Sunday, March 9, 2025

ചുഴൽ - സീസൺ 2


തമിഴിൽ ഇറങ്ങിയ വെബ് സീരീസിൻ്റെ രണ്ടാമത്തെ സീസൺ..ആദ്യ സീസൺ കണ്ടില്ലെങ്കിലും അതുമായി കൃത്യമായി യോജിപ്പിച്ച് പ്രേക്ഷകർക്ക് ആദ്യ സീസൺ സംഭവങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നു.


തന്നെ ചെറുപ്പത്തിൽ ലൈംഗികമായി ഉപയോഗിച്ച ആൾ തൻ്റെ അനി യത്തിയെയും ഉപദ്രവിച്ചപ്പോൾ അയാളെ കൊന്നു ജയിലിൽ പോയവളുടെ വക്കീൽ കേസിൻ്റെ  വിധിക്ക്  തൊട്ടുമുൻപ് കൊല്ലപ്പെടുന്നു.




ചെല്ലപ്പ എന്ന വക്കീലിനെ കൊന്ന പ്രതി എന്ന് സംശയിക്കുന്ന പെൺകുട്ടിയെ പിടികൂടിയെങ്കിലും സംസ്ഥാനത്തിൻ്റെ വിവിധ സ്റ്റേഷനുകളിൽ താനാണ് അയാളെ കൊന്നത് എന്ന സ്റ്റേറ്റ്മെൻ്റ് നൽകി മറ്റു ഏഴ് പെൺകുട്ടികൾ കൂടി എത്തുന്നു.



ഈ പെൺകുട്ടികളും ചെറുപ്പത്തിൽ ഉപദ്രവിക്കപ്പെട്ടവർ ആണെന്നും അതിൻ്റെ പ്രതികാരമാണ് ഇത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നും പോലീസ് മനസ്സിലാക്കുന്നു എങ്കിലും കൂടുതൽ വിവരങ്ങൾ അവർ തുറന്നു പറയുന്നില്ല എന്നത് പോലീസിനെ കുഴക്കുന്നു.



അന്വേഷണ ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ട്ടിച്ച കേസ് അവർ അന്വേഷിച്ചു വരുമ്പോൾ മനുഷ്യക്കടത്തിലേക്കും അതിൽ ചെല്ലപ്പ എന്ന ആൾക്ക് എന്ത് പങ്ക് എന്നൊക്കെ ചൂഴ്ന്നു നോക്കുന്നു.


നാട്ടിൽ നല്ലപേരും പ്രതാപവും ഉള്ള ചെല്ലപ്പാ  നാട്ടിലെ ഉത്സവ സമയത്ത് കൊല്ലപ്പെട്ടത് അറിയിക്കാതെ നോക്കാൻ ശ്രമിച്ചു എങ്കിലും അതു പാഴായി പോകുകയാണ്.



അധർമ്മത്തിന് എതിരെ സംഹാരരൂപം കയ്യാളുന്ന എട്ടു ദേവതകളുടെ പേരുള്ള പെൺകുട്ടികൾ ജയിലിൽ എത്തിയത് മറ്റൊരു ഉദ്ദേശ്യത്തോടെ ആയിരുന്നു എന്നതാണ് പിന്നീട് മനസിലാക്കുവാൻ പറ്റുന്നത്.




എട്ടോളം എപ്പിസോഡ് ഉള്ള സീരിസിൽ കഥകളും ഉപകഥകളും ഒക്കെയായി സംഭവങ്ങൾ മാറി മാറി വരുന്നു.നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ ഒന്നും പോവാതെ പലപ്പോഴും വഴി തിരിച്ചു വിട്ടു കുഴപ്പിക്കുന്നു എങ്കിലും വിരസത ഇല്ലാതെ ആസ്വദിക്കുവാൻ പറ്റുന്നുണ്ട്.

പ്ര.മോ.ദി.സം

Thursday, March 6, 2025

ലൗ അണ്ടർ കൺസ്ട്രക്ഷൻ

 

ഒരാളുടെ മോശം സമയത്താണ് കല്യാണവും വീടുപണിയും ഒക്കെ ഉണ്ടാവുക എന്ന് ഒരു ചൊല്ലുണ്ട്..ഇത് രണ്ടും ഒരേ സമയത്ത് വന്നാൽ ഉള്ള സ്ഥിതിയെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കൂ..


ഗൾഫിൽ നല്ല ജോലി ചെയ്യുന്ന രണ്ടുപേർ വിനോദും ഗൗരിയും നാട്ടിലെ കസിൻ പപ്പൻ്റെ കാര്യത്തിന് വേണ്ടി കണ്ടുമുട്ടി എങ്കിലും  വീണ്ടും വീണ്ടും തമ്മിൽ കണ്ട്  പ്രണയത്തിൽ അകപ്പെടുന്നു.നാട്ടിൽ വലിയ വീട് എന്ന സ്വപ്നം സാധിക്കുന്നതിനിടയിൽ വിനോദിന് ജോലി നഷ്ടപ്പെടുന്നു.


എല്ലാറ്റിനും കൂടെ നിൽകുന്ന ഗൗരി രണ്ടുപേർക്കും കാനഡയിൽ പോയി സെറ്റിൽ ആകാം എന്ന തീരുമാനത്തിൽ നാട്ടിൽ എത്തുന്നു. ഇവരുടെ വിവാഹം രണ്ടു വീട്ടുകാർ സമ്മതിക്കാത്തത് കൊണ്ട് രഹസ്യമായി രജിസ്റ്റർ ചെയ്യുവാൻ  പപ്പൻറെ  സഹായത്തോടെ തീരുമാനിക്കുന്നു..


കല്യാണവും കൺസ്ട്രക്ഷനും ഒന്നിച്ച് വരുമ്പോൾ വിനോദിനും ഗൗരിക്കും ഇടയിൽ ഉണ്ടാകുന്ന സംഭവങ്ങളും പ്രശ്നങ്ങളും ഒക്കെയാണ് ഈ വെബ് സീരീസ് പറയുന്നത്.


തുടക്കത്തിൽ അജു വർഗ്ഗീസിൻ്റെ പപ്പൻ പറയുന്നുണ്ട്..ഇത് നിങൾ ഉദ്ദേശിക്കുന്നത് പോലുള്ള ലൗ സ്റ്റോറി അല്ല എന്ന്....അത് കൃത്യമായി സംഭവിക്കുന്നുമു ണ്ട്. നമ്മൾ പ്രതീക്ഷിക്കുന്നത്തിൽ നിന്നും ക്ലൈമാക്സ് വഴി തിരിച്ച് വിടുന്നുണ്ട്.


ഒരു സാധാരണക്കാരൻ ചെറുപ്പത്തിലേ അനുഭവത്തിൽ നിന്നും സ്വന്തമായ വീട് എന്ന ലക്ഷ്യത്തിലേക്ക് അട് ക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്‌നങ്ങളും  ടെൻഷണുകളും ഒക്കെ കൃത്യമായി അടയാളപ്പെടുത്തിയ സീരീസ് തന്നെയാണിത്.


സിനിമ അത്രകണ്ട് ലാഭം കിട്ടുന്നില്ല എന്ന പരാതി നിലനിൽക്കുന്ന ഈ കാലത്ത് വലിയ ബാനറുകൾ മലയാളത്തിലും  വെബ് സീരിസിൽ ഇറങ്ങി തുടങ്ങി യിട്ടുണ്ട്.


കുറഞ്ഞ എപ്പിസോഡുകൾ കൊണ്ട് പറയേണ്ടത് മുഴുവൻ പറഞ്ഞു തീരും എന്നുള്ളത് കൊണ്ട് സീരിയലിനെക്കാൾ വെബ് സീരീസ് ജനങ്ങൾ ഇഷ്ട്ടപെട്ടു തുടങ്ങിയിട്ടുണ്ട്.


നീരജ് മാധവ്, അജു വർഗീസ്,ഗൗരി കീഷൻ,ആനന്ദ് മന്മഥൻ എന്നിവരാണ് മുഖ്യ വേഷത്തിൽ.

പ്ര.മോ.ദി.സം

Wednesday, March 5, 2025

ഗെറ്റ് സെറ്റ് ബേബി

 

മാർക്കോ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ആക്ഷൻ ഹീറോ ആയ ഉണ്ണി മുകുന്ദൻ അതിൻ്റെ യാതൊരു ലക്ഷണവും ഇല്ലാതെ സാധാരണക്കാരനായി. വേഷമിട്ട ചിത്രമാണ് ഇത്..



ആദ്യമായി മോഹൻലാൽ നായകൻ അല്ലാത്ത ഒരു ചിത്രം ആശിർവാദ് റിലീസ് ചെയ്യുന്നു എന്നൊരു പ്രത്യേകത എന്തിൻ്റെ അടിസ്ഥാനത്തിൽ ആയിരിക്കും എന്നൊരു ത്രില്ലും ഈ ചിത്രം കാണുവാൻ പ്രചോദനമായി..




ചുരുങ്ങിയ മുതൽമുടക്ക് ആയതിനാൽ ആശിർവാദ് ബന്ധങ്ങൾ കൊണ്ട് തിയേറ്ററിൽ  കൂടുതൽ റിട്ടേൺ കിട്ടണം എന്നൊരു ബിസിനസ്സ് ബുദ്ധി മാത്രമേ ഈ ചിത്രം കൊണ്ട് ആൻ്റണി ഉദ്ദേശിച്ച് കാണുകയുള്ളൂ. കാരണം ഇത് ഒരു സാധാരണ ചിത്രമാണ്..ത്രില്ലർ,ആക്ഷൻ ശ്രേണിയിൽ പെടുന്നത് പോലുമല്ല..എന്തിന് ചിത്രത്തിൽ ഒരു സ്റ്റണ്ട് പോലും ഇല്ല.




ഗൈനക്കോളജി എന്നത് കൂടുതൽ ഫീമേയിൽ കുത്തക ആയതു കൊണ്ട് തന്നെ ആ രംഗത്ത് വിജയിച്ചു വരണം എങ്കിൽ ഒരു പുരുഷൻ വളരെ കഷ്ടപ്പെടണം. അത് കൊണ്ട് തന്നെ വളരെ കഷ്ടപ്പെട്ടു നേട്ടങ്ങൾ താണ്ടി അർജുൻ അറിയപ്പെടുന്ന ഗൈന ക്കോളജിസ്റ്റ് ആകുന്നതും അതിനിടയിൽ ജീവിതത്തിലും ജോലിയിലും നേരിടുന്ന പ്രശ്നങ്ങൾ ആണ് സിനിമ.




നിഖില വിമൽ,ഉണ്ണി മുകുന്ദൻ കൊമ്പോ തന്നെയാണ് ചിത്രത്തിൻ്റെ കാതൽ..പതിവിനു വിപരീതമായി രണ്ടുപേരും നന്നായി അഭിനയിച്ച് എന്ന് തന്നെ പറയാം..





നല്ലൊരു ഫീൽ ഗുഡ് സിനിമ കാണുവാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും രണ്ടു മണിക്കൂർ ചിലവഴിക്കാൻ പ്രയാസം ഉണ്ടാകില്ല..അടുത്ത് കണ്ട  തമിഴു സിനിമയുടെ ചില സാന്നിധ്യം ചിലപ്പോൾ തോന്നിയെങ്കിലും കൂടുതൽ അതിലേക്ക് പോകാതെ ഒരുക്കുവാൻ. തിരക്കഥ രചയിതാവ് ശ്രദ്ധിച്ചിട്ടുണ്ട്..കൂട്ടത്തിൽ "അറിയപ്പെടുന്ന" ഒരു നടിക്ക് കൊട്ടു കൊടുക്കുവാൻ വേണ്ടി ചില പാത്രങ്ങളെ സൃഷ്ടിച്ചത് പോലെയും തോന്നി.




വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രം രചിച്ച്ത് അനൂപും രാജേഷ്മാണ്.സംഗീതം സാം സി എസ്.


പ്ര.മോ.ദി.സം