Friday, June 30, 2023

പിച്ചക്കാരൻ 2

 



രണ്ട് മൂന്ന് വർഷം മുൻപ് ഇതേപേരിൽ ഇറങ്ങിയ വിജയ് ആൻ്റണി ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അതിൻ്റെ കഥയും സംഭവങ്ങളും പൂർണമായും ഓർമ ഇല്ലെങ്കിലും അതുമായി ഈ പിച്ചക്കാറ്ക്ക് വലിയ   ബന്ധം ഒന്നും ഇല്ല. എങ്കിലും ചില സംഭവങ്ങൾ ആ ചിത്രത്തെ ഓർമിപ്പിക്കുന്നു.






വിജയ് ആൻ്റണി ചിത്രങ്ങളുടെ മസാലകൂട്ട് ആയ സെൻ്റിയും പാട്ടും അടിയും ഒക്കെ ചേർത്ത് ഒരു എൻ്റർടെയ്നർ..ഇത് സംവിധാനം ചെയ്തതും അദ്ദേഹം തന്നെയാണ്.






ഇന്ത്യയിലെ കോടീശ്വരൻ ആയ ആളെ മുൻ പകയുടെയും പണത്തിൻ്റെയും പേരിൽ കൊന്നു അവൻ്റെ ശരീരത്തിൽ  മറ്റൊരാളിൻ്റെ മൂള ഫിറ്റ് ചെയ്ത് തങ്ങളുടെ ഇംഗിതത്തിന് വഴങ്ങാൻ പ്രേരിപ്പിക്കുന്നു എങ്കിലും ജഗകിലാടി ആയ അയാളെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാൻ അവർക്ക് കഴിയുന്നില്ല.






തനിക്ക് കൈവന്ന പണം അയാള്  ഇന്ത്യയിലെ പിച്ചക്കാർക്ക്  കൊടുക്കുവാൻ തീരുമാനിക്കുന്നത് മുഖ്യമന്ത്രി അടക്കം ഉള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു..സിസ്റ്റവും അയാളും തമ്മിലുള്ള പോരാട്ടമാണ് ചിത്രം പറയുന്നത് .


പ്ര .മോ .ദി. സം

മുംബൈക്കാർ

 



മുംബൈ...രാജ്യത്തിൻ്റെ പല സ്ഥലത്ത് നിന്നും ജീവിക്കുവാനുള്ള വക തേടി അനേകം പേര് എത്തുന്ന സ്ഥലം..ചിലർ പച്ച പിടിക്കും ചിലർ കരിഞ്ഞു ഉണങ്ങി പോകും..അങ്ങിനെ അവിടെ ഉള്ളവരുടെയും എത്തിച്ചേർന്നു ജീവിക്കുവാൻ ശ്രമിക്കുന്ന ആളുകളുടെയും കഥയാണ് സന്തോഷ് ശിവൻ പറയുന്നത്.





പ്രഗൽഭനായ ഫിലിം മേക്കർ ആയിരുന്നു സന്തോഷ് ശിവൻ..എന്നാല് ഈ അടുത്ത കാലത്ത് പടച്ചു വിടുന്ന ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ പ്രതിഭയുടെ ഗ്രാഫ് കീഴിലേക്ക് വരക്കുന്നു.






മാനഗരം എന്ന  ലോകേഷ് കനകരാജിൻ്റെ തമിഴു സിനിമ അതേ പോലെ  ഒരു മാറ്റവും ഇല്ലാതെ ഹിന്ദിയിലേക്ക് പകർത്തണം എങ്കിൽ പ്രതിഭയുടെ ദാരിദ്ര്യം തന്നെയാണ് കാണിക്കുന്നത്..വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രം ആണെങ്കിലും അത് അദ്ദേഹത്തിന് ഗുണം ചെയ്യാൻ ഇടയില്ല.






മാനഗരം കണ്ടു ത്രിൽ അടിച്ച പ്രേക്ഷകന് ഈ ചിത്രം ഒരു ബാ ദ്ധ്യത ആണ്.


പ്ര .മോ .ദി .സം

Thursday, June 29, 2023

ഹിഗ്വിറ്റ

 



കണ്ണൂർ എന്നും രാഷ്ട്രീയ പക പോക്കലിൻ്റെ കളിയരങ്ങു ആണ്...ബന്ധങ്ങളിലും കർമ്മങ്ങളിലും പോലും രാഷ്ട്രീയ വിലപേശൽ ഉണ്ടാകുന്ന ഇടം.തൻ്റെ രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി നേതാക്കളുടെ ആഞ്ഞാനുവർത്തിയായി കുടുംബത്തെ മറക്കുന്നവർ.ഒടുക്കം തിരിച്ചടികൾ ഉണ്ടാകുമ്പോൾ നഷ്ടപ്പെട്ടത് ഓർത്തു നെടുവീർപ്പുകൾ മാത്രം ബാക്കിയാകുന്നു.ചില അവസരത്തിൽ പാർട്ടി സഹായിക്കും എങ്കിലും പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നവരാണ് അവർ.



കാലങ്ങളെറെയായി ഇത് തുടരുന്നു എങ്കിലും ബോധം വന്നു തിരിച്ചറിവുകൾ നേടിയത് ചുരുക്കം ചിലർ മാത്രം..രാഷ്ട്രീയം മുൻപ്  കണ്ണൂരിൽ ഒരു ചിലന്തി വലയാണ്.. അതിനുള്ളിൽ അകപ്പെട്ടു പോയാൽ രക്ഷപ്പെടുക പ്രയാസം.അത് കൊണ്ട് തന്നെ രാഷ്ട്രീയ അടിമകൾ ആയി ജീവിതാന്ത്യം വരെ  ജീവിക്കുക..പാർട്ടിയുടെ തലോടലും തല്ലും സ്വീകരിച്ചു കൊണ്ട്...എതിർപ്പുകൾ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അതൊക്കെ ഉള്ളിൽ കടിച്ചമർത്തി കൊണ്ട്...




കണ്ണൂർ രാഷ്ട്രീയത്തിൽ എതിരാളികൾക്കിടയിൽ കാലൻ എന്ന് അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് ഹിഗ്വിറ്റ..കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന പ്രഗൽഭ ഫുട്ബാൾ താരം ഹിഗ്വിറ്റ ഗോൾ വലക്ക് കീഴിൽ നിന്നാൽ എതിരാളികൾക്ക് ഭയവും നെഞ്ചിടിപ്പു പോലും കൂടും...സ്വന്തം ടീമിന് ആത്മവിശ്വാസവും..




കണ്ണൂർ രാഷ്ട്രീയത്തിലെ "ഹിഗ്വിറ്റ "യും അതുപോലെ തന്നെ ആയിരുന്നു.ഏവരും ഭയപ്പെടുന്ന അദ്ദേഹത്തെ ഒതുക്കാൻ എതിരാളികൾ മാത്രമല്ല സ്വന്തം ക്യാമ്പിൽ ഉള്ളവരും ശ്രമിച്ചപ്പോൾ ഒരു സെക്യൂരിറ്റി മാൻ അദ്ദേഹത്തെ അനുഗമിക്കുന്നു..രാഷ്ട്രീയവും അതിനുള്ളിലെ കളികൾ പകപോക്കൽ , ഒക്കെ വരച്ചു കാണിക്കുന്ന ചിത്രം പാർട്ടികളെ വിമർശിക്കുന്നത് കൊണ്ട് തന്നെ ജനശ്രദ്ധ നേടാൻ പ്രയാസം നേരിടും


പ്ര .മോ. ദി .സം


Wednesday, June 28, 2023

കേരള ക്രൈം ഫയൽ

 



സീരിയൽ,സീരീസ് എന്നത് പണ്ട് മുതലേ താൽപര്യം ഇല്ലാത്ത ഒന്നായിരുന്നു.. കോവിഡ് കാലത്ത് "കരിക്ക്" ആണോ ഇതിലേക്ക് നയിച്ചത്  എന്നറിയില്ല ..വെറുതെ ഇരിക്കുന്ന  മഹാമാരി സമയം പോകുവാൻ യൂട്യുബിൽ പല തരം സീരീസ് കാണൽ തുടങ്ങി.




പിന്നെ കരിക്ക് ക്വാളിറ്റി നോക്കി തമാശ മറന്നപ്പോൾ മറ്റു ഭാഷാ സീരീസ് കാണാൻ തുടങ്ങി എങ്കിലും മടുപ്പ് വന്നതോടെ അത് അധികം കാലത്തേക്ക് മുന്നോട്ടു പോയില്ല...കഴിഞ്ഞ ആഴ്ച വന്ന മലയാളം ക്രൈം സീരീസ് നല്ലതെന്ന അഭിപ്രായം വന്നപ്പോൾ ആദ്യ എപ്പിസോഡ് കണ്ടു നോക്കി തുടരാം എന്ന് വിചാരിച്ചു..





സത്യത്തിൽ അവസാനം കൊണ്ട് പോയി കലമുടച്ചു എന്നൊരു തോന്നൽ സൃഷിട്ടിച്ച് എന്ന് എനിക്ക്  എന്തോ തോന്നി എങ്കിലും ആറ് എപ്പിസോഡ് ഒറ്റ ഇരുപ്പിൽ തന്നെ കണ്ടു തീർത്തു. മഴയും മറ്റു ചില വ്യക്തിപരമായ സന്ദർഭങ്ങളും അതിനു വഴി തുറന്നു തന്നു എന്ന് പറയാം.





കൊലപാതക അന്വേഷണത്തിന് വേണ്ടി ഒരുക്കിയ തിരക്കഥ അത്രക്ക് നന്നായി തോന്നിയത് കൊണ്ടാണ് മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ഒറ്റ ഇരുപ്പിൽ ചിലവഴിക്കാൻ തോന്നിയത്..അജു വർഗീസ് മുഖ്യ വേഷം നല്ല രീതിയിൽ ചെയ്തു എങ്കിലും ഫ്രഷ് മുഖങ്ങൾ കുറെ ഉള്ളത് തന്നെയായിരുന്നു സീരീസ് കൊണ്ട് വന്ന പ്ലസ് പോയിൻ്റ്..ലാൽ സംഭാഷണം കുറച്ചു കൂടി വ്യക്തമായി പറയുവാൻ കൂടി ശ്രദ്ധിക്കണം.പലപ്പോഴും ഉണ്ടാകുന്ന അവ്യക്തത കല്ലുകടി ആകുന്നുണ്ട്.






ലോഡ്ജിൽ ഉണ്ടാകുന്ന സെക്സ് വർക്കരുടെ കൊലപാതകം സാധാരണ രീതിയിൽ അന്വേഷിക്കുമ്പോൾ കിട്ടിയ ഒരേ ഒരു അഡ്രസ്സ് ബലത്തിൽ തിരഞ്ഞു  പോയി എങ്കിലും  തങ്ങളെ പറ്റിച്ച് വർഷങ്ങളായി കൊച്ചിയിൽ  തന്നെ കഴിയുന്ന ഒരാളാണ് പിന്നിൽ എന്നറിയുന്ന പോലീസ് പിന്നീട് കൊച്ചിയിൽ  അയാളുടെ പുറകെ പോവുകയാണ്..എത്തി പെട്ടു കിട്ടി പോയി  എന്ന രീതിയിൽ കുറ്റവാളിയെ പിന്തുടരുന്ന പോലീസ് ഓരോ തവണയും ലക്ഷ്യത്തിൽ എത്താതെ പരാജയപ്പെട്ടു പോകുകയാണ്.




കാണാൻ കൊള്ളാവുന്ന നല്ല സിനിമ നമുക്ക് സമ്മാനിച്ച കബീർ ഈ സീരീസിൽ തൻ്റെ പ്രതിഭ തെളിയിക്കുന്നുണ്ട്..


പ്ര .മോ. ദി .സം

Sunday, June 18, 2023

താരം തീർത്ത കൂടാരം

 

 


ചില സിനിമകൾ കണ്ടവർ  നല്ല അഭിപ്രായം ഉണ്ടാക്കും എങ്കിലും  മറ്റു പ്രേക്ഷകർ കാണാൻ മിനക്കെടില്ല.അതിനു പല വിധത്തിൽ ഉള്ള കാരണങ്ങൾ ഉണ്ടാകും..പബ്ലിസിറ്റി,റിലീസിംഗ് സമയം, സിനിമയുടെ പേര് സൃഷ്ടിക്കുന്ന മുൻവിധി,കാസ്റ്റിംഗ് അങ്ങിനെ  പലതരം കാരണങ്ങൾ.




എന്നാലോ  അഭിപ്രായം തീരെ ഇല്ലെങ്കിലും ഏതെങ്കിലും സ്റ്റാർ അഭിനയിച്ചു എന്ന കാരണം കൊണ്ട് മാത്രം  സമയവും കാലവും നോക്കാതെ  മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒക്കെ വിസ്മരിച്ചു ചിലെ പൊട്ട സിനിമകൾ ഹിറ്റ് ആക്കി മാറ്റും.അവിടെയാണ് മലയാളം പ്രേക്ഷകൻ്റെ ഇരട്ടത്താപ്പ് വെളിപ്പെട്ടു വരുന്നത്.




വെക്കേഷൻ സമയത്ത് ഇറങ്ങിയ ഈ ചിത്രം സെൻ്റി സബ്ജക്ട് ആണെങ്കിൽ കൂടി അവതരണത്തിൽ ചില പുതുമകൾ ഉണ്ടായിരുന്നു.ഫ്രഷ് മുഖങ്ങൾ ആയത് കൊണ്ട് തന്നെ നല്ലൊരു ഫീലിംഗ് ആദ്യാവസാനം വരെ ഉണ്ടായിരുന്നു .




സ്വാർഥതയുടെ  ഈ കാലത്ത് നന്മയുള്ള മനുഷ്യർ ഇന്നും ഉണ്ടു എന്ന് വിളിച്ചു പറയുന്ന കഥാപാത്രങ്ങൾ നമുക്ക് മനസ്സിന് ആശ്വാസം തരുന്നുണ്ടായിരുന്നൂ.നിസ്സഹായാവസ്ഥയില്  ആയി പോകുന്ന പലർക്കും ഒരു തിരിവെളിച്ചം പ്രതീക്ഷയുടെ കണങ്ങൾ പോലെ കത്തിപടരുന്നത് മനുഷ്യത്വത്തിൻ പുതു കാഴ്ചകൾ തന്നെ ആയിരുന്നു.




അധികം കഥാപാത്രങ്ങളും അത് സൃഷ്ടിക്കുന്ന ബഹളങ്ങൾ ഒന്നും ഇല്ലാത്ത ഈ കൊച്ചു  ചിത്രം രണ്ടുമണിക്കൂർ ചിലവഴിക്കാൻ ഉള്ളവർക്ക് നഷ്ട്ടം കൂടാതെ കാണാവുന്നതാണ്


പ്ര .മോ.ദി.സം