?മനസ്സിലായിട്ടുണ്ടാകും .കാരണം ഷംസു മണ്ടനൊന്നുമല്ലല്ലോ?നമ്മളെ അവൻ മണ്ടന്മാർ ആക്കുകയായിരുനില്ലേ ?

കഥ :പ്രമോദ് കുമാർ .കെ.പി 

ഷംസുവിന്റെ പഴയ കഥകൾ വായിക്കുവാൻ :

http://promodkp.blogspot.in/2012/12/blog-post.html
http://promodkp.blogspot.in/2013/07/2.html
http://promodkp.blogspot.in/2013/07/3.html
http://promodkp.blogspot.in/2013/08/4.html

12 comments:

 1. മറ്റൊരു ടിന്റ് മോന്‍ ആണല്ലേ

  ReplyDelete
  Replies
  1. ആണോ ?അല്ല ഇവന്‍ ബുദ്ധിമാന്‍...

   Delete
 2. ആഹ്‌.,ഷംസുകഥകൾ ആസ്വദിച്ചു

  ReplyDelete
  Replies
  1. നന്ദി വര്‍ഷിണി ..ഇനിയും വരിക

   Delete
 3. കൂട്ടി വിളിക്കാന്‍ പറഞ്ഞ് പറ്റിച്ചതും പോരാ.....

  ReplyDelete
  Replies
  1. അതന്നെ ....ഷംസു പ്രതികരിച്ചതും ഇങ്ങിനെ തന്നെ

   Delete
 4. ഷംസു മണ്ടനല്ലല്ലോ വിരുതന്‍ ശങ്കു!
  തുടരൂ രസകരമാകുന്നുണ്ട്.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി....വിരുതന്‍ തന്നെ അവന്‍

   Delete
 5. വായിച്ചവര്‍ ആണോ ഷംസു ആണോ സത്യത്തില്‍ മണ്ടന്‍ ?
  :)

  ReplyDelete
  Replies
  1. എന്തായാലും എഴുതിയവനെ മണ്ടന്‍ എന്ന് പറഞ്ഞില്ല

   Delete
 6. ഈ എ മണ്ടൻ കഥകൾ തുടരണം കേട്ടൊ ഭായ്

  ReplyDelete
 7. ഷംസു എന്നാ ചെല്ലപ്പേര് അല്ലെ? ;) :)

  ReplyDelete