Sunday, April 6, 2025

ഈ.ഡി വരുമ്പോൾ

 

വളരെക്കാലമായി നമ്മുടെ നാട്ടിൽ തുടർന്നുവരുന്ന ഒരു കലാപരിപടിയാണ് രാഷ്ട്രീയക്കാരെ അന്വേഷണ സംഘങ്ങളെ ഇറക്കി വായടപ്പിക്കുക എന്നത്...ഇപ്പൊൾ ഈ ഗവർമെൻ്റ് വന്നപ്പോൾ അത് കുറച്ചു കൂടുതൽ ആയി മാറി എന്ന് മാത്രം.

നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് പോലെ മടിയിൽ ഖനം ഇല്ലെങ്കിൽ പിന്നെ എന്തിനു പേടിക്കണം.? നമ്മുടെ നാട്ടിൽ ഒരു അപകടം നടന്നാൽ എം.വി.ഡി റോഡിൽ ഇറങ്ങും, ഒരു ഭക്ഷ്യ വിഷബാധ ഉണ്ടായാൽ ആരോഗ്യവകുപ്പ് ഇറങ്ങും അങ്ങിനെ ഓരോരോ പ്രശ്നങ്ങൾ ഉണ്ടായാൽ മാത്രം മാളത്തിൽ നിന്നും പുറത്തിറങ്ങുന്ന "ജീവികൾ " ഉണ്ട്..അത് പോലെ ഇതിനെയും കരുതിയാൽ മതി.കരുതി ഇരുന്നാൽ മതി.

ചിലർ ഭരിക്കുന്ന സർക്കാരിന് അപകീർത്തിപ്പെടുത്തുന്ന ഒരു കാര്യം സൃഷ്ടിക്കുന്നു..അത് അവരെ അലോരസപെടുത്തും എന്ന് ഉറപ്പുള്ളത് കൊണ്ട് എന്തായാലും അവർക്കു ഏതു വിധേനയും പണി തരും എന്നുറപ്പാണ്...അതുകൊണ്ട് നമ്മുടെ ഭാഗം ക്ലിയർ ആക്കുവാൻ നമ്മൾ അതിനും മുൻപ് തയ്യാറായി ഇരിക്കണം..അങ്ങിനെ ആണെങ്കിൽ അവർ  3G ആയി  തിരിച്ചു പോയികൊള്ളും.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല..രാഷ്ട്രീയ വിരോധം തീർക്കുവാൻ ,വ്യക്തി വൈരാഗ്യം തീർക്കാൻ കാലാകാലങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ അനുവർത്തിച്ചു പിന്തുടരുന്ന നയമാണ്...ഇപ്പൊൾ നല്ല പിള്ള ചമയുന്ന ആൾക്കാർ മുൻപ് ചെയ്തൊണ്ടിരുന്ന കാര്യവുമാണ്. മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ അവർ ഓന്തുകൾ ആയി മാറുന്നു എന്നതാണ് ഇതിന് പിന്നിലെ യാഥാർത്ഥ്യം.

എംമ്പുരാൻ എന്ന ചിത്രം ഒരു പാർട്ടിയെ എത്രത്തോളം അലോരസപ്പെടുത്തി എന്നതിൻ്റെ വ്യക്തമായ മറുപടിയായിരിക്കും നിർമാതാക്കൾക്ക് ,സംവിധായകന് ഒക്കെ ഇപ്പൊൾ നേരിരേണ്ടി വരുന്ന ഈ  പൊല്ലാപ്പുകൾ...അത് അല്ല എന്ന് ആവർത്തിച്ച് പറഞ്ഞാലും ഇത്ര സ്പീഡിൽ കാര്യങ്ങള് പോകുന്നത് അത് കൊണ്ട് തന്നെയാണ്.

പക്ഷേ ഇവരിൽ നിന്നും കണക്കിൽപെടാത്ത പൈസയും അഴിമതി കാണിച്ച രേഖകളും ലംഘിച്ച വിദേശവിനിമയ ചട്ടങ്ങളുടെ തെളിവുകളും ഉണ്ടെന്ന് നമ്മൾ അറിയുമ്പോൾ അത് ഇവർ തെറ്റ് ചെയ്തിട്ടുണ്ട് എന്നു തന്നെയാണ് അർഥം.. അപ്പോൾ ഇരവാദം പറഞ്ഞു മോങ്ങിയിട്ടു് കാര്യമില്ല. പ്രബലരായ ആൾക്കാരെ എതിർക്കുമ്പോൾ അവർ നമുക്കെതിരെ ഉന്നയിക്കുന്ന വിഷയത്തിൽ നമ്മൾ സത്യസന്ധത പുലർത്തണം.


ഈ.ഡി ഇനിയും കുറച്ചുകാലം ഇവരെയൊക്കെ ചുറ്റിപറ്റി തന്നെ ഉണ്ടാകും..എന്തെങ്കിലും വിധ്വംസക പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവർ പിടിക്കുക തന്നെ ചെയ്യും...അല്ലാതെ നമ്മുടെ നാട്ടിലെ പോലെ രാഷ്ട്രീയ എതിരാളികളെ ബോംബ് കൊണ്ടും ആയുധങ്ങൾ കൊണ്ടും കാലപുരിക്ക് അയക്കുന്നില്ലല്ലോ എന്ന് സമാധാനിക്കുക.


പ്ര.മോ.ദി.സം

Saturday, April 5, 2025

ടെസ്റ്റ്

  

ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം എന്ന് പറഞാൽ ചിലർക്ക് അത് സ്‌പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കുവാൻ കഴിയില്ല..മാധ്യമങ്ങൾ അത്  രണ്ടു "സഹോദര "രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമായി മാറ്റി പാക്കിസ്ഥാന് എതിരെ  പലരുടെയും മനസ്സിലേക്ക് വിഷം കുത്തിവച്ച് റേറ്റിംഗ് കൂട്ടും.



അതുകൊണ്ട് തന്നെ കളികളത്തിന് പുറത്ത് ബെറ്റ് കൊണ്ട് കുറെയേറെ സബാ ധിക്കുന്ന ഗൂഢ ശക്തികൾ ഉണ്ട്. അവർ ബെറ്റ് വെച്ച് ടീമംഗങ്ങളെ സ്വാധീനിച്ചു മത്സരഫലം തങ്ങൾക്ക് അനുകൂലമാക്കി കോടികൾ നേടുന്നു.




അർജുൻ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ കരിയറിൽ ഫോം നഷ്ടപ്പെട്ടു നിർണായക അവസ്ഥയിൽ നിൽക്കുന്ന  സമയത്ത് ടീമിൽ പോലും സ്ഥാനം ഇല്ലെന്നറിയുമ്പോൾ വിരമിക്കുവാൻ നിർബന്ധിതനാകുന്നു..പരമ്പരയ്ക്ക് ഇടമുള്ള വിരമിക്കൽ ടീമിനെ ബാധിക്കും എന്നതിനാൽ അവസാന മത്സരം കളിക്കാൻ അവസരം നൽകുന്നു.



ടെസ്റ്റ് മൽസരത്തിൻ്റെ തലേന്ന് മകൻ കിഡ്നാപ്പ് ചെയ്യപ്പെടുകയും തങ്ങൾ പറയുംപോലെ കളിക്കുവാൻ അജ്ഞാതൻ ആവശ്യപ്പെടുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.



മാനവ ലോകത്തിനു മുഴുവൻ ഗുണം കിട്ടുന്ന പുതിയ കണ്ടുപിടിത്തം നടത്തിയിട്ടും അത് പല നൂലാമാലകളിൽ പെട്ട് വിജയം കാണാതെ പോകുമ്പോൾ അതിനു അംഗീകാരം കിട്ടാതെ പോകുമ്പോൾ ഏതൊരാൾക്കും ഉണ്ടാകുന്ന അസ്വസ്ഥതകൾ കുടുംബത്തിലെ പ്രശ്നങ്ങൾ പണത്തിൻ്റെ പിരിമുറുക്കങ്ങൾ ഒരാളെ എത്രത്തോളം സ്വർത്ഥനാക്കുമെന്നും അയാളുടെ പ്രവർത്തികൾ എങ്ങിനെ ഉണ്ടാകുമെന്നും ഈ ചിത്രം കാണിച്ച് തരുന്നു.



ജീവിതത്തിൽ അയാൾക്ക് വിജയിക്കാൻ കിട്ടുന്ന അവസരം ക്രിക്കറ്റ് കളിയുമായി കൂട്ടി യോജിപ്പിച്ച് അവതരിപ്പിച്ചിരിക്കുകയാണ് മാധവൻ,സിദ്ധാർത്ഥ്,നയൻതാര,മീര ജാസ്മിൻ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം.




സിനിമ ബിസിനസ്സ് എന്നത് ഞാണിന്മേൽ ഉള്ള കളിയാണ്.അത് മാർക്കറ്റ് ചെയ്യുവാൻ അറിയില്ലെങ്കിൽ പെട്ടുപോകും.അന്തവും കുന്തവും ഇല്ലാത്ത എംപുരാൻ സംഘപരിവാർ വിരുദ്ധത നിറച്ച് മാർക്കറ്റ് ചെയ്തു കോടികൾ കൊയ്തത് പോലെ ആളുകളുടെ വികാരം മുതലെടുത്ത് വിജയിപ്പിക്കുവാൻ  എല്ലാവർക്കും പറ്റില്ല എന്നുള്ളത് കൊണ്ടാവാം നല്ല താരങ്ങൾ ഉണ്ടായിട്ടും നല്ലൊരു ഇതിവൃത്തം ആയിട്ടും ഈ സിനിമ ഡയറക്ട് ഓട്ടിട്ടി റിലീസ് ആയി പോയത്.


പ്ര.മോ.ദി.സം