നമ്മുടെ രാജ്യത്തിൻ്റെ നിയമവ്യവസ്ഥ പരിപാവനം ആണെങ്കിൽ കൂടി നീതി ലഭിക്കുന്നതിന് പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ട്. കയ്യൂക്കുള്ളവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ പാവങ്ങളെ നോക്കി ആക്രോശിക്കും...
"ന്ന താൻ കേസ് കൊട്"
നമ്മുടെ നിയമത്തിൻ്റെ വേഗത അറിയുന്നവൻ ഒരിക്കലും കേസിന് പോകില്ല എന്ന വിശ്വാസം ആണ് അവനെ അത് പറയാൻ പ്രേരിപ്പിക്കുന്നത്..രാജീവനും അങ്ങിനെ പേടിച്ച് മടുത്തു ഒഴിയാമാ
യിരുന്ന ഒരു കേസ് ഭാര്യയുടെ കൂടി പിടിവാശി മൂലം നടത്തി വിജയിച്ചു സമൂഹത്തിലെ ഉന്നതർക്ക് വരെ ശിക്ഷ വാങ്ങി കൊടുത്ത കഥയാണ് ചിത്രം.
നമ്മുടെ നാടിൻ്റെ വലിയ ശാപം ഒന്ന് റോഡിലെ കുഴികൾ തന്നെയാണ്..റോഡിലെ കുഴി രാജീവൻ്റെ ജീവിതം വർഷങ്ങളോളം ജോലിക്ക് പോലും പോകാൻ കഴിയാതെ കോടതി വരാന്തയിൽ എത്തിക്കുന്നുണ്ട്..
അതേ പോലത്തെ കുഴി കൊണ്ടുതന്നെ പിന്നീട് ജീവിതം രാജീവൻ തിരിച്ചു പിടിക്കുന്നുമുണ്ട്.
സംസ്ഥാന കുഴി,കേന്ദ്ര കുഴി എന്നൊക്കെ എണ്ണി തുടങ്ങിയ മന്ത്രിമാർ ഉള്ള നമ്മുടെ നാട്ടിലെ രാഷ്ട്രീയ അടിമകൾ ഒരു പരസ്യത്തിൻ്റെ പേരിൽ സിനിമ "ബഹിഷ്കരിക്കാൻ" പോലും ആവിഷ്കാര സ്വതന്ത്രമോക്കെ പ്രസംഗിക്കുന്നവർ "ആഹ്വാനം" നൽകിയത് വിവരം ഇല്ലാത്തത് കൊണ്ടു മാത്രമല്ല നമ്മൂടെ നേരെ മാത്രം വിമർശനങ്ങൾ ഉണ്ടാകരുത് എന്ന "ഒറ്റ" ബുദ്ധി കൊണ്ട് കൂടിയാണ്.
അണികളുടെ അമിതാവേശം ചിത്രത്തിൻ്റെ മൈലേജ് കൂട്ടിയപ്പോൾ "വിവേകം" കൈവരിച്ച മന്ത്രി അത് തള്ളി പറഞ്ഞത് കൊണ്ട് ഒരു വിധം പിടിച്ച് നിന്നെങ്കിലും നാല് മാസം മുൻപ് ചിത്രീകരണം കഴിഞ്ഞ ചിത്രത്തിൽ ഉടനീളം പൊതുമരാമത്ത് മന്ത്രി ചർച്ചയാകുന്നത് യാദൃശചികമായി കാണാം.
പ്ര .മോ. ദി .സം
No comments:
Post a Comment