Saturday, August 20, 2022

തിരുചിത്രാമ്പലം

 



സിനിമയെ അങ്ങേയറ്റം സ്നേഹിച്ചത് കൊണ്ട് അതിനു വേണ്ടി  ജീവിതം ഉഴിഞ്ഞു വച്ച കലാകാരനാണ് ധനുഷ്.അത് കൊണ്ട് തന്നെ കുടുംബജീവിതത്തിൽ വലിയ നഷ്ട്ടങ്ങൾ നേരിട്ട് എങ്കിലും സിനിമ ഇല്ലാതെ തനിക്ക് ജീവിതമില്ല എന്നുറപ്പിച്ച് കുടുംബ ജീവിതം മാറ്റിവെച്ചു സിനിമയുടെ കൂടെ പോയ അദ്ദേഹത്തിൻ്റെ പുതിയ ചിത്രമാണ് തിരുചിത്രമ്പലം




ഭാരതിരാജ ഇന്ത്യയിലെ തന്നെ പേരുകേട്ട സംവിധായകൻ എന്ന് തെളിയിച്ച ആളാണ്.ഇടക്കാലത്ത് അഭിനയത്തിൽ ശ്രദ്ധിക്കുന്ന അദ്ദേഹത്തിൻ്റെ മികച്ച പ്രകടനങ്ങൾ ഈ ചിത്രത്തിൽ കാണാം. താത്ത അച്ഛൻ മകൻ കഥ പറയുന്ന ചിത്രത്തിൽ അദ്ദേഹം കസറി.




പ്രകാശ് രാജ്..കിടിലൻ പെർഫർമൻസ് കാഴ്ചവെക്കുന്ന ഇന്ത്യയിലെ തന്നെ മികച്ച നടൻ.രാഷ്ട്രീയ പരമായ ഇടപെടലുകൾ കൊണ്ടു അവസരങ്ങൾ നഷ്ട്ടമാക്കിയ ആൾ ആണെങ്കിലും ചില റോളുകൾ അദ്ദേഹം ഇല്ലെങ്കിൽ എന്ത് ചെയ്യും എന്ന് ചിന്തിച്ചു പോയിട്ടുണ്ട്.



സൗഹൃദം..അത് ആണും പെണ്ണും തമ്മിലുള്ളതാകുമ്പോൾ തെറ്റി ധരിക്കപ്പെടും..പക്ഷേ യഥാർത്ഥ ചങ്ങാതത്തിന് ജാതിയോ മതമോ ലിംഗമോ ഒന്നുമില്ല. അവർ പരസ്പരം കളിച്ചും ചിരിച്ചും വിട്ട് കൊടുത്തും അടിപിടി കൂടിയും മുന്നോട്ടെക്ക് പോകും..നമ്മുടെ കാഴ്ചകൾ അതിൽ പലവിധം അർത്ഥങ്ങൾ കണ്ടുപിടിക്കും എങ്കിലും യഥാർത്ഥ സൗഹൃദം പരിപാവനമായി തുടരും.



സ്നേഹത്തിൻ്റെ ,കേയറിങ്ങിൻ്റെ,സൗഹൃദത്തിൻ്റെ,ബന്ധങ്ങളുടെ ,പകയുടെ,വിശ്വാസത്തിൻ്റെ ഒക്കെ കഥ പറയുന്ന ചിത്രം ഒരിക്കലും മാസ് എൻ്റർടൈനറാണ് എന്ന വിശ്വാസത്തിൽ കാണാൻ പോകരുത്..നല്ല ക്ലീൻ നന്മയുള്ള ചിത്രം കാണുവാനുള്ള ആവേശത്തോടെ പോകണം.


പ്ര .മോ .ദി .സം

No comments:

Post a Comment