Monday, August 15, 2022

വട്ടം

 



ഒരു പെണ്ണിനെ സ്നേഹിച്ചു അല്ലെങ്കിൽ വീട്ടുകാരുമായി ആലോചിച്ച് കല്യാണം കഴിക്കുവാൻ ആഗ്രഹിക്കുന്ന നല്ലൊരു ശതമാനം ചെക്കന്മാരും അവള് വീട്ടിൽ, കുടുംബത്ത് വീട്ടമ്മയായി മാത്രം നിൽക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുക..

അവളുടെ ജീവിതത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ, മോഹങ്ങൾ ലക്ഷ്യങ്ങൾ,സന്തോഷങ്ങൾ ഒന്നും പലരും വക വെക്കില്ല.





 അവൾക്ക് ജോലി ചെയ്തു സമ്പാദിക്കണം ,അവൾക്ക് തൊഴിലിൽ ഉന്നതിയിൽ എത്തണം, അവൾക്ക് തന്നിലെ കലാവാസനകൾ പോഷിപ്പിക്കണം എന്നൊക്കെയുള്ള ആഗ്രഹങ്ങൾക്ക് പോലും പലരും എതിരായിരിക്കും. ഒരു തരത്തിൽ പെണ്ണ്  എപ്പോഴും ആണിന് പിറകിൽ ആയിരിക്കണം എന്ന കാലാകാലങ്ങൾ ആയുള്ള ഈഗോ.





തൻ്റെ ലക്ഷ്യത്തിന് അനുസരിച്ച് പോകാൻ ഭർത്താവു അല്ലെങ്കിൽ കാമുകൻ കൂടെ ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞു  മനസ്സിലാക്കി പിരിയുമ്പോൾ "തേപ്പ്" എന്നൊരു പേര് ദോഷം മാത്രം അവൾക്ക് ബാക്കിയാകുന്നു. എന്ത് കൊണ്ട് തേച്ചു എന്ന് ആരും അന്വേഷിക്കുക പതിവില്ല.. എ പ്പോഴും പെണ്ണ് മാത്രമായിരിക്കും തെറ്റുകാരി.






അങ്ങിനെ തേപ്പുകാരികൾ ആകേണ്ടി വന്ന രണ്ടു പേരുടെ കൂടി കഥയാണ് ഇത്..യഥാർത്ഥ കഥ ഇതല്ലെങ്കിൽ കൂടി ഈ വിഷയം ആണ് ചിത്രത്തിൻ്റെ പോസിറ്റീവ്.


ജോലി നഷ്ടപ്പെട്ട നാലുപേർ ചേർന്ന് മുതലാളിയുടെ മകനെ തട്ടി കൊണ്ടുപോയി വലിയൊരു തുക ആവശ്യപ്പെടുന്നു.അതേ സമയത്ത് തന്നെ  മറ്റൊരു മില്ലുടമയെ പണമില്ലാത്തതു കൊണ്ട്   കാമുകിയിൽ നിന്നും തേപ്പ് കിട്ടിയ 

വേറെ ഒരുത്തനും കിഡുനാപ് ചെയ്യുന്നു.അന്നേരം പണം കയ്യിലില്ലാത്തതു കൊണ്ട് അയാളുടെ ഭാര്യയെ ബൻധി ആക്കി ഭർത്താവിനെ  പണം കൊണ്ടുവരുവാൻ പറഞ്ഞു വിടുന്നു.





അന്യൻ്റെ ഭാര്യയെയും കൂട്ടിയുള്ള യാത്രക്ക് ഇടയിൽ അയാൾക്ക് അയാളുടെ തെറ്റുകളും മൊത്തം പുരുഷ വർഗ്ഗത്തിൻ്റെ ഈഗോയും അവള് വെളിവാക്കി കൊടുക്കുന്നു .പിന്നീട് രണ്ടു കിഡു നാപ്പും ഒരേ പാതയിലേക്ക് ആകസ്മികമായി എത്തിച്ചേരുന്നു.


പണം ഒന്നും വലിയ കാര്യമല്ല അത്  മനുഷ്യരെ കൂട്ടിയിണക്കുന്ന  വെറും "മീഡിയറ്റർ"   മാത്രമാണെന്ന് സിനിമ പറഞ്ഞു വെക്കുന്നുണ്ട്. 


പ്ര .മോ. ദി .സം

No comments:

Post a Comment