ജീവിതത്തിലെ പ്രിയപെട്ട രണ്ടുപേരിൽ ഒരാള് വിമാന അപകടത്തിലും ഒരാള് കൺമുന്നിൽ നിന്നും ആകസ്മികമായി വിട്ട് പോകുമ്പോൾ തനിച്ചായി പോയ മഹാ തൻ്റെ കുഞ്ഞിനെ കൊന്നവരെ തേടിയുള്ള അലച്ച ലിൻ്റെയും സമർത്ഥമായി കൊന്നവരോട് പ്രതികാരം ചെയ്യുന്നതുമാണ് കഥ.
ഹൻസികയുടെ അമ്പത്താമത് ചിത്രം എന്ന ലേബൽ ഉണ്ടു എന്നല്ലാതെ അവർക്ക് പതിവുപോലെ കാര്യമായി ഒന്നും ചെയ്യാനില്ല. അവരുടെ സാധാരണ ചിത്രങ്ങളിൽ ഉള്ളത് പോലെ പാട്ടും കരച്ചിലും ഡാൻസും ഒക്കെ തന്നെ...ഇത്തവണ പ്രായം ശരിക്ക് അറിയാനുണ്ട്.
നഗരത്തിലെ കുഞ്ഞുങ്ങളെ ആരോ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചു കൊന്നു ശവം നഗരത്തിൽ പലയിടത്തു ഉപേക്ഷിക്കുന്നു. കൊലയാളിയെ തേടി പോലീസ് പരക്കം പായുന്നു എങ്കിലും ഒരു തെളിവും കിട്ടുന്നില്ല. പിന്നിൽ പ്രവർത്തിച്ച വ്യക്തമായ ആളെകുറിച്ച് സൂചന കിട്ടിയിട്ടും പോലീസ് അതുവഴി പോകുന്നില്ല...
ചിലപ്പോൾ ഹൻസികയുടെ "മഹാ"ക്ക് തെളിയിക്കുവാൻ വേണ്ടി വഴി മാറി കൊടുത്തത് ആവാം.പിന്നീട് പോലീസിലേ ഉദ്യോഗസ്ഥനെ പണം കൊടുത്ത് തെളിവുകൾ
കരസ്ഥമാക്കി മഹാ അന്വേഷണം തുടങ്ങുകയാണ്...സൈക്കോ കൊലയാളിയെ കണ്ടു പിടിക്കുകയും അവിടെ തടവിലാക്കിയ കൊച്ചിനെ രക്ഷപെടുത്തി പോലീസിനെ ഏൽപ്പിക്കുകയും ചെയ്യുന്നു..ശുഭം..ചുളുവിൽ തമിൾ നാട് പോലീസിന് പേര് കിട്ടുന്നത് കൊണ്ടു സൈക്കോയെ കൊന്നത് അവരാണെന്ന് പറഞ്ഞു മഹാ യെ വിടുന്നു.
ചിലരങ്ങിനെയാണ് ഈ മാറിയ കാലത്തും പൊട്ടകഥകൾ പറഞ്ഞു നമ്മുടെ സമയം കളയും..മലയാളത്തിൽ സൂപ്പർ താരങ്ങളെ അടക്കം കുറെ എണ്ണത്തിനെ ഇവിടെ സഹിച്ചത് കൊണ്ട് തമിഴ്രെ കുറ്റം പറയാനും പറ്റില്ല.
മലയാളിയായ വില്ലൻ അടിപൊളിയായി.അത് മാത്രമാണ് ആശ്വാസം
പ്ര .മോ .ദി. സം
No comments:
Post a Comment