Sunday, February 27, 2022

തലയുടെ വിളയാട്ടം അത് താൻ "വലിമൈ"

 



മയക്കുമരുന്നും കളവും കൊണ്ട് സമൂഹത്തിന് ഭീഷണിയായി ആഡംബര ജീവിതം നയിക്കുന്ന  യുവത്വം , തങ്ങളുടെ ജീവിതം ആഘോഷിക്കുന്നതിന് വേണ്ടി മുന്നും പിന്നും നോക്കാതെ ചെയ്തു കൂട്ടുന്ന പ്രവർത്തികൾ വെല്ലുവിളി ആകുമ്പോൾ അത് പോലീസിന്  കൂടി തലവേദനയാകുന്നു. അതിനു തടയിടാൻ വേണ്ടി അർജുൻ എന്ന പോലീസ് ഓഫീസർ ചെന്നയിൽ എത്തുന്നു.


മയക്ക് മരുന്നും മദ്യവും തുടങ്ങിയ ലഹരികൾ  ഉപയോഗിച്ച് ജീവിതം തുലക്കുന്ന പുതുതലമുറയുടെ,   അവരെ അതിനു പ്രേരിപ്പിക്കുന്ന സംഘങ്ങളുടെ   കഥയാണ് അജിത്ത് കുമാർ നായകനായ വലിമൈ പറയുന്നത്.



എച്ച് വിനോദ് എന്ന സംവിധായകൻ ഇതുവരെ ഒരുക്കിയ ചിത്രങ്ങൾ ഒക്കെ സൂപ്പർ ഹിററുകളായിരുന്നു ..ഈ ചിത്രവും  മൂന്ന് ദിവസം കൊണ്ട് നൂറു കോടി ക്ലബ് താണ്ടിയിരുക്കുന്നു. തമിൾ നാട്ടിൽ ഏറ്റവും അധികം ഫാൻസ് ഉള്ള തലക്ക് ഇതൊക്കെ നിസ്സാരം തന്നെയാണ്.അത് കൊണ്ട് തന്നെയാണ് ഓരോ "തല" ചിത്രവും തമിഴിൽ ആഘോഷം ആകുന്നത്. ബോണി കപൂർ പോലെ ഉള്ള ബോളിവുഡ് നിർമാതാക്കൾ അജിത്തിനെ വെച്ച് തമിഴിൽ സിനിമ ചെയ്യുന്നതും.



 ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ എല്ലാം കോർത്തിണക്കി വലിയ  ബഡ്ജറ്റിൽ  തന്നെയാണ് സംവിധായകൻ ഈ ചിത്രവും  ഒരുക്കിയിരിക്കുന്നത്.പ്രേമവും,പാശവും സെൻ്റിമെൻ്റ്സും ആക്ഷനും ഒക്കെ ചേർന്ന  മണിക്കൂറോളം ഉള്ള ഹൈ മാസ്സ് മസാല സിനിമ..



ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത റെസിങ് രംഗങ്ങളും സ്റ്റണ്ടും തന്നെയാണ് ഈ മാസ് സിനിമയുടെ ഹൈ ലൈറ്റ്.. അതിനൊക്കെ അറിയാതെ നമ്മൾ കയ്യടിച്ചു പോകും..ഇതിലൊക്കെ ഉള്ള  അജിത്തിൻ്റെ ഡ്യുപ്പ് ഇല്ലാതെയുള്ള സമർപണം  അജിത്തിൻ്റെ ഫാൻ അല്ലാത്തവരെ കൂടി ഹരം കൊള്ളിക്കും..



നല്ല സൗണ്ട് സിസ്റ്റം ഉള്ള തിയേറ്ററിൽ പോയി തന്നെ കാണുവാൻ ശ്രമിക്കണം.. വലിയ ഓഫർ ഒ റ്റീ ട്ടി ഫ്ലാറ്റ് ഫോമിൽ നിന്നു ഉണ്ടായിട്ടും പലതവണ പ്രതിബന്ധങ്ങൾ താണ്ടി  റിലീസ് പോലും പലതവണ  മാറ്റി വെച്ച ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്തതിൻ്റെ മുഖ്യ കാരണവും പ്രേക്ഷകർക്ക് നല്ല ആസ്വാദനം നൽകുവാൻ വേണ്ടി തന്നെയാണ്.അതിനു ബോണി കപൂറിന് ബിഗ് സല്യൂട്ട്


പ്ര .മോ .ദി .സം

Tuesday, February 22, 2022

എന്നെങ്കിലും അവസാനിക്കുമോ ഈ ചോരകളികൾ....?

 


എല്ലാ കാര്യത്തിലും നമ്മുടെ കേരളം നമ്പർ വൺ എന്ന് മുൻപ് വീമ്പിളക്കുന്ന അവസരത്തിൽ ബംഗ്ലൂരിൽ ഉള്ള  കന്നഡ, തമിൾ സുഹൃത്തുക്കൾ കളിയാക്കി പറയാറുണ്ട്...രാഷ്ട്രീയ കൊലയിലും നിങൾ തന്നെ നമ്പർ ഒന്ന് എന്ന്...അങ്ങിനെ പല തവണ അവർക്കിടയിൽ നിശബ്ദനായി പോയിട്ടുണ്ട്.


ബാംഗ്ലൂർ വിട്ടിട്ട് കാലങ്ങൾ ആയി...പല കാര്യത്തിലും നമ്മുടെ നമ്പർ ഒന്ന് എന്നുള്ളത് തള്ളു മാത്രമായി എങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളിൽ അവർ പരിഹസിച്ചത് പോലെ നമ്മൾ അജയ്യനായി ഇപ്പോഴും ഒന്നാം സ്ഥാനം നിലനിർത്തുന്നു.



 എതിരാളികളെ ഇല്ലാതാക്കുക എന്നത് പ്രാകൃതമായ ഒരു പ്രവണതയാണ്.മനുഷ്യർക്ക് പഠിപ്പും വിവരവും വെച്ചപ്പോൾ, അവർ ചിന്തിച്ചു തുടങ്ങിയപ്പോൾ എതിരാളികളെ ഇല്ലാതാക്കുക എന്നതിൽ നിന്നും പലരും അവരെ മത്സരിച്ചു തോൽപ്പിക്കുക എന്ന നിലയിലേക്ക് വന്നു.


പക്ഷേ സാക്ഷരത കൂടുതലുണ്ട് എന്ന് അഹങ്കരിക്കുന്ന നമ്മൾ ഇപ്പോഴും പ്രാകൃതരെ പോലെ  എതിരാളികളെ കൊന്നൊടുക്കുന്നു.ഇതിന് വളം വെച്ച് കൊടുക്കുന്നത് രാഷ്ട്രീയ പാർട്ടികൾ തന്നെയാണ്.. ഏതു കൊലപാതകങ്ങൾ നടന്നാലും അത് നമ്മളാൽ അല്ല എന്ന് ആവർത്തിച്ച് പറയുന്ന പാർട്ടികൾ അവരുടെ കേസ് നടത്തിപ്പും കുടുംബ നടത്തിപ്പും ഏറ്റെടുക്കുന്നതിൽ നിന്നും അവരുടെ പൊയ്മുഖം നമുക്ക് മനസ്സിലാക്കാവുന്നതാണ്.



രക്തസാക്ഷികൾ പാർട്ടികൾക്ക് ഒരു മുതൽ കൂട്ടാണ്..അത് വഴി കോടികൾ പിരിച്ചു ആയിരങ്ങൾ മാത്രം ബാധിക്കപെട്ടവർക്ക് നൽകി ബാക്കി പാർട്ടിക്കും നേതാക്കൾക്കും മുതക്കൂട്ടാക്കാം.കൊന്നാലും കൊല്ലപെട്ടാലും അവർ കൈ നീട്ടുന്നത് പൊതുജനങ്ങളുടെ ഇടയിലാണ്..കൊല്ലപെട്ടവൻ്റെ കുടുംബത്തെ ഓർത്തു നമ്മൾ സഹായിക്കാതിരിക്കില്ല.


ഇതിന് ഒരു വിരോധാഭാസം കൂടിയുണ്ട്...കൊല്ലുന്നവനും കൊല്ലപെട്ടവനും തമ്മിൽ വ്യക്തിപരമായി അറിയില്ല ദേഷ്യം ഉണ്ടാകില്ല പക ഉണ്ടാകില്ല  വിരോധം ഉണ്ടാകില്ല എന്തിന് പറയുന്നു മുൻപ് ഒരിക്കൽ പോലും പരസ്പരം കണ്ടിട്ട് പോലും ഉണ്ടാകില്ല..പക്ഷേ അവർ പാർട്ടിക്ക് വേണ്ടി കൊല്ലപ്പെടുകയും കൊല്ലുകയുമാണ്...പക്ഷേ അവിടെ കൊല്ലപ്പെടുന്നത് ഒരാള് മാത്രമല്ല ചിലപ്പോൾ രണ്ടു കുടുംബം ആയിരിക്കും..



കൊല്ലപ്പെട്ടവനെയും കൊന്നവനെയും കുറച്ചു കാലം പാർട്ടികാർ സംരക്ഷിക്കും...എന്ന് പറഞ്ഞാല് കുടുംബത്തെ... പിന്നെ പിന്നെ അവർ അങ് ഉൾവലിയും...ആവശ്യം കഴിഞ്ഞാൽ പിന്നെ ഇവരെയൊക്കെ ആർക്ക് വേണം..(എന്നാലും ചിലരെ വർഷങ്ങളായി സഹായിക്കുന്ന പാർട്ടികാരുമുണ്ട്.)


പക്ഷേ എതിരാളികൾ കൊലക്കത്തി കൂർപ്പിച്ചു പുറത്ത് നിൽക്കുകയാണ് എന്ന സത്യം പുറത്തേക് ഇറങ്ങുന്ന കൊന്നവൻ്റെ ഉറക്കംകെടുത്തും..അതിൻ്റെ തുടർച്ചയാണ് ഈ കൊലപാതകങ്ങൾ... വാൾ എടുത്തവൻ വാളാൽ ഒതുങ്ങും എന്ന സത്യം ആണോ ഈ രാഷ്ട്രീയപാർട്ടികൾ നടപ്പിൽ വരുത്തുന്നത്...?


പക്ഷേ ഇതിനിടയിൽ കൊലക്കത്തിക്ക് ഇരയായി പോകുന്ന അനേകം നിരപരാധികൾ കൂടിയുണ്ട്...എണ്ണം തികയ്ക്കാൻ പാർട്ടികൾ പരസ്പരം മത്സരിക്കുമ്പോൾ ചില കുടുംബങ്ങൾ വേരറ്റ് പോകുന്നു.


ഇതിന് ശാശ്വതമായ. ഒരു പരിഹാരമാണ് വേണ്ടത്..നമ്മുടെ നാട്ടിൽ ഇനിയും രാഷ്ട്രീയത്തിൻ്റെ പേരിൽ ചോര ഒഴുകരുത്..അതിനു എല്ലാ പാർട്ടികളും  തീരുമാനിക്കണം..കൊലപാതകം കൊണ്ട് ഒന്നിനും ഒരവസാന മുണ്ടാകില്ല അത്  പലതിൻ്റെയും ആരംഭം ആണ് ഉണ്ടാക്കുക എന്ന് തിരിച്ചറിയണം. അത് കൊണ്ട് എല്ലാവരും  ഒന്നിച്ചിരുന്ന് ചർച്ച ചെയ്തു നല്ല ഒരു  തീരുമാനം കൈക്കൊള്ളണം..ഒന്ന് രണ്ടു കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ വിളിച്ചുകൂട്ടിയ സമാധാന ചർച്ചകൾ പോലെയുള്ള പ്രഹസനങ്ങൾ അല്ല വേണ്ടത്.... ഭാവിയിലേക്കുള്ള മാനുഷിക ഐക്യത്തിൻ്റെ ശക്തമായ തീരുമാനങ്ങൾ ആണ് ഉണ്ടാവേണ്ടത്..


ജനാധിപത്യ രാജ്യത്ത്  എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിരിക്കണം....പക്ഷേ അത് പകയുടെയും വെറുപ്പിൻ്റെയും കൊലപാതകത്തിൻ്റെയും രാഷ്ട്രീയം ആകുമ്പോൾ ആണ് അതിനു വിലയില്ലാതായി പോകുന്നത്..നമ്മൾ  മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യരായി പോകുന്നത്.


വാൽക്കഷ്ണം: ഇതൊക്കെ വായിച്ച്  ഗൂഗിളിൽ കൊലപാതകത്തിൽ നമ്മൾ തന്നെയാണോ നമ്പർ ഒന്ന് എന്ന് തിരയുന്ന ചില രാഷ്ട്രീയക്കാർ ഉണ്ടാകും..അവർ തന്നെയാണ് നമ്മുടെ നാടിൻ്റെശാപവും..


പ്ര .മോ. ദി .സം

Monday, February 21, 2022

ഒരു വ്യാഴാഴ്ച ( A THURSDAY)

 



രണ്ടു മണിക്കൂർ പത്തുമിനിറ്റ് ഉള്ള ഈ സിനിമയുടെ അവസാനം "മനസ്സാക്ഷി "ഉള്ളവനെ പൊള്ളിക്കുന്ന ഒരു കാര്യം എഴുതി കാണിക്കുന്നുണ്ട്.ഈ സിനിമ നിങൾ കണ്ടു തുടങ്ങി അവസാനിക്കുന്നതിന് ഇടയിൽ ഇന്ത്യയില്  മാത്രം പതിനെട്ട് സ്ത്രീകൾ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ട്..








നമ്മുടെ രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അന്നന്ന് കൂടി വരിക അല്ലാതെ അതിനൊരു  കുറവോ പരിഹാരമോ  പ്രതിവിധിയോ ഉണ്ടാകുന്നില്ല. ബലാൽസംഘത്തിന് വധശിക്ഷ വേണമെന്ന തീരുമാനത്തിന് വലിയ എതിർപ്പ് പ്രമുഖ  രാഷ്ട്രീയപാർട്ടികൾ തന്നെ ഉന്നയിച്ച നാടാണ് നമ്മുടേത്...വലിയ വായിൽ സ്ത്രീ സമത്വവും സ്വാതന്ത്ര്യവും പ്ര സംഗിക്കുന്ന പാർട്ടികൾ വരെ ഈ കാര്യത്തിൽ മുഖം തിരിച്ചു നിന്നു.








ബലാൽസംഗത്തിന് വധശിക്ഷ നടപ്പിലാക്കുവാൻ വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തുന്ന യുവതിയുടെ കഥയാണ് ഈ സിനിമ..തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം നിറച്ചു കൊണ്ടു നമ്മെ ഈ സിനിമ പിടിച്ചിരുത്തി കളയും..












ബേസാദ് കമ്പട്ട സംവിധാനം ചെയ്ത ഈ ഹിന്ദി ചിത്രത്തിൽ യാമിനി ഗൗതം, അതുൽ കുൽക്കർണി, ഡിംപിൽ കപാടിയ,നേഹ ദൂപിയ എന്നിവരാണ് മുഖ്യ വേഷത്തിൽ.


പ്ര .മോ .ദി. സം

Sunday, February 20, 2022

നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്

 



ചിത്രം  തിയേറ്ററിന് ഒരു ആറാട്ട് തന്നെയാണ്...മോഹൻലാൽ എന്ന സ്റ്റാറിൻ്റെ ആറാട്ട്....ഒരിക്കലും ആ മഹാനടൻ്റെ അല്ല..അത് കൊണ്ട് തന്നെ ലാലേട്ടൻ പ്രാണൻ ആയിരിക്കുന്ന എല്ലാവർക്കും ചിത്രം ഭയങ്കരമായി ഇഷ്ടപ്പെടും.അത് കൊണ്ട് തന്നെ ഫാൻസ്കാർ കണ്ടു കഴിഞ്ഞാൽ ചിത്രം കൂപ്പ് കുത്തും..





തമിഴിൻ്റെ വിജയ് നമ്മുടെ നാട്ടിൽ കൊണ്ടാടപ്പെടുനില്ലെ...കഥയോ മറ്റു പുതുമകൾ ഒന്നും ഇല്ലാതെ വിജയ് എന്ന നടൻ്റെ മാനറിസം കൊണ്ട് മാത്രം  എത്ര ചിത്രങ്ങൾ തിയേറ്ററിൽ പൂര പറമ്പ് സൃഷ്ടിച്ചിട്ടുണ്ട്...അത് പോലെ തന്നെ...പണമൊക്കെ തിരിച്ചു പിടിക്കും...പക്ഷേ പോയ "പേര് "തിരിച്ചു കിട്ടാൻ പാടായിരിക്കും..




പക്ഷേ വിജയ് സിനിമയിൽ കാണാത്ത തറ കോമഡികൾ ഈ ചിത്രത്തിൽ ലാലേട്ടൻ തന്നെ പല അവസരത്തിലും കാണിക്കുന്നുണ്ട് എന്നതാണ് "വാസ്തവം" കൂട്ടിന് സിദ്ധിക്കും....പല ലാലേട്ടൻ സിനിമകൾ ഇതിൽ സമന്യയിപ്പിക്കുമ്പോൾ അതിൻ്റേതായ നല്ലൊരു പഞ്ച് ചേർക്കുന്നതിന് പകരം എല്ലാം അരോചകം ആയി പോകുകയാണ്.എന്നാലും ലാലേട്ടൻ ആയത് കൊണ്ട് ഫാൻസ് പിള്ളേർ കയ്യാടിക്കും.




പിന്നെ ജോഷി,ഷാജി കൈലാസ് എന്നിവരുടെ നിലവാരം ബി. ഉണ്ണി കൃഷ്ണനിൽ നിന്നും പ്രതീക്ഷിക്കരുത്..നല്ലൊരു കഥയും പ്രമേയവും ഉണ്ടായിട്ടും അത് നല്ല രീതിയിൽ കൊണ്ടുപോകുവാൻ മാടമ്പി ഒഴിച്ച് ഒരു ഉണ്ണികൃഷ്ണൻ ചിത്രത്തിനും കഴിഞ്ഞിട്ടില്ല എന്ന ചരിത്രം മുന്നിൽ നില്ക്കുമ്പോൾ തട്ടിക്കൂട്ടിയ കഥയും വളിപ്പു രചനയും കയ്യിൽ കിട്ടിയാൽ നമ്മുടെ ഉണ്ണി എന്ത് ചെയ്യാൻ...?വെറും ആറാട്ട് എന്ന പേര് കൊണ്ട് അമ്മാനമാടുവാൻ അല്ലാതെ....ഈ ചിത്രത്തിൻ്റെ വലിയ പോരായ്മ അതിലെ കാസ്റ്റിംഗ് തന്നെയാണ്..




അത് കൊണ്ട് ലാലേട്ടൻ പണി അറിയുന്ന കുറെ പിള്ളേർ പുറത്ത് നിൽക്കുമ്പോൾ ഇതുപോലത്തെ ഐറ്റം ചിത്രങ്ങൾ ചെയ്തു ഫാൻസുകൾക്കിടയില് മാത്രം ഒതുങ്ങി പോകരുത്..ലാലേട്ടൻ ഒരു മഹാ പ്രതിഭയാണ്..അത് സിനിമാ ലോകം മുഴുവൻ  അംഗീകരിച്ച വസ്തുതയാണ്... ലോകത്തിന് മുന്നിൽ അത് കൊണ്ട് തന്നെ ഒരു പ്രതിഭയിൽ  നിന്നും ഉള്ള പ്രകടനം മാത്രം കാഴ്ചവെക്കാൻ ശ്രമിക്കണം.. ഇത്തരം തട്ടി കൂട്ട് വലയത്തിൽ നിന്നും തലയൂരി ഇനിയെങ്കിലും സെലക്ടീവ്   ആയി  നല്ല കഥാപാത്രങ്ങൾ നോക്കി സ്വീകരിക്കണം.വെറും ഫാൻസുകൾകകിടയിൽ മാത്രം കയ്യടി കിട്ടുന്ന ഇത്തരം ക്രോപായങ്ങളിൽ ഒരിക്കലും  തലവെച്ച് കൊടുക്കരുത്.


പ്ര. മോ. ദി. സം

Saturday, February 19, 2022

അർച്ചന 31 നോട്ട് ഔട്ട്

 



ചില സിനിമകൾ കാണുക എന്നത് ഒരു പക്ഷെ നമ്മൾ പല കാരണങ്ങൾ കൊണ്ട് പെട്ടുപോകുന്നതാണ് ..ഒന്നുകിൽ പ്രതീക്ഷയോടെ പോയി ഒന്നും നൽകാനില്ലാതെ ബോറടി നൽകുന്ന  സിനിമ കാണുവാൻ നിർബന്ധിതമായി പോവുക..അല്ലെങ്കിൽ മറ്റേതെങ്കിലും സിനിമക്ക് പോയി അതില്ലാത്തത്തത് കൊണ്ട് മറ്റൊരു സിനിമ കാണെണ്ടി വരിക..അല്ലെങ്കിൽ നിർബന്ധത്തിന് വഴങ്ങി ചങ്ങാതിമാരെ അല്ലെങ്കിൽ കുടുംബക്കാരെ കൊണ്ട് പോയി കാണിക്കേണ്ട അവസ്ഥ വരിക..



ഇതിൽ ഒരു "പെടൽ" ആയിരുന്നു ഈ സിനിമ...ഒട്ടും താല്പര്യം ഇല്ലാതെ കാണാൻ തുടങ്ങിയ സിനിമ.പക്ഷേ സിനിമ മുന്നോട്ട് പോകും തോറും നമ്മൾ അതിൽ മുഴുകും..തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ വന്നില്ലായിരുന്നു എങ്കിൽ ഇതു എല്ലാവർക്കും കൂടുതൽ ഹൃദ്ധ്യമായെനെ...ഒരു പരിധി കഴിഞ്ഞാൽ പിന്നെ  നാടൻ കല്യാണ വീട്ടിലെ രസവും നൊമ്പരങ്ങളും പ്രതീക്ഷകളും ഒക്കെ തന്നെയാണ്..




അർച്ചന എന്ന സ്കൂൾ ടീച്ചർ പ്രാരാബ്ധ കാരിയാണ്.സുഖമില്ലാത്ത അച്ഛൻ ഉള്ളത് കൊണ്ട് കുടുംബം നടത്തേണ്ടി വരുന്ന അർച്ചനക്ക് പല വിവാഹ ആലോചനകൾ വരുന്നു എങ്കിലും ഓരോരോ കാരണങ്ങൾ കൊണ്ട് അത് മുടങ്ങുന്നു .അവസാനം മുപ്പത്തി ഒന്നാമത്തെ ആലോചന വിവാഹത്തിൽ എത്തി നിൽക്കുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ ആണ് പിന്നീട്....അതാണ് അഖിൽ അനിൽകുമാർ എന്ന സംവിധായകൻ നമുക്ക് കാണിച്ചു തരുന്നത്.







ഇതിൻ്റെ ക്ലൈമാക്സ് പോലത്തെ സംഭവങ്ങൾ മുൻപ് പലയിടത്തും നടന്നതായി പത്രങ്ങളിൽ വായിച്ചിട്ടുണ്ട്.പക്ഷേ കേരളത്തിൽ ഉണ്ടായതായി ഓർമിക്കുനില്ല.എന്ത് തന്നെയായാലും ഇത് പോലുള്ള ടീച്ചർമാരുടെ പ്രവർത്തികൾ നമ്മുടെ പെണ്ണ് കുട്ടികൾക്ക് പ്രചോദനം ആകേണ്ടതൂണ്ട്.




മുപ്പത്തി ഒന്നുമായി  ടീച്ചർക്ക് വേറെയും ബന്ധമുണ്ട്...മുൻപ് തകർന്നു തരിപണമായി തോറ്റ് പോകുമായിരുന്ന നാടിൻ്റെ  ക്രിക്കറ്റ് ടീമിനെ ടീച്ചർ മുപ്പത്തി ഒന്ന് റൺസ് എടുത്ത് വിജയിപ്പിച്ച ചരിത്രവും ഉണ്ടു..അതും ഔട്ട് ആകാതെ..


എന്തുതന്നെയായാലും അധികം പ്രതീക്ഷിക്കാതെ പോയി കണ്ടാൽ നല്ല അനുഭവം തരുന്ന സിനിമ തന്നെയാണ് അർച്ചന 31 നോട്ട് ഔട്ട്..


പ്ര .മോ. ദി .സം