Wednesday, August 31, 2022

കുറി

 




കൊക്കേഴ്‌സ് എന്ന ബാനർ വർഷങ്ങൾക്കു മുൻപ് നിർമാണത്തിലും മറ്റും കൊടികുത്തിവാണ ബ്രാൻഡ് ആയിരുന്നു.പിന്നെ പിന്നെ എടുക്കുന്ന പടങ്ങളുടെ അവസ്ഥ തിയേറ്ററിൽ നിന്നും ആളെ അകറ്റി യപ്പോൾ ബ്രാൻഡിനേ എല്ലാവരും മറന്ന് പോയി.






പിന്നെയും രണ്ടാം വരവും മൂന്നാം വരവ് പ്രതീക്ഷിച്ചു എങ്കിലും മാറി വന്ന ഈ കാലത്ത് സിനിമകളുടെ, അണിയറകാരുടെ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ അപാകതകൾ മൂലം ക്ലിക്ക് ആയില്ല. ആ ബാനറിൽ ഇപ്പൊൾ വന്ന സിനിമയാണ് കുറി.വലിയ ഒരു സന്ദേശം നൽകി എന്ന് വിശ്വസിച്ച് ഒരു ഷോർട്ട് ഫിലിമിൽ ഒത്തുക്കേണ്ട കാര്യം പരത്തി പറഞ്ഞു നശിപ്പിച്ചു എന്ന് വേണേൽ പറയാം.


പെങ്ങ





ളുടെ കല്യാണം നടത്താൻ കുറി പിടിച്ച് കിട്ടിയ പണം നഷ്ടപ്പെടുന്ന യുവാക്കൾ തെറ്റായ രീതിയിൽ പണം ഉണ്ടാക്കാൻ ശ്രമിക്കുന്നതും അത് നടക്കാതെ  പോയപ്പോൾ  അവരോട് സെൻ്റിഅടിച്ച ഡയലോഗ്  കൊണ്ട് ചിലരുടെ മനസ്സിൽ നന്മ ഉണ്ടാക്കുന്നതുമാണ് കഥ.





മൊത്തത്തിൽ ഇഴഞ്ഞു നീങ്ങുന്ന സിനിമ  താരത്മെന്യ  ചില പുതിയ മുഖങ്ങൾക് കൊടുത്ത അവസരവും അവരുടെ പ്രകടനവും പ്രശംസനീയം..


പ്ര .മോ .ദി .സം

Tuesday, August 30, 2022

വിരുമാൻ

 



അമ്മയുടെ മരണത്തിനും സഹോദരങ്ങളെ  അയാളിൽ    നിന്നും അകറ്റിയത് കൊണ്ടും അച്ഛനുമായി അയാൾക്ക് ശത്രുത യുണ്ടായി.കുട്ടിയായപ്പോൾ ഒരവസരത്തിൽ അച്ഛനെ കൊലപ്പെടുത്തുവാൻ കൂടി ശ്രമിച്ചു. കോടതിയുടെ ഇടപെടൽ കൊണ്ട് താത്തയുടെയും മാമൻ്റെയും കൂടെ ജീവിക്കുന്ന അയാള് അവസരം കിട്ടുമ്പോൾ ഒക്കെ അച്ഛനെ പരിഹസിച്ചും  കുഴപ്പം പിടിപ്പിച്ചു മറ്റും തോൽപ്പിച്ചു.






അച്ഛൻ തിരിച്ചും അയാളുടെ ഓരോരോ തോൽവികൾക്കു വേണ്ടി തക്കം പാർത്തിരുന്നു.അങ്ങിനെ അച്ഛനും മകനും തമ്മിലുള്ള കിടമത്സരം അവരുടെ ബന്ധങ്ങളെ കൂടി ബാധിക്കുന്ന കഥയാണ് വിരുമാൻ.






പതിവ് നാടൻ തമിഴു മസാല കഥപറയുന്ന ചിത്രം കാർത്തി യുടെയും പ്രകാശ് രാജിൻ്റെ നേർക്ക് നേർ പ്രകടനം കൊണ്ട് സമ്പന്നമാണ്.പാട്ടും അടിയും സമ രൂപത്തിൽ ചേർത്ത് കൊഴുപ്പിച്ചു ഈ ഫാമിലി ഡ്രാമ കാണികളെ ആകർഷിക്കും.






പണം കൊണ്ട് എന്തും നേടാൻ കഴിയും എന്ന മനുഷ്യൻ്റെ "ആത്മവിശ്വാസം " വെറും വിശ്വാസം മാത്രമാണെന്നും സൂര്യ നിർമിച്ച ഈ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.


പ്ര .മോ .ദി. സം

Monday, August 29, 2022

യാനൈ

 



ഹരി എന്ന സംവിധായകൻ  അറിയപ്പെടുന്നത് മാസ് ആക്ഷൻ ചിത്രങ്ങളിലൂടെയാണ്.സ്വാമി,സിങ്കം സീരീസ് ഒക്കെ അദ്ദേഹത്തിൻ്റെ മാസ് ചിത്രങ്ങൾ ആണ്. പ്രേക്ഷകനെ തൃപ്ത്തിപ്പെടുത്തുന്ന മസാലകൾ അത് പാട്ടോ അടിയോ മറ്റു രംഗങ്ങൾ കൊണ്ടോ കൊഴുപ്പിച്ചു പ്രേക്ഷകരെ ആനന്ദിപ്പിക്കുക മാത്രമാണ് ലക്ഷ്യം.അതിൽ അദ്ദേഹം പരിപൂർണ വിജയമാണ്.





സൂര്യ ഒക്കെ താരാധിപ്ത്യം നിലനിർത്തിയത് ഹരിയുടെ ചിത്രങ്ങൾ കൊണ്ട് കൂടിയാണ്.ഈ സിനിമയും സൂര്യയെ മുന്നിൽ കണ്ട് എഴുതിയതാണ് എന്ന് തോന്നുന്നു.പക്ഷേ ഇതിൽ നായകൻ ആകുന്നത് അരുൺ വിജയ് ആണ്. ചില അവസരങ്ങളിൽ അദ്ദേഹത്തിൽ സൂര്യയുടെ മാനറിസങ്ങൾ കടന്നു വരുന്നുണ്ട്. എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം നിറഞ്ഞാടി.






വലിയൊരു ബിസിനെസ്സ് കുടുംബത്തിന് ശത്രുക്കൾ ഉണ്ടാകുന്നത് സാധാരണമാണ് .അമ്മ രണ്ടുപേർ ആണെങ്കിലും ഒത്തൊരുമയോടെ പോകുന്ന അവരിലേക്ക് വിഷവിത്തുകൾ കുത്തിക്കയറ്റി അകറ്റി കാര്യലാഭം നേടുന്ന കഥകൾ നൂറാവർത്തി പറഞ്ഞതാണ് എങ്കിലും അതൊക്കെ മറ്റൊരു ക്യാൻവാസിൽ കൂടി പറഞ്ഞു കാണികളെ കയ്യിലെടുക്കാൻ പറ്റിയിട്ടുണ്ട്.






ലോജ്ക്കും മറ്റു കാര്യങ്ങളും മാറ്റിവെച്ചാൽ ഒരു സമ്പൂർണ മസാല ഡ്രാമ കണ്ടു ത്രിപ്തിപ്പെടാം.


പ്ര .മോ. ദി .സം 





Sunday, August 28, 2022

തീർപ്പ്

 



ധാരാളം നെഗറ്റീവ് കേട്ട് തന്നെയാണ് സ്വന്തം നിലയിൽ "തീർപ്പാ"ക്കാൻ പോയത്. പക്ഷേ പറഞ്ഞു പരത്തിയ അത്ര മോശം സിനിമ ഒന്നും അല്ല.എങ്കിലും അതൊക്കെ വിശ്വസിച്ചു ആൾകാർ വരുന്നത് നന്നേ കുറവാണ്.


സൈജു കുറുപ്പ് എന്ന നടൻ മലയാള സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന നടനാണ്.അദ്ദേഹത്തിൻ്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഓരോ രംഗത്തിലും ഉള്ള അദ്ദേഹത്തിൻ്റെ പ്രകടനം  അസ്സലായി.




വിജയ് ബാബു എന്ന നടന് ഇത്രയും പ്രാധാന്യം ഉള്ള വേഷങ്ങൾ നൽകുമ്പോൾ ഒന്നുകൂടി സംവിധായകർ ചിന്തിക്കേണ്ടതുണ്ട്.നിർമാതാവ് ആണ് എന്ന് കരുതി അയാളെ ഇതിൽ കുത്തിതിരുകാം പക്ഷേ അതിപ്രാധാന്യം നിറഞ്ഞ റോളുകൾ നൽകുമ്പോൾ ആലോചിക്കണം.



ചെറുപ്പകാലത്തെ സുഹൃത്തുക്കൾ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതും അവർക്കിടയിലെ പ്രശ്നങ്ങൾക്ക്  ഒരു തീർപ്പ് കൽപ്പിക്കുകയും ചെയ്യുന്നു .അവരുടെ പിതാക്കന്മാരും ഭയങ്കര സുഹൃത്തുക്കൾ ആയിരുന്നു. അപ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് കൂടിയുള്ള തീർപ്പാണ് വർഷങ്ങൾക്കു ശേഷം ഉണ്ടാകുന്നത്.




രണ്ടു കാലഘട്ടത്തിൽ പറയുന്ന കഥയിൽ തിരക്കഥാകൃത്ത് ഒരു ആവശ്യവും ഇല്ലാതെ തൻ്റെ രാഷ്ട്രീയം കൂടി കുത്തിതിരുകി പലതും വെളുപ്പിക്കാൻ ശ്രമിക്കുന്നതാണ്  പലർക്കും കല്ലുകടി ആകുന്നത്.




നിലപാടുകളുടെ നടൻ എന്ന് സ്വയംവിശേഷിപ്പിക്കുന്ന പൃഥ്ിരാജിൻ്റെ നട്ടെല്ലില്ലാത്ത പേടികൊണ്ടുള്ള  "വൺവേ" നിലപാടുകൾ സമീപ കേരളം കാണുന്നത് കൊണ്ട് തന്നെ അതും സിനിമയെ  നന്നായി ബാധിച്ചിട്ടുണ്ട്. 



ഒന്ന് രണ്ടു സിനിമയിൽ ജനം ഒക്കെ കേട്ടിരിക്കും ആവർത്തിക്കുമ്പോൾ അവർക്കും ഒരു മടുപ്പോക്കെ വരും. രണ്ടു സംഭവങ്ങള് ആണെങ്കിലും ഇരയെയും വേട്ടകാരനെയും ഒരുപോലെ പരിപാലിക്കുന്ന ഇരട്ടത്താപ്പ്  സിനിമകളെ ബാധിക്കും 


പ്ര .മോ .ദി. സം

Saturday, August 27, 2022

അൻപറിവ്

 








നാട്ടിൽ രാജവംശം ഒന്നും നിലവിൽ ഇല്ലെങ്കിലും തമിൾ നാട്ടിൽ ചില ദേശത്തു രാജാവിനെ പോലെ ജനങ്ങൾ കാണുന്ന മുഖ്യനായ ഒരു നേതാവ് ഉണ്ടാകും.സർക്കാരും ഭരണകൂടം ഒക്കെ ഉണ്ടെങ്കിൽ പോലും ജനങ്ങൾക്ക് വിശ്വാസം ഈ പ്രമാണിയെ ആയിരിക്കും.


ഇയാള് പറയുന്നതായിരിക്കും ജനങ്ങൾക്ക് കൂടുതൽ വിശ്വാസം.അത് കൊണ്ട് തന്നെ ഭരണത്തിലേക്ക് ആ നാട്ടിൽ നിന്ന് ആരെങ്കിലും എത്തണം എങ്കിൽ ഇയാളെ ഉപയോഗിക്കണം.





അങ്ങിനെ ഇത്തിൾ കണ്ണിയായി കൂടി പ്രമാണിയെ പരിചരിച്ചു അധികാരത്തിലേക്ക് വലിയ സ്വപ്നങ്ങൾ കണ്ട ആളെ തള്ളിമാറ്റി കുടുംബത്തിലേക്ക് ഒരാള് കടന്നുവന്നപ്പോൾ അയാളുടെ സ്വപ്നങ്ങൾ അസ്തമിക്കുന്നു.പിന്നെ കുടുംബം കലക്കി അവരെ വേർതിരിച്ചു  വീണ്ടും അധികാരിയായി വിലസുന്നു.


സിനിമയിൽ കാലം മാപ്പ് ചോദിക്കുക പതിവ് ആണല്ലോ .വേർപെട്ട ഇരട്ട സന്തതികളിൽ ഒരാള് നാട്ടിൽ തിരിച്ചെത്തി സത്യങ്ങൾ നാട്ടുകാരെ അറിയിക്കുന്നു .




നൂറു കണക്കിന് സിനിമകൾ ഇതെ കഥയുമായി വന്നുവെങ്കിലും കുപ്പിയുടെ രൂപവും അളവും ഒക്കെ മാറ്റി പഴയ വീഞ്ഞ് തന്നെ വീണ്ടും നിറച്ചതാണ്  അന്പറിവ് .


അന്പു ,അറിവ്  എന്ന് പേരുള്ള ഇരട്ട സഹോദരർ വേർപെട്ട് പോകുന്നതും കാലം അവരെ ഒന്നിപ്പിക്കുകയും ചെയ്യുമ്പോൾ അതിനു പിന്നിലെ കപടതകൾ വെളിയിൽ വരുന്നതും മാസ് ആയി എടുത്തിട്ടുണ്ട്. തമിൾ സിനിമകാർ കൊട്ടിഘോഷിക്കുന്ന ഹിപ് ഹോപ് ആധി ആണ് നായകൻ .ഒരു കഴിവുമില്ലാത്ത ഒരാളെ എന്തിനിനിങ്ങിനെ പോക്കികൊണ്ട് നടക്കുന്നു എന്ന് മനസ്സിലാകുന്നില്ല.






 സിനിമയിൽ അടിച്ചു പൊളിച്ചു ഞെട്ടിച്ചു കളഞ്ഞതു വിദ്ധാർത് ചെയ്ത വില്ലൻ വേഷം ആണ്. തമിഴ് സിനിമ ശരിക്കും ഉപയോഗപ്പെടുത്തേണ്ട നടനാണ് അദ്ദേഹം.പിന്നെ നെപ്പോളിയൻ ചെയ്ത പ്രമാണി വേഷവും ഉഷാർ..കൂടെ നമ്മുടെ ആശ ശരത്തും ഉണ്ട്.


പ്ര .മോ. ദി .സം