അമ്മയുടെ മരണത്തിനും സഹോദരങ്ങളെ അയാളിൽ നിന്നും അകറ്റിയത് കൊണ്ടും അച്ഛനുമായി അയാൾക്ക് ശത്രുത യുണ്ടായി.കുട്ടിയായപ്പോൾ ഒരവസരത്തിൽ അച്ഛനെ കൊലപ്പെടുത്തുവാൻ കൂടി ശ്രമിച്ചു. കോടതിയുടെ ഇടപെടൽ കൊണ്ട് താത്തയുടെയും മാമൻ്റെയും കൂടെ ജീവിക്കുന്ന അയാള് അവസരം കിട്ടുമ്പോൾ ഒക്കെ അച്ഛനെ പരിഹസിച്ചും കുഴപ്പം പിടിപ്പിച്ചു മറ്റും തോൽപ്പിച്ചു.
അച്ഛൻ തിരിച്ചും അയാളുടെ ഓരോരോ തോൽവികൾക്കു വേണ്ടി തക്കം പാർത്തിരുന്നു.അങ്ങിനെ അച്ഛനും മകനും തമ്മിലുള്ള കിടമത്സരം അവരുടെ ബന്ധങ്ങളെ കൂടി ബാധിക്കുന്ന കഥയാണ് വിരുമാൻ.
പതിവ് നാടൻ തമിഴു മസാല കഥപറയുന്ന ചിത്രം കാർത്തി യുടെയും പ്രകാശ് രാജിൻ്റെ നേർക്ക് നേർ പ്രകടനം കൊണ്ട് സമ്പന്നമാണ്.പാട്ടും അടിയും സമ രൂപത്തിൽ ചേർത്ത് കൊഴുപ്പിച്ചു ഈ ഫാമിലി ഡ്രാമ കാണികളെ ആകർഷിക്കും.
പണം കൊണ്ട് എന്തും നേടാൻ കഴിയും എന്ന മനുഷ്യൻ്റെ "ആത്മവിശ്വാസം " വെറും വിശ്വാസം മാത്രമാണെന്നും സൂര്യ നിർമിച്ച ഈ ചിത്രം പറഞ്ഞുവെക്കുന്നുണ്ട്.
പ്ര .മോ .ദി. സം
No comments:
Post a Comment