പാകിസ്ഥാൻ ആർമി മേജരുടെ ലണ്ടനിൽ ഉള്ള കൊച്ചുമകൾക്കു ഇന്ത്യ എന്നാല് വെറുപ്പിൻ്റെ പ്രതീകമാണ്. അത് കൊണ്ട് തന്നെ അവിടെ വെച്ച് ഇന്ത്യയുടെ കൊടി പതിച്ച കാറിനെ എറിഞ്ഞു തകർക്കുകയും കത്തിക്കുകയും ചെയ്യുന്നു.
അവിടെ തുടർന്നു നിൽക്കണം എങ്കിൽ ഒന്നുകിൽ ഇന്ത്യ രാജ്യത്തോട് മാപ്പ് പറയുക അല്ലെങ്കിൽ കാറിൻ്റെ വലിയ തുക അടക്കുക എന്ന ഡീലു വന്നപ്പോൾ വെറുക്കപ്പെട്ട ഇന്ത്യയോട് മാപ്പു പറയാൻ തയ്യാർ ആകാതെ പണം കൊടുക്കാൻ തീരുമാനിക്കുന്നു.
ലണ്ടനിൽ അയച്ചു അകറ്റിയത് കൊണ്ടുള്ള വിദ്വേഷം കൊണ്ട് മേജരുമായി വർഷങ്ങളായി ബന്ധം ഇല്ലാത്ത അവള് പണത്തിന് വേണ്ടി പാകിസ്ഥാനിൽ എത്തിയപ്പോൾ മേജർ മരിച്ചത് അറിയുന്നു.
മേജരുടെ മരണശേഷം അദ്ദേഹത്തിൻ്റെ സ്വത്ത് ലഭിക്കണം എങ്കിൽ അദ്ദേഹം ഏൽപിച്ച ഒരു കത്ത് ഇന്ത്യയിൽ ഉള്ള സീത രാംമിനെ ഏൽപ്പിച്ചാൽ മാത്രമേ കിട്ടൂ എന്ന നിബന്ധന പണത്തിൻ്റെ ആവശ്യം മൂലം മനസ്സില്ല മനസ്സോടെ അവള് സമ്മതിക്കുന്നു.
സീത രാമിനെ തേടി ഇന്ത്യയിൽ എത്തിയ അവള് സീത ആരെന്നും രാം ആരെന്നും കണ്ടുപിടിക്കുന്ന തോടെ പാകിസ്താൻ ആർമി മേജറും ഇന്ത്യൻ ലെഫ്റ്റണൻ്റ് രാമും തമ്മിൽ ഉള്ള ബന്ധം മനസ്സിലാക്കുന്നു .അവിടെ നിന്നും അവള് അറിയുന്ന രാമിൻ്റെയും സിതയുടെയും പ്രണയ കഥയാണ് ചിത്രം പറയുന്നത്.
ഇത് ഈ കാലത്തെ കഥയല്ല അറുപതുകളിൽ തുടങ്ങി എൺപതുകളിൽ അവസാനിക്കുന്ന കഥയാണ്.അത് കൊണ്ട് തന്നെ പഴയ കാലങ്ങൾ ആവിഷ്കരിക്കുന്നത് കലാ സംവിധായകൻ നന്നേ ബുദ്ധിമുട്ടി ചെയ്തിട്ടുണ്ട്. മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുത്ത ക്യാമറാ മാനും പതിഞ്ഞ സംഗീതം കൊണ്ട് ആസ്വദിപ്പിക്കുന്ന സംഗീതജ്ഞനും കയ്യടി നേടുന്നുണ്ട്.
സൗത്ത് സ്ക്രീനിലെ ഏറ്റവും എനർജറ്റക്ക് നടൻ ദുൽക്കറും മൃണാളിനി ടാക്കൂരും രശ്മി മന്താനയും മോശമായില്ല.പട്ടാള രംഗങ്ങളിൽ കൂടി അവതരിപ്പിക്ക പെടുന്ന ചിത്രം പ്രേക്ഷകരെ നല്ല രീതിയിൽ ആകർഷിക്കുന്നു.
പ്ര .മോ .ദി. സം
No comments:
Post a Comment