കടല്‍ എന്നും വിസ്മയമാണ് ...പലരും കടലിനെ കുറിച്ച് അതിന്റെ മനോഹാരിതയെ കുറിച്ച് വര്‍ണ്ണിച്ചിട്ടുണ്ട് ,ആകര്‍ഷണത്തെ കുറിച്ച് പലതും എഴുതിയിട്ടുണ്ട് ...കടലിനെ അതിന്റെ സൌന്ദര്യത്തെ വാനോളം പുകഴ്ത്തി കവികള്‍ പാടിയിട്ടുണ്ട്.കഥകള്‍ എഴുതിയിട്ടുണ്ട്.
ഒരിക്കല്‍ കടല്‍ സംഹാര താണ്ടവമാടി സുനാമി എന്ന ദുരന്തം കൊണ്ടുവന്നപ്പോള്‍ ,കുറെ മനുഷ്യരെ വിഴുങ്ങിയപ്പോള്‍, കുറെ കരകള്‍ തട്ടിയെടുത്തപ്പോള്‍ ,അത് സര്‍വനാശം വരുത്തിയപ്പോള്‍ പലരും കടലിനെ പഴിച്ചു.പലരും കടലിനെ ഭയന്നു .അവര്‍ കടലമ്മയെ വെറുത്തു.പലരും കടലിനെ ഉപേക്ഷിച്ചു കടപ്പുറം വിട്ടുപോയി .എന്നിട്ടും കടല്‍ ശാന്തമായില്ല .അതിന്റെ സ്വഭാവം മാറ്റിയുമില്ല ഇതൊക്കെ എത്ര കണ്ടതാ എന്നമട്ടില്‍ തിരയോട് കിന്നാരം പറഞ്ഞു ..പക്ഷെ അവര്‍ക്ക് തിരിച്ചുവരണമായിരുന്നു . കാരണം കടലിനെ കൊണ്ട് മാത്രം നിലനിന്നു പോകുന്ന കുറെ ആള്കാര് ഉണ്ട് ,കുടുംബങ്ങള്‍ ഉണ്ട് ,നാടുകള്‍ ഉണ്ട് ,രാജ്യങ്ങള്‍ ഉണ്ട്.പിന്നെ പിന്നെ പഴിച്ചവരൊക്കെ വീണ്ടും കടലിനെ സ്നേഹിച്ചു തുടങ്ങി.അവർ മടങ്ങിവന്നു.
കടല്‍ പലര്‍ക്കും അമ്മയാണ് . പോറ്റി വളര്‍ത്തുന്ന അമ്മ..ആ അമ്മ അവര്‍ക്ക് എന്നും ആഹാരം നല്കുന്നു.ചിലപ്പോഴൊക്കെ പലരെയും വെറും കയ്യോടെ മടക്കി അയക്കുന്നു. .ചിലപ്പോള്‍ പിന്നീട് ഒരിക്കലും കര കാണിക്കാതെ കൂട്ടി കൊണ്ട് പോകുന്നു.എന്നിട്ടും അവർ ആ അമ്മയെ സ്നേഹിക്കുന്നു.വീണ്ടും വീണ്ടും അമ്മയുടെ അടുത്തേക്ക് ഓടിചെല്ലുന്നു....അമ്മയുടെ മാറിലൂടെ സഞ്ചരിക്കുന്നു.അമ്മ കൊടുക്കുന്ന സമ്പത്തുകള്‍ കൊണ്ട് അനുഭവിക്കുന്നു.

രണ്ടാം ക്ലാസ് മുതൽ ആണ് കടലിനെ അടുത്തു കാണുവാന്‍ തുടങ്ങിയത്.അതിനു മുന്‍പ് കണ്ടിരിക്കാം ..പക്ഷെ ഓർമയിൽ കടല്‍ എന്ന വിസ്മയം വരുന്നത് ഈ കാലത്താണ്. .തലശ്ശേരി കടല്‍പാലത്തിനടുത്തുള്ള എൽ .പി സ്കൂളില്‍ ആയിരുന്നു രണ്ടാം ക്ലാസ്സ് മുതല്‍.ജനലിലൂടെ നോക്കിയാല്‍ കുറച്ചകലെ കടല്‍ കാണാം.ഒരു റോഡിനപ്പുറം . അങ്ങ് അനന്തതയിലേക്ക് നീണ്ടു കിടക്കുന്ന കടല്‍ .അത് അത്ര അടുത്തായിട്ടു കൂടി ക്ലാസ്സിൽ നിന്നും നോക്കുകയല്ലാതെ അതിനടുത്തെക്ക് ആരെയും ടീച്ചര്മാര് കൊണ്ടുപോയില്ല..ആരെയും പോകാന്‍ അനുവദിച്ചുമില്ല.ആരെങ്കിലും കാണാതെ പോയാല്‍ അവിടുത്തെ ചുറ്റുവട്ടത്തെ ആള്കാര് വന്നു ടീച്ചറോട് പറഞ്ഞു കൊടുക്കും.പോയ കുട്ടികളെ എല്ലാവരുടെയും മുന്നില്‍ വെച്ച് വഴക്ക് പറയും.ചിലപ്പോള്‍ ശിക്ഷിക്കും , മുതിർന്നവരുടെ കൂട്ടത്തിലെ കടലിനടുത്തു പോകാവൂ എന്ന് ഉപദേശിക്കും .വീട്ടിൽ നിന്നും ഇത്തരം ഉപദേശങ്ങള്‍ കിട്ടുന്നതിനാല്‍ അത് കൂടുതല്‍ തവണ അവര്‍ക്ക് ചെയ്യേണ്ടി വരാറില്ല.എല്ലാവരും അനുസരിക്കും .
കാണുവാന്‍ ഒക്കെ ചന്തം തോന്നുമെങ്കിലും ആ പ്രായത്തില്‍ കടലിനെ പലര്‍ക്കും പേടിയായിരുന്നു ..ദൂരെ നിന്നും നോക്കി കാണുവാന്‍ എല്ലാവർക്കും ഇഷ്ടവും.മൂന്നും നാലും കടല്‍ കാണാത്ത ക്ലാസ്സ് മുറികളില്‍ ആയിരുന്നിട്ടും സ്കൂളിലേക്ക് വരുമ്പോള്‍ ദൂരെ നിന്നും കടല്‍ കാണും.ചിലപ്പോഴൊക്കെ കൂട്ടുകാര്‍ക്കൊപ്പം അടുത്തു നിന്നും കടല്‍ കാണുവാന്‍ രണ്ടാം ക്ലാസ്സില്‍ പോകും.ബോട്ടുകളും തോണികളും ഒക്കെ പോകുന്നത് നോക്കിയിരിക്കും..അറ്റമില്ലാതെ നീടുകിടക്കുന്ന കടല്‍ അങ്ങിനെ നമ്മളുടെ മനസ്സില്‍ സ്ഥാനം പിടിച്ചു.എന്തെങ്കിലും അസാധാരണമായിട്ടുള്ളതു കാണുമ്പോൾ ടീച്ചർമാർ അടക്കം എല്ലാവരും രണ്ടാം ക്ലാസ്സിലെ ജനലിനരുകിലായി സ്ഥാനം പിടിക്കും.അങ്ങിനെ അവധി ദിവസങ്ങൾ ഒഴിച്ച് ബാക്കി ദിവസങ്ങളിലൊക്കെ കടൽ കാണും.

(സെന്റ് ജോസഫ് സ്കൂൾ -തലശ്ശേരി )

( ധർമ്മടം തുരുത്തു)
ഉച്ചക്ക് ശേഷമുള്ള പല ക്ലാസ്സിലും എനിക്ക് അടക്കം പലർക്കും ഉറക്കം വരും.വയറു നിറഞ്ഞു കടൽകാറ്റു കൊണ്ടിരിക്കുമ്പോൾ കണ്ണുകള്‍ താനേ അടഞ്ഞു പോകും.അധികവും ഉണര്‍ത്തുന്നത് ടീച്ചറുടെ ചോക്കിന്റെ കഷ്ണങ്ങള്‍ കൊണ്ടുള്ള ഏറുകൾ ആയിരിക്കും.കമല ടീച്ചറുടെ (സ: പിണറായിയുടെ ഭാര്യ )എഴാം ക്ലാസ്സിലാണ് എനിക്ക് കടലിനടുത്തുള്ള സീറ്റ് കിട്ടിയത്.ടീച്ചറുടെ ക്ലാസ് ആണെങ്കിൽ ചില ദിവസങ്ങളിൽ രാവിലെയും ചിലപ്പോൾ ഉച്ച കഴിഞ്ഞും കാണും.രാവിലത്തെ ക്ലാസ്സിൽ മാന്യന്മാർ ആയ പലർക്കും ഉച്ച കഴിഞ്ഞ ക്ലാസ്സിൽ ടീച്ചറുടെ ചോക്കുകൊണ്ടുള്ള ഏറു കിട്ടാതെ പോകാറില്ല.ഒന്നുകിൽ ഉറങ്ങി പോകും അല്ലെങ്കിൽ കടലിനെ നോക്കി ഇരിക്കും.അപ്പോൾ എന്നെ അടക്കം പലരെയും അവിടുന്ന് ടീച്ചർ മാറ്റി ഇരുത്തും..ഇതിനൊക്കെ കാരണം കടലിന്റെ സംഗീതം തന്നെ ...അത് നമ്മളെ ലയിപ്പിച്ചു കളയും.,ചിലപ്പോൾ കടൽ കാറ്റ് നമ്മെ ഉറക്കത്തിലേക്കു കൂട്ടി കൊണ്ടുപോകും..പിന്നെ പിന്നെ ഞാൻ ഉച്ച കഴിഞ്ഞാൽ അവിടുന്ന് സ്വമേധയാ മാറി ഇരിക്കും..നമ്മളുടെ പല മാഷന്മാരും കടല്‍ പോലെതന്നെ ആയിരുന്നു.ചിലപ്പോള്‍ ശാന്തമായും ചിലപ്പോള്‍ കോപിച്ചുകൊണ്ടും ...പക്ഷെ എപ്പോഴും ശാന്തമായി ഉള്ള കടല്‍ ആയിരുന്നു ജയന് മാഷ്...മറ്റു പലരുടേയും സ്വഭാവം കടല്‍ പോലെ മാറി മാറി വന്നെങ്കിലും ജയന്മാഷ് എല്ലായ്പോഴും ശാന്തസമുദ്രമായിരുന്നു.
(തലശ്ശേരി കടൽ പാലം )
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ കടലും ഞാനും തമ്മിൽ അകന്നു.കാണുന്നത് തന്നെ വല്ലപ്പോഴുമായി.എങ്കിലും ഇടയ്ക്കു കടല്പാലവും കടലും കാണും.മാർകറ്റിൽ പോകുമ്പോഴോ ജനറൽ ആശുപത്രിയിൽ പോകുമ്പോഴോ മറ്റോ ..അങ്ങിനെ ചുരുക്കം സന്ദർഭങ്ങളിൽ മാത്രം.ദിവസേന കണ്ടു കണ്ടു അതിൽ വലിയ ത്രിൽ ഇല്ലാതെ പോയതോ എന്തോ ...കടലിനെ മടുത്തു തുടങ്ങിയിരുന്നു.അല്ലെങ്കിൽ പഠിക്കുക എന്തെങ്കിലും ജോലി നേടുക എന്ന നെട്ടോട്ടത്തിനിടയിൽ സൗകര്യ പൂർവ്വം അവഗണിച്ചു.
പിന്നെ ജോലിക്കുവേണ്ടി നാട് വിട്ടപ്പോൾ ആണ് കടല്‍ പൂര്‍ണമായും എന്നില്‍ നിന്നും അകന്നത്.ബംഗ്ലൂര് എത്തിയപ്പോള്‍ കടലിന്റെ വില ശരിക്കും അറിഞ്ഞു.മീന്‍ ഇല്ലാതെ(നവമി പൂജ സമയത്തു ഒഴിച്ചു )ഊണ് കഴിക്കാതിരുന്ന നമ്മള് തലശ്ശേരികാര്‍ വെറും പച്ചകറി മാത്രം കൂട്ടി മനസ്സില്ലാമനസ്സോടെ കുറേകാലം ഭക്ഷണം കഴിച്ചു.അപ്പോൾ ഞാൻ കടലിന്റെ വില അറിഞ്ഞു വരികയായിരുന്നു.കടലിനെ കുറിച്ച് കേട്ടതല്ലാതെ ബംഗ്ലൂരിലെ പല കൂട്ടുകാരും അത് നേരിട്ട് കണ്ടിരുന്നില്ല.അവർ കടലിനെ കുറിച്ച് പലതും അറിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു .ജീവിതത്തിലെ അവരുടെ പലരുടെയും വലിയ ഒരാഗ്രഹമായിരുന്നു അടുത്തു നിന്നും കടൽ കാണുക എന്നത്.ഇവർകൊക്കെ എന്തിന്റെ വട്ട് എന്നാണ് അവരുടെ ആഗ്രഹം കേട്ടപ്പോൾ ആ സമയത്ത് തോന്നിയത്.അവര്‍ക്ക് അടുത്തുള്ള കടൽപ്പുറം എന്ന് പറയാന്‍ ചെന്നൈ ആണ് .അത് ആണെങ്കില്‍ അവിടുന്ന് ഭയങ്കര ദൂരവും.(ഈ കാലത്ത് അഞ്ചു അഞ്ചര മണിക്കൂര്‍ മതി )
ഒരിക്കല്‍ ഒരു കല്യാണത്തിനു പങ്കെടുക്കുവാന്‍ നാട്ടില്‍ വന്ന ബംഗ്ലൂര് കൂട്ടുകാരെ കടല്‍ കാണിക്കുവാന്‍ കൊണ്ടുപോയപ്പോഴാണ് അവർക്കൊക്കെ കടല്‍ എന്താണെന്ന് എനിക്ക് മനസ്സിലാക്കുവാനായത്. അവരില്‍ പലര്‍ക്കും അത് അതിശയമായിരുന്നു .വിസ്മയമായിരുന്നു.."ഈ കടല്‍ കാണിച്ചു തന്ന നിന്നെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല "എന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് എന്റെ മനസ്സില്‍ ചെറുതായികിടന്ന കടലിന്റെ വലിപ്പം മനസ്സിലായി.പിന്നെ ഞാന്‍ കടലിനെ സ്നേഹിച്ചു കൊണ്ടിരുന്നു.അവസരം കിട്ടുമ്പോള്‍ ഒക്കെ കടലിന്റെ സൌന്ദര്യം ആസ്വദിച്ചു..മൂന്ന് കടല്‍ കൂടിച്ചേരുന്ന കന്യാകുമാരി അത് കൊണ്ട് തന്നെ പ്രിയപ്പെട്ടതായി .
പിന്നെ ജീവിതത്തിന്റെ പല വഴികളില്‍ പലപ്പോഴായി ബോട്ടിലും കപ്പലിലും ഒക്കെ പല സ്ഥലത്തെ കടലിനുള്ളിലേക്കും ചെന്നു കടലിനെ ആസ്വദിക്കുവാന്‍ ഭാഗ്യം ഉണ്ടായി.പല സ്ഥലത്തും പല പേരിലാണെങ്കിലും കടല്‍ അതൊന്നു മാത്രം....ചിലപ്പോള്‍ ശാന്തമായും ചിലപ്പോള്‍ കോപിച്ചും നമ്മെ വിസ്മയിപ്പിക്കുന്ന കടല്‍ .നമ്മെ വിനോദിപ്പിക്കുന്ന കടല്‍.

നമ്മുടെ നാട്ടില്‍ തന്നെ ഇത്തരം മനോഹരമായ അനേകം കടപ്പുറം ഉണ്ട് .അനേകം കടൽ കാഴ്ചകൾ ഉണ്ട് . ചെത്തിമിനുക്കിയ അനേകം ബീച്ചുകള്‍ ഉണ്ട് .പക്ഷെ നമ്മള് അതൊന്നും ആസ്വദിക്കാതെ വേറെ സ്ഥലങ്ങളില്‍ പോയി അവിടുത്തെ കടല്‍ ആസ്വദിച്ചു അവിടുത്തെ വിശേഷങ്ങള്‍ വിളമ്പും.അവയെ പ്രകീർത്തിക്കും .നമ്മുടെ നാട്ടിലെ കടൽ കാഴ്ചകൾ ,സൌന്ദര്യങ്ങൾ മുറ്റത്തു നട്ടു വളർത്തിയ പോലെ ആരാലും തിരിഞ്ഞു നോക്കാതെ കിടക്കും.
-പ്രമോദ് കുമാര്‍.കെ.പി