Saturday, August 27, 2022

ലൈഗർ

 



സിംഹവും പുലിയും ഇണചേർന്ന് ഉണ്ടാകുന്ന പ്രോഡക്ട് ആണ് ലൈ ഗർ.. ശരിക്കും സിംഹത്തിൻ്റെ എടുപ്പും പുലിയുടെ. ശൗര്യം ഒക്കെ വേണം. എങ്കിൽ പോലും  ഇത് രണ്ടിൻ്റെയും സങ്കരഇനം ആയത് കൊണ്ട് തന്നെ ഒറിജിനാലിററി ഉണ്ടാവില്ല..മനുഷ്യനിൽ ആണും പെണ്ണും ഒന്നിച്ചു ഉണ്ടാകുന്നത് പോലെ "പലർക്കും" സ്വീകാര്യത യുമുണ്ടാവില്ല.



ഈ സിനിമയും അതുപോലെ തന്നെ ആണ്..ശരിയായ ഒരു കൂടിച്ചേരൽ ഉണ്ടാക്കുവാൻ പുരി ജഗന്നാഥ എന്ന സംവിധായകന് കഴിഞ്ഞിട്ടില്ല. വിജയ് ദേവരയെ ഇഷ്ടപ്പെടുന്നവർക്ക് ചിലപ്പോൾ ദഹിച്ചേക്കും. ഇവിടെയും അങ്ങിനെ ആണല്ലോ പല സിനിമകളിലും ലാലേട്ടനും മമ്മൂക്കയും ഒക്കെ കൊണ്ടാടപ്പെടുന്നത്.



വലിയ ഹൈപ്പിൽ സൂപ്പർ താര ചിത്രങ്ങൾ ഉണ്ടാക്കുമ്പോൾ മിനിമം ചില കാര്യങ്ങൽ എങ്കിലും പാലിക്കേണ്ടതുണ്ട് .നല്ല കഥ ഇല്ലെങ്കിൽ എന്തെങ്കിലും മാസ് ഒക്കേനിറച്ച് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എന്തെങ്കിലും...ഇതിൽ ആണെങ്കിൽ പതിവ് തെലുഗു മസാലകൾ കുത്തി നിറച്ചു ഒരു ബോറൻ കഥയില്ലാ പടം..വിജയ് ദേവരയുടെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ബോറൻ പടം.




മൈക്ക് ടൈസൺ എന്ന ഇതിഹാസത്തെ കുരങ്ങ് കളിപ്പിച്ചു കോമാളി ആക്കുന്നതും സഹിക്കേണ്ടി വന്നു...



പണ്ട് സിനിമ കാണാൻ പോകുമ്പോൾ അമ്മ പറയുമായിരുന്നു "വെറുതെ  സിനിമ കണ്ടു പൈസ കളയാതെ  ആ പൈസക്ക് വല്ലതും വാങ്ങി തിന്നൂടെ എന്ന്.."




അത് അനുസരിക്കാൻ സമയമായി എന്ന് തോന്നുന്നു.


പ്ര .മോ .ദി .സം

No comments:

Post a Comment