പഴയകാലത്ത് നല്ലവനായ ഒരു ചീനകാരൻ സൂക്ഷിച്ചു വെച്ച ഐശ്വര്യവും സമ്പൽ സമൃദ്ധിയും കൈവരുന്ന പന്നിയുടെ പഞ്ചലോഹവിഗ്രഹം ജീവിതത്തിൽ നല്ലത് മാത്രം ചെയ്തവന് മാത്രേ കൈമാറൂ എന്ന നിർബന്ധബുദ്ധി കൊണ്ട് അയാളുടെ മരണ സമയം വരെ കൈമാറ്റമില്ലാതെ വന്നപ്പോൾ അത് മലമുകളിൽ കുഴിച്ചിടുന്നൂ.
അത് പിന്നീട് ആർക്കോളജികാരൻ കുഴിച്ചു എടുത്ത് എങ്കിലും വഴിയിൽ വെച്ച് ഒരു മോഷ്ടാവ് അപഹരിക്കുന്നൂ.കച്ചവടത്തിന് വലിയ വില ഉറപ്പിച്ച വിഗ്രഹം പിന്നീട് അവരുടെ സഹായികൾ അയാളെ മയക്കി കിടത്തി എടുത്ത് കൊണ്ടുപോകുന്നു.
ദുരൂഹ സാഹചര്യത്തിൽ കള്ളന്മാരെയും അത് അന്വേഷിച്ച് പോയ ഉദ്യോഗസ്ഥനും കൊല്ലപ്പെടുമ്പോൾ കള്ളന്മാർ മൂന്ന് ഗുളികയും അതിൽ ചില കോഡ് രൂപവും എഴുതി നൽകിയത് പിന്നീട് വന്ന ഉദ്യോഗസ്ഥന്മാർക്ക് കിട്ടുന്നു.
പോലീസും ഇതെ കുറിച്ച് വിവരം ലഭിച്ച വേറെ ഗുണ്ടകളും അറിയാതെ ഇതിൽ പെട്ട് പോകുന്ന സിനിമാക്കാരും വിഗ്രഹത്തിന് വേണ്ടിയുള്ള ഓട്ട മാണ് സിനിമ.
അധികം ബോറടിപ്പിക്കാതെ നല്ല രീതിയിൽ സിനിമ മുൻപോട്ടു പോകുന്നുണ്ട്...ലോജിക് അധികം നോക്കാതെ കണ്ടാൽ അവസാനത്തെ ട്വിസ്റ്റടക്കം നമുക്ക് രസിക്കാൻ പറ്റും.
പ്ര .മോ .ദി .സം
No comments:
Post a Comment