Wednesday, August 17, 2022

D. ബ്ലോക്ക്

 



കോയമ്പത്തൂരിൽ ചുറ്റിലും ഫോറസ്റ്റ് ആയിട്ടുള്ള ഒരു എൻജിനീയറിംഗ് കോളേജ് കാമ്പസ്..നിയമ വ്യവസ്ഥകൾ ഒക്കെ കാറ്റിൽ പറത്തിയുള്ള അഡ്മിഷൻ ,പഠനം ,താമസം ഒക്കെ ആയത് കൊണ്ട് അവിടെ നടക്കുന്ന കൊള്ളരുതായ്മകൾ പുറം ലോകം അറിയുന്നത് വേറെ വിധത്തിൽ ആണ്.







വിമൻസ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്ന D ബ്ലോക്കിൽ പല വിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യിട്ട് പോലും  ഇടക്കിടക്ക് പെൺകുട്ടികൾ രാത്രിയിൽ കാട്ടിൽ നിന്നും കടന്നു വരുന്ന ചീറ്റപുലി യുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു .





ചില മരണങ്ങളുടെ സാദൃശ്യം ഒരു പെണ്കുട്ടിയില് ഉണ്ടാക്കുന്ന സംശയങ്ങൾ അവള് സഹപാഠികളായ കുട്ടികളോട് പങ്ക് വെക്കുന്നു. തുടർന്ന് അവരുടെ ഭാഗത്ത് നിന്നുണ്ടായ അന്വേഷണങ്ങൾ ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങൾ പുറത്ത് കൊണ്ട് വരുന്നു.







ക്രൈം ത്രില്ലർ ആയി മുന്നോട്ട് പോകുന്ന സിനിമ ചില സമയങ്ങളിൽ കൈവിട്ടു പോകുന്നുണ്ട്...സസ്പെൻസ് കൊണ്ട് നല്ല അനുഭവം ആക്കാമായിരുന്ന സിനിമ ഒരവസരത്തിൽ എന്താണ് അവസാനം എന്ന് ഊഹിക്കാൻ പ്രേക്ഷകർക്ക് അവസരം കൊടുക്കുന്നുണ്ട്.അത് കൊണ്ട് തന്നെ ആസ്വാദനം ബോറ ഡിയിലേക്ക്  പോകുന്നുണ്ട്..




അടിക്കടി ഉള്ള പെൺകുട്ടികളുടെ മരണങ്ങളിൽ വർഷങ്ങളായി ഒരന്വേഷണം പോലും ഉണ്ടായില്ല എന്നു വിശ്വസിക്കുവാൻ പ്രയാസമുണ്ട്....പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണത്തിൻ്റെ  സത്യം എന്താണെന്ന് വ്യക്തത വരുമെങ്കിലും അതിനെ കുറിച്ച് പരാമർശിച്ചു പോലും കാണുന്നില്ല..


അങ്ങിനെ ഉള്ള കാര്യങ്ങളിൽ മാനേജ്മെൻ്റ് ഇടപെട്ടതായും പറയുന്നില്ല. കുട്ടികളുടെ സാഹസികമായ  കണ്ടുപിടിത്തം കൊണ്ടാണ് ശരിയായ കാരണം അവസാനം  അവർ അറിയുന്നത് പോലും...


പ്ര .മോ .ദി .സം

No comments:

Post a Comment