Monday, August 29, 2022

യാനൈ

 



ഹരി എന്ന സംവിധായകൻ  അറിയപ്പെടുന്നത് മാസ് ആക്ഷൻ ചിത്രങ്ങളിലൂടെയാണ്.സ്വാമി,സിങ്കം സീരീസ് ഒക്കെ അദ്ദേഹത്തിൻ്റെ മാസ് ചിത്രങ്ങൾ ആണ്. പ്രേക്ഷകനെ തൃപ്ത്തിപ്പെടുത്തുന്ന മസാലകൾ അത് പാട്ടോ അടിയോ മറ്റു രംഗങ്ങൾ കൊണ്ടോ കൊഴുപ്പിച്ചു പ്രേക്ഷകരെ ആനന്ദിപ്പിക്കുക മാത്രമാണ് ലക്ഷ്യം.അതിൽ അദ്ദേഹം പരിപൂർണ വിജയമാണ്.





സൂര്യ ഒക്കെ താരാധിപ്ത്യം നിലനിർത്തിയത് ഹരിയുടെ ചിത്രങ്ങൾ കൊണ്ട് കൂടിയാണ്.ഈ സിനിമയും സൂര്യയെ മുന്നിൽ കണ്ട് എഴുതിയതാണ് എന്ന് തോന്നുന്നു.പക്ഷേ ഇതിൽ നായകൻ ആകുന്നത് അരുൺ വിജയ് ആണ്. ചില അവസരങ്ങളിൽ അദ്ദേഹത്തിൽ സൂര്യയുടെ മാനറിസങ്ങൾ കടന്നു വരുന്നുണ്ട്. എങ്കിലും തുടക്കം മുതൽ ഒടുക്കം വരെ അദ്ദേഹം നിറഞ്ഞാടി.






വലിയൊരു ബിസിനെസ്സ് കുടുംബത്തിന് ശത്രുക്കൾ ഉണ്ടാകുന്നത് സാധാരണമാണ് .അമ്മ രണ്ടുപേർ ആണെങ്കിലും ഒത്തൊരുമയോടെ പോകുന്ന അവരിലേക്ക് വിഷവിത്തുകൾ കുത്തിക്കയറ്റി അകറ്റി കാര്യലാഭം നേടുന്ന കഥകൾ നൂറാവർത്തി പറഞ്ഞതാണ് എങ്കിലും അതൊക്കെ മറ്റൊരു ക്യാൻവാസിൽ കൂടി പറഞ്ഞു കാണികളെ കയ്യിലെടുക്കാൻ പറ്റിയിട്ടുണ്ട്.






ലോജ്ക്കും മറ്റു കാര്യങ്ങളും മാറ്റിവെച്ചാൽ ഒരു സമ്പൂർണ മസാല ഡ്രാമ കണ്ടു ത്രിപ്തിപ്പെടാം.


പ്ര .മോ. ദി .സം 





No comments:

Post a Comment