കൊക്കേഴ്‌സ് എന്ന ബാനർ വർഷങ്ങൾക്കു മുൻപ് നിർമാണത്തിലും മറ്റും കൊടികുത്തിവാണ ബ്രാൻഡ് ആയിരുന്നു.പിന്നെ പിന്നെ എടുക്കുന്ന പടങ്ങളുടെ അവസ്ഥ തിയേറ്ററിൽ നിന്നും ആളെ അകറ്റി യപ്പോൾ ബ്രാൻഡിനേ എല്ലാവരും മറന്ന് പോയി.
പിന്നെയും രണ്ടാം വരവും മൂന്നാം വരവ് പ്രതീക്ഷിച്ചു എങ്കിലും മാറി വന്ന ഈ കാലത്ത് സിനിമകളുടെ, അണിയറകാരുടെ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ അപാകതകൾ മൂലം ക്ലിക്ക് ആയില്ല. ആ ബാനറിൽ ഇപ്പൊൾ വന്ന സിനിമയാണ് കുറി.വലിയ ഒരു സന്ദേശം നൽകി എന്ന് വിശ്വസിച്ച് ഒരു ഷോർട്ട് ഫിലിമിൽ ഒത്തുക്കേണ്ട കാര്യം പരത്തി പറഞ്ഞു നശിപ്പിച്ചു എന്ന് വേണേൽ പറയാം.
പെങ്ങ
ളുടെ കല്യാണം നടത്താൻ കുറി പിടിച്ച് കിട്ടിയ പണം നഷ്ടപ്പെടുന്ന യുവാക്കൾ തെറ്റായ രീതിയിൽ പണം ഉണ്ടാക്കാൻ ശ്രമിക്കുന്നതും അത് നടക്കാതെ പോയപ്പോൾ അവരോട് സെൻ്റിഅടിച്ച ഡയലോഗ് കൊണ്ട് ചിലരുടെ മനസ്സിൽ നന്മ ഉണ്ടാക്കുന്നതുമാണ് കഥ.
മൊത്തത്തിൽ ഇഴഞ്ഞു നീങ്ങുന്ന സിനിമ താരത്മെന്യ ചില പുതിയ മുഖങ്ങൾക് കൊടുത്ത അവസരവും അവരുടെ പ്രകടനവും പ്രശംസനീയം..
പ്ര .മോ .ദി .സം
No comments:
Post a Comment