കമ്പ്യുട്ടര്‍ തുറന്നപ്പോള്‍ ആദ്യം കയറിചെന്നത് ഫേസ് ബുക്കിലേക്ക് തന്നെ ആയിരുന്നു.വലത്ത് വശത്ത് കുറെ പച്ചകൾ കത്തി കിടക്കുന്നുണ്ട്.പക്ഷെ നമ്മളെ ആര്‍ക്കും വേണ്ടായിരുന്നു.പുതിയ പോസ്റ്റുകൾ ഓരോന്ന് വായിച്ചു ലൈക് മെഷീൻ വർക്ക് ചെയ്യിച്ചു തുടങ്ങി.കൂടുതൽ മനസ്സിലായതിനും ഇഷ്ടപെട്ടതിനും മാത്രം ചില കമന്റ്സും .അങ്ങിനെ നാറാണത്ത് ഭ്രാന്തനെ പോലെ അയാള്‍ കല്ലുരുട്ടുന്നതുപോലെ പോസ്റ്റുകൾ താഴേക്കും മുകളിലേക്കും ചലിപ്പിച്ചു കൊണ്ടിരുന്നു.അപ്പോൾ ചാറ്റ് ബോക്സിൽ ഒരു "ഹായ് " വന്നു.പേരെടുത്ത ഒരു ബ്ലോഗ്ഗർ ആണ്.ഞാൻ അധികവും അവരുടെ ബ്ലോഗുകൾ വായിച്ചു എന്റേതായ അഭിപ്രായങ്ങൾ പറയാറുണ്ട്.അങ്ങിനെ വിരൽ തുമ്പിലെ മാത്രം പരിചയം തമ്മിലുണ്ട്.പക്ഷെ അദ്ദേഹം നാളിതുവരെ എന്റെ ഒരു ബ്ലോഗ് പോസ്റ്റ് വായിച്ചതായി ഒരു രേഖപോലും നിലവിലില്ല.എന്നോട് അങ്ങിനെ ചാറ്റ് നടത്താരുമില്ല.എന്തെങ്കിലും ആവട്ടെ ...തിരിച്ചങ്ങോട്ടെക്കും വിട്ടു .ഒരു "ഹായ് "
"നിങ്ങൾ ഒരു ബ്ലോഗ്ഗർ കൂടിയല്ലേ ?' ചോദ്യം വന്നു .
"അതെ ..ഒന്ന് തുടങ്ങി ..ചില വട്ടുകൾ എഴുതാറുണ്ട് ."
"എഴുത്തുകൾ കാണാറുണ്ട് ...."
"സന്തോഷം "
"നമ്മൾ ബ്ലോഗ് എഴുത്തുകാർ ഇങ്ങിനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫേസ് ബുക്കിൽ ലൈക്ക്,കമാന്ഡ് ഒന്ന് ഇടരുത്.അതൊക്കെ അവിടുത്തെ അഡ്മിന്‍കാരുടെയും വായനകാരുടെയും മാത്രം ജോലിയാണ്...അവരാണ് വിലയിരുത്തേണ്ടത് ."
"നമ്മളും വായനകാരല്ലേ ...വായിച്ചില്ലെങ്കില്‍ എഴുതുവാന്‍ പറ്റുമോ ?നല്ല വായനകാരനല്ലേ നല്ലൊരു എഴുത്ത്കാരന്‍ ആകാന്‍ പറ്റൂ .."
"ആവാം അതൊക്കെ ബ്ലോഗില്‍ മാത്രമായി പരിമിതപെടുത്തണം.ഈ ഗ്രൂപുകളുടെ അഡ്മിന് ,പിന്നെ ബ്ലോഗറല്ലാത്ത എഴുത്തുകാര്‍ക്ക് ഒക്കെ നമ്മള്‍ ബ്ലോഗറോട് ഭയങ്കര പുച്ഛമാ ..നമ്മളൊക്കെ കൊമ്പില്‍ ഇരിക്കുന്നവരാണ് എന്ന അവരുടെ ഒക്കെ വിചാരം.ചിലര്‍ അങ്ങിനെ അവരെ വിശ്വസിപ്പിച്ചു .അവരുടെ കൃതികള്‍ നമ്മള്‍ വായിക്കില്ല എന്നും.നമ്മള്‍ക്ക് അങ്ങിനത്തെ വിചാരം ഒന്നും ഇല്ലെങ്കിലും പലരും നമ്മള്‍ അങ്ങിനെ ആണെന്ന് വായനകാരെ തെറ്റിദ്ധരിപ്പിച്ചു .അത് കൊണ്ട് നമ്മള്‍ ലിങ്കുകള്‍ ഇട്ടാല്‍ അവര്‍ തിരിഞ്ഞു നോക്കില്ല.പല ഗ്രൂപ്പ് കാരും അത് അനുവദിക്കാറില്ല അനുവദിച്ചവര്‍ ചിലര്‍ അത് റിമൂവ് ചെയ്യുകയും ചെയ്യുന്നു.പിന്നെ നമ്മള്‍ക്ക് മാത്രമായി ഇപ്പോള്‍ ഗ്രൂപ്പ് ഉള്ളത് കൊണ്ട് പ്രശ്നം ഇല്ല.കൂടുതല്‍ പേരും ഇപ്പോള്‍ ബ്ലോഗില്‍ കയറുന്നുമുണ്ട്."
"പക്ഷെ ഈ എഴുത്തില്‍ അങ്ങിനെ രണ്ടു വിഭാഗം ഉണ്ടോ ?'
"സത്യത്തില്‍ ഇല്ല..ഞാന്‍ മുന്‍പേ എല്ലാം വായിച്ചു നല്ല പ്രോല്‍സാഹനം കൊടുത്തുകൊണ്ടിരുന്ന ആളാണ്.ലിങ്കുകള്‍ വിതറുക മാത്രമല്ല ഉള്ളടക്കം എന്തോ അത് മുഴുവനായും പോസ്റ്റ് ചെയ്തിരുന്നു,അതിനടിയില്‍ ബ്ലോഗ് ലിങ്കും കൊടുക്കുമായിരുന്നു. പക്ഷെ ഏതോ കുബുദ്ധികള്‍ക്ക് അതും പാടില്ല. പലരും അത് പിന്തുടര്‍ന്ന് നമ്മളെ വേറെ ഒരു വിഭാഗം ആയി കാണുവാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ നമ്മുടെ ഗ്രൂപ്പിലും ബ്ലോഗിലും മാത്രമായി ഒതുങ്ങി.നിങ്ങളും അങ്ങിനെ ആവണം."
ഞാന്‍ ഒന്നും പറഞ്ഞില്ല .അയാള്‍ പറഞ്ഞതില്‍ കൂടുതല്‍ സത്യമുണ്ടായിരുന്നു.ഞാനും ശ്രദ്ധി ച്ചിട്ടുണ്ട് ..ലിങ്കിനോട് പലര്‍ക്കും ചതുര്‍ഥിയാണ്.പക്ഷെ ഞാന്‍ മനസ്സിലാക്കിയതില്‍ ഈ ബ്ലോഗര്‍മാര്‍ ഒക്കെ വായിക്കുന്നവര്‍ തന്നെയാണ്.കാരണം എന്റെ പോസ്റ്റ് പലതരം ഗ്രൂപ്പില്‍ വായിക്കുന്നവരെക്കാള്‍ കൂടുതല്‍ പേര്‍ ബ്ലോഗില്‍ വന്നു വായിക്കാറുണ്ട് അഭിപ്രായം പറയാറുമുണ്ട്.അവരില പലരും ബ്ലോഗർ മാരാണ് .
പല ഗ്രൂപ്പിലും അഡ്മിന്‍ കുറെ പേര്‍ ഉണ്ടാവും അവര്‍ക്ക് പുറംചൊറിയാന്‍ കുറച്ചു പേരും.കുറെ നിബന്ധനകൾ അവർ ഉണ്ടാക്കും.ഒന്നിനും ഒരു ലക്ഷ്യമൊന്നും കാണില്ല.അവര്‍ തമ്മില്‍ തമ്മില്‍ ചൊറിഞ്ഞു കൊണ്ടേയിരിക്കും.അവരുടെ പോസ്റ്റ് എപ്പോഴും മുന്നിൽ കൊണ്ട് വെക്കും.അവർ പരസ്പരം ലൈക് അടിച്ചും കമന്റ് അടിച്ചും അവിടെ പുതിയൊരു ഗ്രൂപ്പ് ഉണ്ടാക്കും.ഇതോക്കെ കൂടുതലായി നടക്കുന്ന ഗ്രൂപ്പ് അധികകാലം നിൽക്കുകയുമില്ല.അങ്ങിനെയുള്ള പലതും ഇപ്പോൾ വരൾച്ച പിടിപെട്ടിരിക്കുകയാണ്.അടുത്തു തന്നെ സമാധിയുമുണ്ടാകും.നൂറായിരം ഗ്രൂപ്പ് ഉള്ളപ്പോൾ ഈ കടുത്ത നിബന്ധന വെക്കുന്നവരെ ആര് തിരിഞ്ഞു നോക്കാൻ?
ബ്ലോഗർ മാത്രമല്ല വായിക്കാതെ(അങ്ങിനെ ഉണ്ടെങ്കില്‍ ) പോകുന്നവര്‍ ..ഇപ്പോള്‍ കുറെ പോസ്റ്റുകൾ അടിക്കടി എഴുതുന്ന ചിലരുടെ ലൈക് ,കമന്റ് ഒരു പോസ്റ്റിലും കാണില്ല.അവരുടെ പോസ്റ്റിനു ലൈക് കൊടുത്തവർക്കും കമന്റ് ഇട്ടവര്ക്കും പേരുവെച്ചു നന്ദി രേഖപെടുത്തിയത് മാത്രം അവരുടെ പോസ്റ്റിനു കീഴിൽ കാണാം.അങ്ങിനെ ചിലരുടെ പോസ്റ്റിനു കീഴിലായി ഞാൻ "മറ്റുള്ളവരുടെ പോസ്റ്റുകൾ കൂടി വായിച്ചു അഭിപ്രായം പറയണം എന്നെഴുതി"
പക്ഷെ അതിനു എല്ലാവരും കൊടുത്ത മറുപടി ഏറെകുറെ ഒന്നായിരുന്നു.
"ഓക്കേ ..സമയം പോലെ നോക്കാം.ഇപ്പോൾ എഴുതുവാൻ തന്നെ സമയമില്ല .പിന്നെയല്ലേ വായിക്കുവാൻ "
അവരുടെ ഒക്കെ വിചാരം വായിക്കുന്ന നമ്മൾ ഒരു പണിയുമില്ലാതെ ഫേസ് ബുക്കിൽ വായിക്കുവാൻ വേണ്ടി ,ലൈക് ഇടുവാനും ,കമന്റ് ഇടുവാനും മാത്രം തെണ്ടി തിരിഞ്ഞു നടക്കുന്നവർ എന്നാണ്..എല്ലാവർക്കും സമയം പ്രശ്നം തന്നെയാണ് ...ഉള്ള സമയം കൊണ്ടാണ് നമ്മൾ പലതും വായിക്കുന്നതും എഴുതുന്നതും കമന്റ് ഇടുന്നതും...പക്ഷെ ചിലരുടെ വിചാരം അവർ എഴുതുന്നത് വായിക്കുവാൻ വേണ്ടി മാത്രം കുറേപേർ ഉണ്ട് എന്നാണ്...അവരൊക്കെ വലിയ എഴുത്തുകാർ ആണെന്നും...ഈ ബുക്കിൽ എഴുത്തൊക്കെ ഇപ്പോൾ കൊടുക്കൽ വാങ്ങലുകൾ ആണ്.നിങ്ങൾ എത്ര വലിയ എഴുത്തുകാരനായികൊള്ളട്ടെ മറ്റുള്ളവരുടെത് വായിക്കാതെ തള്ളിയാൽ അടുത്തു തന്നെ നിങ്ങളെ അവർ പുറംതള്ളും ...അതുകൊണ്ട് പരസ്പരം വായനകൾ പങ്കുവെച്ചു അഭിപ്രായം പങ്കുവെച്ചു മുന്നോട്ടേക്ക് പോകുക.
"ഇങ്ങള് ഇതെന്തു ബെറിപ്പിക്കലാണ് ഭായ് ......"എന്ന് ഇപ്പോൾ വായിക്കുന്ന പലർക്കും മനസ്സിൽ തോന്നുനുണ്ടാവും.ഇത് ഒരു വെറുപ്പിക്കൽ തന്നെയാണ്.ചുറ്റുമുള്ളവരെ ഒന്നും കാണാതെ ഞാൻ മാത്രമാണ് എഴുത്തുകാരനെന്നു സ്വയം വിശ്വസിക്കുന്ന ചില വിഡ്ഢികൾക്കുള്ള മുന്നറിയിപ്പ്.
വാല്‍കഷ്ണം : ഞാന്‍ വായനകാരന്‍ ആണ് എന്ന് വെച്ച് നല്ലൊരു വായനകാരന്‍ എന്നൊന്നുമില്ല .ഞാന്‍ അംഗം ആയിട്ടുള്ള ഗ്രൂപുകളില്‍ പോയി വായിച്ചു അഭിപ്രായം പറയാറുണ്ട്.ചില കവിതകള്‍ എനിക്ക് ദഹിക്കാറില്ല . അതുകൊണ്ടുതന്നെ അത് തുടർന്ന് വായിക്കാറുമില്ല.ആരുടേയും പോസ്റ്റുകള്‍ വായിക്കാതെ മസ്സില് പിടിച്ചു എഴുതികൂട്ടുന്നവരെ കണ്ടില്ലെന്നു നടിക്കും.
"ഞമ്മളെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ ഭായ് "
-പ്രമോദ് കുമാർ .കെ.പി

ഇത് കലക്കന്‍ പ്രമോദേട്ടാ..പലതും കണ്ടു ഗതികെട്ടാണ് ഇതെഴുതുന്നതെന്നു വ്യക്തം .പറഞ്ഞതുപ്പോലെ ചിലതൊക്കെ ഭയങ്കര വെറുപ്പിക്കല്‍ തന്നെയാണ്.
ReplyDeleteകുറെ ആയി പുറം ചൊറിയല്‍ കാണുന്നു .അസഹ്യമായപ്പോള്‍ എഴുതിയതാണ് .ഞാനും ഒരു അഡ്മിന്‍ ആണ് .പക്ഷെ അവിടെ അങ്ങിനെ ഒന്നില്ല
Deleteകഷ്ടം
ReplyDeleteഅതെ കാധര്‍ക്ക കഷ്ടം തന്നെ
Deleteചുറ്റുമുള്ളവരെ ഒന്നും കാണാതെ ഞാൻ മാത്രമാണ് എഴുത്തുകാരനെന്നു സ്വയം വിശ്വസിക്കുന്ന ചില വിഡ്ഢികൾക്കുള്ള മുന്നറിയിപ്പ്.
ReplyDeleteഎനിക്കും ഇഷ്ട്ടമായി
അങ്ങിനെ കുറെ ആള്‍കാര്‍ ഉണ്ട്....അവരെ ഉപദേശിച്ചാല്‍ നന്നാവില്ല .നന്നയവരും ഉണ്ട് കേട്ടോ
Deleteഇങ്ങള് ഇതെന്തു ബെറിപ്പിക്കലാണ് ഭായ്
ReplyDeleteസുബ്ര്യചേട്ടാ അങ്ങിനെ പറയരുത്.....സത്യം അല്ലെ
Deleteഭായ് ................ :)
ReplyDeleteഭായിയും വേറത്തുവോ
Deleteഞാനും ,എന്റെ പെണ്ണും, തട്ടാനും എന്ന് വിശ്വസിക്കുന്ന ചില വിഡ്ഢികൾക്കുള്ള മുന്നറിയിപ്പ്.
ReplyDeleteഈ പോസ്റ്റു കൊണ്ട് എല്ലാവരും നന്നാകുമെന്ന് കരുതുനില്ല ..ഈ ഞാന്‍ പോലും ..പിന്നെ ആരെങ്കിലും വായന കൂടുതല്‍ ആഗ്രിക്കുന്നു എങ്കില്‍ നന്നായി
Deleteനമുക്ക് ആദ്യം വയിക്കാം. പിന്നെ വായിപ്പിക്കാം...
ReplyDeleteഞാന്‍ നല്ല ഒരു വായനകാരന്‍ ആണ്.കവിതകള്‍ അത്ര പോര
Deleteഫേസ്ബുക്കിൽ നല്ല വായന തുലോം കുറവാണ്.
ReplyDeleteഎന്നാൽ മോശം വായന കൂടുതൽ കിട്ടുന്നുമുണ്ട് //// എനിക്ക്.
(ഞാൻ വായനക്കാരന മാത്രമാണ്.... എഴുത്ത് വേണ്ടത്ര പോര എന്ന് കണ്ടു നിറുത്തി ... സമയം വേസ്റ്റ് ആക്കെണ്ടാന്നു കരുതി ....നല്ല വായനക്കായി ഇപ്പോൾ അച്ചടി ബുക്കുകൾ വായിക്കുന്നു. സമയം പോക്കുന്നു)
ബ്ലോഗിലും എ ഫ് ബിയിലും കുരുങ്ങിക്കിടന്നാൽ എങ്ങുമെത്തില്ല എന്നെന്റെ അഭിപ്രായം)
നല്ല എഴുത്തുകൾ ഉണ്ട് ... വളരേ കുറവ്.
ഈ വായനക്കാരന്റെ അഭിപ്രായം മാനിക്കണം എന്നുമില്ല.
കാരണം
കൊടുക്കൽ വാങ്ങലിനു നില്ക്കാൻ എന്റെ കയ്യില ഒന്നുമില്ല.
സൌഹൃദം ഇഷ്ടപ്പെടുന്നത് കൊണ്ട് ഇത് വരെ നിന്ന്...... ...
ഇനി അതുമുണ്ടാകുമോ എന്നറിയില്ല.
പറയാനുള്ളത് പറഞ്ഞതിൽ ഇഷ്ടം അറീക്കുന്നു..
ഓണ്‍ലൈനുകാരുടെ കാര്യം കഷ്ടമാനെന്നും പറയട്ടെ.
നമുക്ക് മനസ്സിലുള്ളത് വേറെ ആള്‍ക്കാരുടെ ഇടപെടല്‍ ഇല്ലാതെ പകര്‍ത്തുകയും അത് ചിലരെങ്കിലും വായിച്ചു അതില്‍ നിന്നും കിട്ടുന്ന പ്രോല്‍സാഹനം കൊണ്ടുള്ള സന്തോഷം.അത്ര മാത്രം.അത് ആരെയും ബോധിപ്പിക്കാനല്ല....ഇ എഴുത്തില്‍ നല്ല എഴുത്തുകള്‍ ഉണ്ട് .പലരും കാണുനില്ല അല്ലെങ്കില്‍ കണ്ടെന്നു നടിക്കുന്നില്ല.
DeleteNalla post pramod ettaa... Well done.:-)
ReplyDeleteനന്ദി .....പോസ്റ്റു നന്നായാല്‍ മാത്രം പോര നമ്മുടെ വായനയും നന്നാവണം
Deleteനോ കംപ്ലെയിന്റ്സ്
ReplyDeleteഎനിക്കും കമ്പ്ലൈന്റ്റ് ഇല്ല ..ഓര്മ പെടുത്തല്‍
Deleteഈ ലൈക്കും കമന്റ്സും ഒക്കെ എന്ന് മുതലാ ഉണ്ടായേ.
ReplyDeleteആ....................എന്ന് മുതലാ ?
Deleteനന്മനിറഞ്ഞ ഓണാശംസകള്‍
ReplyDeleteതങ്കപ്പന്‍ ചേട്ടാ ഓണം അടിച്ചുപോളിക്കൂ ..........ഓണം ആശംസകള്‍
Deleteകൊടുക്കെണ്ടാവര്‍ക്ക് കൊടുത്തു, കിട്ടേണ്ടവര്‍ക്ക് കിട്ടി. . .
ReplyDeleteബ്ലോഗേഴ്സ് സിന്ദാബാദ് !!!!
ബ്ലോഗേഴ്സ് സിന്ദാബാദ് !.....എഴുതുന്ന എല്ലാവരും വായിക്കുന്നവരും സിന്ദാബാദ്
Deleteകിടിലോല്‍ കിടിലം.... :)
ReplyDeleteഅത്രക്ക് വേണോ ജാസി സുഹൃത്തേ ?
Deleteആരെയെങ്കിലും ഞെക്കിപ്പിഴിഞ്ഞു കമന്റും ലൈക്കും ഇടിക്കാന്‍ പറ്റുമോ...ഇതിനിപ്പോ ഒരു മാര്‍ഗമേയുള്ളൂ.നാട്ടിന്‍ പുറങ്ങളില്‍ ഓടുന്ന ഒരു പരിപാടി..ദൈവങ്ങളുടെ ചീട്ട് അടിച്ചിറക്കി, അത് കൈയ്യില്‍ കിട്ടിയാല്, വായിച്ചാല്‍ അതിന്‍റെ പതിനായിരം കോപ്പി അടിച്ചു വിതരണം നടത്തിയില്ലേല്‍...അപകടം, രോഗം, പരീക്ഷയ്ക്ക് തോല്‍വി,ധനനഷ്ടം,മാനഹാനി തുടങ്ങിയവ സംഭവിക്കും ...വായിച്ചാല്‍ വിതരണം നടത്തിയാല്‍ ധനലാഭം ,ശത്രുസംഹാരം. കാര്യലപ്തി , പരീക്ഷാജയം തുടങ്ങിയ ഉണ്ടാകും എന്ന രീതിയില്‍ ബ്ലോഗ് ലിങ്കും കൊടുത്തു പ്രചരണം നടത്തുക ചിലപ്പോള്‍ സംഗതി ക്ലിക്കും...
ReplyDeleteസംഗതി ക്ലിക്ക് തന്നെയാണ്.അല്ലെങ്കില്‍ ഒരു വര്ഷം കൊണ്ട് മുപ്പതിനായിരതിനടുത്തു പേര്‍ ഇവിടെ വരില്ലല്ലോ .നൂരിനടുത്തു ഫോല്ലോവാര്‍ ഉണ്ടാവില്ലല്ലോ ...പക്ഷെ ഞാന്‍ പറഞ്ഞത് ഫേസ് ബുക്കില്‍ ലിങ്ക മാത്രം വിതറി പോകുന്നവരുണ്ട്.പിന്നെ എഴുതിയാല്‍ മറ്റുള്ളവരുടെ വായിക്കാത്തവര്‍ ഉണ്ട് .അവരെയൊക്കെ കുറിച്ചാണ് .തുളസി മാഷ് ആ വിഭാഗമാനെന്കില്‍ നോവും ഇത് വായിച്ചാല്‍....അത്ര തന്നെ.
Deleteഹ ഹ ഹ ഹ , ഇതിഷ്ടായി ..
ReplyDeleteസത്യം ഇഷ്ടപെടുന്നവരുമുണ്ട് ...നന്ദി ഭായ്
Deleteഈ കൊടുത്തത് എല്ലാവർക്കും കിട്ടി കാണും..
ReplyDeleteബലേ ഭേഷ്...!
കിട്ടുവാനാണ് കൊടുത്തത്.അന്യമായി കൊണ്ടിരിക്കുന്ന വായന തിരികെ കൊണ്ടുവന്നത് ഇട്ടരം ഗ്രൂപുകള്‍ ആണ്.അവരെ നന്നായി കൊണ്ടുപോകുവാന്‍ നമ്മള്‍ ഓരോരുത്തരും ശ്രമിക്കണം
Deleteഞാൻ ഒരു വായനക്കാരൻ മാത്രമാണ്...എഴുതുകാരാൻ അല്ല,,,അതുകൊണ്ട് എനിക്ക് ബ്ലോഗരോടും മറ്റുള്ള എഴുതുകാരോടും ഒരേ സമീപനം ആണ്,,വായിച്ചു ഇഷ്ടമായാൽ ഇഷ്ടായി എന്ന് പറയും...
ReplyDeleteമുഖ പുസ്തകത്തിൽ ഞാൻ അതികവും ഉണ്ടായിരിക്കും പക്ഷെ ഒഫ്ഫ്ലിനെ മോഡിൽ ആയിരക്കും,ആരും ബെര്പ്പിക്കാൻ ബരൂലാലോ.
നല്ല വായനകാരന് നല്ല എഴുത്തുകാരനാകുവാന്‍ പറ്റും.വായിക്കുക എല്ലാം വകതിരിവുകള്‍ ഇല്ലാതെ .ആശംസകള്‍
Deleteസത്യത്തിന്‍റെ മുഖം വികൃതമായിരിക്കും ഭായ് ... ഒരുപാട് നല്ല കാര്യങ്ങള്‍ പങ്കു വെച്ചതിനു നന്ദി
ReplyDeleteഅഭിനന്ദനങ്ങള്‍
എഴുതിച്ചതാന് പലരും .................വന്നതിനു നന്ദി ഭായ്
DeleteFB യില്‍ എഴുതുന്നതിനേക്കാള്‍ കൂടുതല്‍ fbവായിക്കുന്ന ആളാണ് ഞാനും. ആരുടെത്, നമുക്ക് ലൈകും കമന്റും തരുന്ന ആള്‍ ആണോ എന്നൊന്നും നോക്കാറും ഇല്ല. സമയം കിട്ടുമ്പോഴൊക്കെ എന്‍റെ വാളില്‍ വന്നു പോകുന്നത് വായിക്കും--ഇഷ്ടപ്പെട്ടാല്‍ ലൈകും-- കമന്റ് മനസ്സില്‍ വന്നെങ്കില്‍ അതും എഴുതാറുണ്ട്. പക്ഷെ ഒന്നും കൊടുക്കല്‍, വാങ്ങല്‍ എന്ന രീതിയില്‍ അല്ലെ അല്ല---- പിന്നെ ചിലല ഗ്രൂപ്പുകളില്‍ അടി കണ്ടു മടുത്ത് ഇപ്പോള്‍ ലിങ്ക് മിക്കവാറും ബ്ലോഗേഴ്സ് ഗ്രൂപ്പിലും, നിങ്ങളുടെ മുല്ലപോലുള്ള ചില ഗ്രൂപ്പിലും മാത്രമേ ഇടാറുള്ളൂ--ലിങ്ക് വിതരാനും വേണ്ടേ കുറെ സമയം!
ReplyDeleteചില ഗ്രൂപ്പ് അഡ്മിനുകള്‍ കുറെപേരെ ചുറ്റും നിര്‍ത്തി അവരുടെ ചവറു പോസ്റ്റുകള്‍ മേലെ തന്നെ നിലനിര്‍ത്തുന്നത്തിനെതിരെ പ്രതികരിച്ചതിന് എന്നെ അവിടുന്ന് പുറത്താക്കി.നമുക്ക് എന്ത് നഷ്ടം.കുറെ കാലം അത് ഇങ്ങിനെ പലരെയും പുറത്താക്കിയത് കൊണ്ടാവാം ആളില്ല കളരിയായി ആ ഗ്രൂപ്പ് പൂട്ടിപോയി കേട്ടോ ...സത്യം ഞാന്‍ ഒന്നും ചെയ്തില്ല ..ഹ ഹ ഹ
Delete