Monday, August 15, 2022

സ്വാതന്ത്രദിന ആശംസകൾ

 



ഇന്ന് നമ്മുടെ രാജ്യം എഴുപത്തി അഞ്ചാമത് സ്വാതന്ത്ര ദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രിയും മറ്റും ആഹ്വാനം ചെയ്തത് അനുസരിച്ച് എല്ലാ വീടുകളിലും ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളും ദേശീയ പതാക ഉയർന്നിട്ടുണ്ട്. ഭാരതത്തിലെ എല്ലാ സർക്കാരും സഹകരിക്കുന്നുണ്ട്.


പക്ഷേ രാജാവിനെക്കാളും രാജഭക്തി കാണിക്കുന്ന ചിലർ വലിയ ഡയലോഗ് അടിക്കുന്നത് കേട്ടു...ഈ സ്വതന്ത്ര ദിനാചരണ കാലത്ത് എത്ര ഇന്ത്യൻ പൗരന്മാർ ഇവിടെ ഉണ്ടെന്ന് അറിയാമെന്ന്... വീട്ടിൽ പതാക ഉയർതാത്തവരും ഫേസ്ബുക്ക് അടക്കം മറ്റു  സ്റ്റാറ്റസ്കളിൽ ഇന്ത്യൻ ഫ്ളാഗ് ആകാത്തവരും അവരുടെ ദൃഷ്ടിയിൽ "ഇന്ത്യ "ക്കാർ അല്ലപോലും..


ഒരു രാജ്യത്തോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കേണ്ടത് പതാക നാട്ടികൊണ്ട് മാത്രമാകരുത്..അതിനോടു ആദരവ് പ്രകടിപ്പിച്ചു കൊണ്ട് കൂടി ആവണം. ഇപ്പൊൾ മുളച്ചു പൊങ്ങിയ ഈ രാജ്യസ്നേഹികൾ ദേശീയ പതാക കൊണ്ട് സ്വന്തം വിയർപ്പ് ഒക്കെ ഒപ്പുന്നത് നമ്മൾ ലൈവ് ആയി  കണ്ടതാണ്..


നമ്മുടെ രാജ്യത്തിൻ്റെ കുറ്റവും കുറവും ദിനം പ്രതി സ്റ്റാറ്റസ് ആക്കി ഇടുന്നവൻ ഒരു ദിവസം അവൻ്റെ വീട്ടിൽ പതാക ഉയർത്തുമ്പോൾ അല്ലെങ്കിൽ സ്റ്റാറ്റസ് ദേശീയപതാക ആക്കുമ്പോൾ മാത്രം എങ്ങിനെയാണ് രാജ്യസ്നേഹി ആകുന്നത്?


പ്രായാധിക്യം കൊണ്ട് വയ്യാതെ വീട്ടിൽ കിടക്കുന്ന  ഫേസ് ബുക്കും  ട്വിറ്ററും ഇല്ലാത്ത വൃദ്ധ ദമ്പതികൾക്ക്  സ്റ്റാറ്റസ് ഇടാൻ പറ്റാതെ വരുമ്പോൾ  അല്ലെങ്കിൽ കൊടി നാട്ടാൻ പറ്റിയില്ലെങ്കിൽ അവർ എന്തിനെയാണ് രാജ്യദ്രോഹി ആകുന്നത്?


അത്കൊണ്ട് ദേശസ്നേഹം എന്നത് ആരെങ്കിലും അളന്നു തിട്ടപ്പെടുത്തി സാക്ഷ്യ പ്പെടുത്തേണ്ട കാര്യമല്ല.അത് നമ്മുടെ നാട്ടിൽ ജനിച്ച് വളർന്ന് ജീവിച്ച  എല്ലാവരിലും  ഉണ്ടാകും .അത് നിങൾ കാണിക്കുന്നത് പോലെ "ഷോ" കാണിച്ചു കൊണ്ട് നടക്കാൻ അവർ താല്പര്യപ്പെടുനില്ല  അല്ലെങ്കിൽ അവർക്ക് അതിനു തടസ്സം നിൽക്കുന്ന എന്തെങ്കിലും

ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടു എന്ന്  കരുതിയാൽ മതി .


ഈ സർകാർ വരുന്നതിനു മുൻപും ഇവിടെ സ്വതന്ത്ര രാജ്യവും ദേശീയപതാകയും ഉണ്ടായിരുന്നു. എല്ലാ സ്വതന്ത്ര ദിനവും ആഘോഷിക്കുന്ന അനേകം രാജ്യ സ്നേഹികൾ ഉണ്ടായിരുന്നു..അന്നേരം മുഖം തിരിച്ചു നിന്ന് ഇത് നമുക്കൊന്നും ബാധകം അല്ല എന്ന മട്ടിൽ പോയവര്  അന്നൊന്നും കാണിക്കാത്ത താൽപര്യവും ആവേശവും ഇപ്പൊൾ കാണിക്കുന്നത് രാഷ്ട്രീയ അടിമത്തം കൊണ്ട് കൂടിയാണ്.


ഭാരതത്തെ സ്നേഹിക്കുന്ന ഒരു പൗരന് അവൻ്റെ രാജ്യസ്നേഹം തെളിയിക്കാൻ അങ്ങിനെ ഒരു പ്രത്യേക ദിവസം വരണമെന്നില്ല..അതവൻ്റെ ഉള്ളിൽ എന്നും ഉണ്ടാകും.


ജയ് ഹിന്ദ്


പ്ര .മോ. ദി .സം

No comments:

Post a Comment