വിക്രം അപാര നടനാണ്..ഈ അടുത്തകാലത്ത് അല്പം പരുങ്ങലിൽ ആണെങ്കിൽ കൂടി മഹാൻ എന്ന ഒ ടീ ടീ റീലീസ് കൊണ്ട് വീണ്ടും അമ്പരപ്പിച്ച നടനാണ്. വൈവിധ്യ വേഷങ്ങൾ കൊണ്ട് താരപദവിനേടിയ ദേശീയ അവാർഡ് ജേതാവ് കൂടിയാണ്.
മൂന്ന് വർഷങ്ങൾക്ക് ശേഷം വിക്രം സിനിമ തിയേറ്ററിൽ റീലീസ് ആകുമ്പോൾ വലിയൊരു പ്രതീക്ഷ തന്നെയാണ് .പ്രതീക്ഷ നിരാശ ആയില്ല എങ്കിലും ചിത്രത്തിൻ്റെ നീളം ആസ്വാദനത്തെ നന്നായി ബാധിക്കുന്നുണ്ട്..അത് കൊണ്ട് തന്നെ ആകണം മൂന്ന് മണിക്കൂർ സിനിമ ഇന്ന് മുതൽ മുറിച്ചു രണ്ടര മണിക്കൂർ ആക്കുവാൻ അണിയറക്കാർ തീരുമാനിച്ചത്.
പുതുമയുള്ള ഒരു കഥ നല്ലരീതിയിൽ പറഞ്ഞു വന്നതാണ്.പറയുവാൻ ഉള്ളത് മുഴുവൻ ഒറ്റയടിക്ക് മൂന്ന് മണിക്കൂറിൽ പറയണം എന്ന സംവിധായകൻ്റെ വാശിയാണ് ആകെ കൺഫ്യൂഷൻ ആക്കുന്നത്.
എങ്കിൽ പോലും സംവിധായകൻ നമ്മളെ പിടിച്ചിരുത്തുന്നതില് വിജയിച്ചിട്ടുണ്ട്.ഇപ്പൊൾ ഉള്ള ട്രെൻഡ് പോലെ രണ്ടോ മൂന്നോ ഭാഗങ്ങൾ ആക്കിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സംസ്ഥാന മുഖ്യമന്ത്രിയുടെ കൊലക്ക് , ബ്രിട്ടനിലെ "റോയൽ " കൊലക്ക് റഷ്യയിലേ "ഉന്നത" കൊലക്ക് ഒക്കെ ഗണിത ശാസ്ത്രത്തിൽ അപാര കഴിവുള്ള ഒരാളുടെ കയ്യ് ഉണ്ടെന്ന് മനസ്സിലാക്കിയ ഇൻ്റർപോൾ അത് ഒരു ഇന്ത്യാക്കാരൻ ആണെന്ന് മനസ്സിലാക്കിയത് കൊണ്ട് അന്വേഷണം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നു.
പിന്നീടുള്ള ക്യാറ്റ് ആൻഡ് മൗസ് പ്ലേക്കിടയിൽ കളിക്കുവാൻ ഒരു ഹാക്കർ കൂടി ഉണ്ടെന്ന് മനസ്സിലാക്കുന്നത് കഥയുടെ ഗതി മാറ്റുന്നു.
ഒരു അന്യൻ ,ഐ ഒന്നും പ്രതീക്ഷിച്ച് പോകരുത് .എന്നാലും ഇവയിലൊക്കെ നമ്മെ ത്രസിപ്പിച്ച് അമ്പരിപ്പിച്ച് കയ്യടിപ്പിച്ച വിക്രത്തെ പല വേഷങ്ങളിൽ ചിത്രത്തിൽ ഉടനീളം കാണാം.ഒരു മാസ് വിക്രം ഷോ അതാണ് കോബ്ര
പ്ര .മോ .ദി .സം
No comments:
Post a Comment