സമൂഹത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ദിനം പ്രതി വർധിക്കുകയാണ്.കടുത്ത നിയമങ്ങൾ നിലവിൽ ഉണ്ടെങ്കില് പോലും പിഞ്ചു കുഞ്ഞുങ്ങളെ കാമാസക്തി കൊണ്ടു പിച്ചി ചീന്തുകയാണ്.ലഹരിയുടെ പിടിയിൽ അകപെട്ടിരിക്കുന്നവർ ചെയ്യുന്ന വൈകൃതങ്ങൾ നമ്മെ അരാജകത്വത്തിലേക്ക് നയിക്കുന്നു.
സ്കൂൾ ടീച്ചറായ ഗാര്ഗി ചെറുപ്പത്തിൽ അധ്യാപകൻ്റെ പീഡനം സഹിച്ചവളാണ്.ഒരിക്കൽ അച്ഛൻ രക്ഷക്ക് എത്തിയപ്പോൾ അവളിൽ ഒരു പ്രത്യെക ധൈര്യം തന്നെ ഉണ്ടായി. പിന്നീട് ആരും അവളെ ഉപദ്രവിക്കാൻ മിനക്കെ ട്ടില്ല. ഗുഡ് ടച്ച് എന്താണ് ബാഡ് ടച്ച് എന്താണെന്നും അവള് മനസ്സിലാക്കി.
ഫ്ളാറ്റിൽ സെക്യുരിററി ജോലി ചെയ്യുന്ന അവളുടെ അച്ഛൻ ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ ആകുമ്പോൾ അവള് തകർന്നു പോയി.മീഡിയയും സമൂഹവും ഒക്കെ അവർക്ക് എതിരായി..അവരെ കരിവാരി തേച്ചു...ഒറ്റപ്പെടുത്തി..അവളുടെ ജോലി പോയി..എന്നിട്ടും അവള് തകർന്നില്ല. തളർന്നുമില്ല
ഒരിക്കലും അച്ഛൻ തെറ്റ് ചെയ്യില്ല എന്ന് നിശ്ചയം ഉള്ള അവള് അച്ഛൻ്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ഇറങ്ങി തിരിക്കുകയാണ്.ബാർ അസോസിയേഷനിലെ ആരും വാദിക്കാൻ തയ്യാറാകാത്ത കേസ് ഒരു ജൂനിയർ വക്കീൽ ഏറ്റെടുത്ത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം നടത്തുകയാണ്.
പോരാട്ടം ജയിക്കുന്ന ഘട്ടത്തിൽ ഉണ്ടാകുന്ന ട്വിസ്ററ് അതുവരെ ഉണ്ടാകുന്ന സംഭവങ്ങൾ ഒക്കെ മാറ്റി മറിക്കുകയാണ്.
പ്ര .മോ .ദി .സം
No comments:
Post a Comment