പണം ..അതിനുവേണ്ടിയുള്ള ഓട്ടത്തിലാണ് മനുഷ്യർ.അതുണ്ടാക്കുവാൻ ഉള്ള തിരക്കിനിടയിൽ ഉറ്റവരെയും കൂട്ടുകാരെയും മറന്ന് ഓടുകയാണ്.
ചിലർ നല്ല രീതിയിൽ അധ്വാനിച്ചു സംബാദിക്കും. ചിലർക്ക് പെട്ടെന്ന് പണക്കാരൻ ആകുവാൻ വളഞ്ഞ വഴി മാത്രമേ നിശ്ചയം കാണൂ.. ആ വഴിയിൽ കുറുകെ വരുന്നവരെ ഒക്കെ അവർ തോൽപിക്കുകയോ ഉൾമൂലനം ചെയ്യുകയോ ആയിരിക്കും ലക്ഷ്യം..
അനേകം പേരുടെ കണ്ണുനീരും ശാപവും കിട്ടുന്ന പണത്തിന് വേണ്ടിയുള്ള കുറെ പേരുടെ ഓട്ടത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്..നമ്മൾ വളഞ്ഞ വഴിയിൽ സ്വരൂപിക്കുന്ന പണത്തിന് ആയുസ്സ് ഇല്ല എന്നും അത് നമ്മുടെ ജീവൻ തന്നെ എടുത്ത് കളയും എന്നൊരു സന്ദേശവും ഈ തമിഴ് സിനിമ നൽകുന്നുണ്ട്.
പുതുമ ഒന്നും ഇല്ലാതെ കുറച്ചു പൈസ കയ്യിൽ ഉണ്ടെങ്കിൽ എന്തുമാകാം എന്ന് ചിന്തിക്കുന്നവർ എടുത്ത ചിത്രമായി ശരാശരിയിലും താഴെയായിരുന്നു എന്നാണ് പ്രേക്ഷകർക്ക് തോന്നുക.
പ്ര .മോ .ദി .സം
No comments:
Post a Comment