Friday, August 19, 2022

ഡാർലിങ്സ്

 



ബോളിവുഡ് സിനിമ ഈ സമയത്ത് പ്രതീക്ഷിച്ചതിന് അപ്പുറത്ത് നിരാശയിൽ ആണ്..ബിഗ് ബഡ്ജെറ്റ് ചിത്രങ്ങൾ ഓരോന്നായി പരാജയപ്പെട്ടു പോകുന്നു.സൂപ്പർ താരങ്ങളായ അക്ഷയ കുമാർ,ആമിർഖാൻ,രൺബീർ,കാങ്കണ തുടങ്ങി എല്ലാവരുടെയും ചിത്രങ്ങൾ തകർന്നു തരിപ്പണമായി പോകുന്നു.





ദക്ഷിണേന്ത്യൻ ചിത്രങ്ങളെ അവഗണനയോടെ കണ്ടിരുന്ന ഹിന്ധിക്കാരെ ഞെട്ടിച്ചു കൊണ്ട് നമ്മുടെ ചിത്രങ്ങൾ ഹിന്ദി ബെൽറ്റിൽ പോയി  കോടികൾ  വാരുന്നൂ. അതും അവിടുത്തെ വല്യ ബാനറിൽ ഉള്ള വല്യ താരങ്ങളുടെ ചിത്രങ്ങളെ നിലം പരിശാക്കി കൊണ്ട്..പരാജയം ചിന്തിപ്പിച്ച അവിടുത്തെ താരങ്ങൾ തെന്നിന്ത്യൻ ചിത്രങ്ങളിൽ വന്നു അഭിനയിക്കാൻ ഉത്സാഹം കാണിക്കുന്നു.






ബിഗ് സ്ക്രീൻ പേടി നന്നായി പിടികൂടിയത് കൊണ്ടാകാം ഷാരൂക്കും ആലിയ ഭട്ടും ചേർന്ന് നിർമ്മിച്ച ഡാർലിങ്സ് എന്ന ചിത്രം നെറ്റ്ഫ്ളിക്സിന് കൊടുത്തത്.

ഹിന്ദി സിനിമകളുടെ പതിവ് ബഹളങ്ങൾ ഒന്നും ഇല്ലാതെ ഗാർഹിക പീഡനത്തെ കുറിച്ച്  നല്ലരീതിയിൽ പറഞ്ഞു പോകുന്ന ഒരു കൊച്ചു ചിത്രം.അത് കൊണ്ട് തന്നെ നല്ല റേറ്റിംഗ് കൊണ്ട് ആൾക്കാരെ ആകർഷിക്കുന്നു.






മദ്യം സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തെ എങ്ങിനെ ഒക്കെ തകർക്കുന്നു എന്ന് വെള്ളം എന്ന ചിത്രം മനോഹരമായി കാണിച്ചു തന്നത് കൊണ്ട് ഈ ചിത്രം നമുക്ക് ഇടവേള വരെ വലിയ പുതുമ ഒന്നും തോന്നില്ല .മദ്യപിച്ച് വന്നു ഭർത്താവ് തൊഴിച്ചപ്പോൾ ഉദരത്തിൽ ഉള്ള അവളുടെ കുഞ്ഞു നഷ്ടപ്പെടുമ്പോൾ കഥ മാറുകയാണ്.. അവിടെ നിന്നാണ് നമുക്ക് ആസ്വാദനം തുടരുന്നത്..അമ്മയും മകളും കൂട്ടുകാരനും ചേർന്ന് അതിനു കാരണകാരൻ ആയ ഭർത്താവിന് എതിരെ ചെയ്യുന്ന "യുദ്ധം" അടുത്തടുത്തായി നമ്മൾ പത്രവാർത്തകളിൽ കൂടി അറിയുന്ന കാര്യങ്ങൽ തന്നെയാണ്.


പ്ര .മോ .ദി .സം

No comments:

Post a Comment