തമിൾ സിനിമയിൽ സൂപ്പർ താരങ്ങളുടെ മാസ് ചിത്രങ്ങൾക്കൊപ്പം അധികം താര പോളിമയില്ലാത്ത ചെറിയ നടന്മാരെ വെച്ച് ചിലവ് കുറഞ്ഞ ചിത്രങ്ങളും നിർമിക്കുന്നു.
മണ്ടേല, പരിയേരും പെരുമാൾ തുടങ്ങി ദേശീയതലത്തിൽ അവ ശ്രദ്ധിക്ക പെടുന്നത് പതിവാണ്.മലയാളത്തിൽ നല്ല കാമ്പുള്ള ചിത്രങ്ങൾ എടുത്താലും സ്റ്റാറുകൾ ഇല്ലെങ്കിൽ വലിയ വരുമാനം ലഭിക്കില്ല..മുൻപ് തമിഴിൽ ഉണ്ടായിരുന്ന താരാരാധന ഇപ്പൊൾ ഇവിടെയാണ്.
അത്തരമൊരു ചിത്രമാണ് പന്നി കുട്ടി.മുകളിൽ പറഞ്ഞ ചിത്രങ്ങൾ പോലെ ശ്രദ്ധിക്കപെടെണ്ട വിഷയം ഒന്നും അല്ലെങ്കിൽ കൂടി മുൻപ് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ കൊടി കുത്തി വാണ കാലത്ത് നമ്മൾ പരീക്ഷിച്ച് വിജയിച്ച ജഗദീഷ്,സിദ്ദിഖ് കൂട്ട് കെട്ട് പോലെയുള്ള ചിത്രം.
ഇതിൽ കരുണാകരൻ,യോഗി ബാബു എന്നിവരെയാണ് ഇറക്കുന്നത്.ജീവിതത്തിൽ പല പ്രതിസന്ധികൾ ഉണ്ടായി കുട്ടിച്ചോർ ആയി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞവൻ എല്ലാ സൗഭാഗ്യങ്ങളും തിരികെ വരാൻ മോഷ്ടിച്ച ബൈക്കിൽ ഒരു ദിവസം കറങ്ങണം എന്ന സ്വാമിയുടെ ഉപദേശം കേട്ട് പോകുന്ന വഴിയിൽ പന്നിക്ക് ബൈക്ക് ഇടിച്ചു അപകടം ഉണ്ടാകുന്നു.
പാതി വഴിയിൽ നിന്ന് പോയ സൗഭാഗ്യ യാത്ര തുടരണം എങ്കിൽ വീണ്ടും അതേ പന്നിയെ ഇടിക്കണം എന്ന ഉപദേശം കൊണ്ട് പന്നിയെ തേടി പോകുന്നു. അതേ തുടർന്നുണ്ടാകുന്ന അലച്ചിലും പ്രതിബന്ധങ്ങളും ഒക്കെ സരസമായി പറയുന്നുണ്ട്..
രണ്ടു പേരുടെ ജീവിതം പന്നിയിൽ ചുറ്റി പറ്റി കിടക്കുന്നത് കൊണ്ട് അവർ തമ്മിൽ പന്നിക്കു വേണ്ടിയുള്ള മൽസരമാണ് കഥ.ഈ കാലത്തെ പല അന്ധമായ വിശ്വാസങ്ങളും ആക്ഷേപഹാസ്യ രൂപത്തിൽ അവതരിക്കപ്പെടുന്നുണ്ട്
പ്ര .മോ. ദി .സം
No comments:
Post a Comment