Monday, August 22, 2022

സായാഹ്ന വാർത്തകൾ

 



നമ്മുടെ സർകാർ ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.ആദിവാസികൾക്ക് ആയാലും,വിദ്യാർഥികൾക്ക് ആയാലും ,സ്ത്രീകൾക്കും,വയോജനങ്ങൾക്ക് തുടങ്ങി അനവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട് എങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പലതും ജനങ്ങൾ അറിയുന്നില്ല.






കൃത്യമായ ശമ്പളവും സൗകര്യവും കിട്ടുന്ന അവരിൽ പലരും പദ്ധതികൾ പലതും ജനങ്ങൾക്ക് ഉപകാരപ്രദമായി വിനിയോഗിക്കാൻ മിനക്കെടാതെ ഫണ്ടുകൾ തിരിമറി ചെയ്തു സ്വയം തടിച്ചു കൊഴുത്തു 




ചീർക്കുന്നു


അങ്ങിനെ ഇന്ത്യ കണ്ട ഏറ്റവും വലിയ വിദ്യാഭാസ അഴിമതിയുടെ കഥ പറയുകയാണ് ഇവിടെ..കേന്ദ്ര ഫണ്ട് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടനിലക്കാരും ചേർന്ന് അടിച്ചെടുത്തത് സമർത്ഥമായി വിദ്യാർത്ഥികളെ പറ്റിക്കുന്ന കഥ നന്നായി ആവിഷ്കരിച്ചിട്ടുണ്ട്.






അഴിമതി കണ്ടുപിടിച്ചു അന്വേഷണം തുടരുമ്പോൾ വാദി പ്രതിയാകുന്നതും സത്യം പുറത്ത് കൊണ്ട് വരുവാൻ ശ്രമിച്ചവർ കൊല്ലപ്പെടുന്നത് അല്ലെങ്കിൽ ഇരുബഴിക്കുള്ളിൽ ആകുന്നത് ഇന്ന് നമ്മുടെ നാട്ടിൽ സാധാരണമാണ്.

ആരൊക്കെ ഗവർണർ ആകും എങ്ങിനെ ഒക്കെ ആകാം എന്ന് കൂടി കാണിക്കുന്ന ചിത്രം സർകാർ ഗവർണർ പോര് മുറുകുന്നു ഈ ആഴ്‌ചയിൽ തന്നെ റീലീസ് ആയത് 





യാദൃശ്ചികമായിട്ടായിരിക്കും.


പ്ര .മോ. ദി .സം

No comments:

Post a Comment