നമ്മുടെ ഭൂമുഖത്ത് പലതരം ജീവജാലങ്ങൾ ഉണ്ട്..മൃഗമായും മനുഷ്യനായും ജീവികളായും സസ്യങ്ങളുമായി അവ ഇവിടെ ജീവിക്കുന്നു. മനുഷ്യൻ്റെ സ്വാർഥതയുടെ കടന്നുകയറ്റം കൊണ്ട് തന്നെ അനേകം ജീവികൾ ഭൂമുഖത്ത് നിന്നും ദിനം പ്രതി അപ്രത്യക്ഷ മായികൊണ്ടിരിക്കുന്നു. അതിൽ മനുഷ്യർ പോലും ഉണ്ടു.
തുമ്പികൾ,കിളികൾ,തവളകൾ ,പൂമ്പാറ്റകൾ,കാക്കകൾ, അങ്ങിനെ ചിലതിനെ അപൂർവമായി മാത്രം കണ്ടുവരുന്ന ഈ കാലത്ത് ചില മനുഷ്യര്ക്ക് പോലും മറ്റുള്ളവരുടെ ഇടയിൽ ജീവിക്കുവാൻ വളരെ പ്രയാസമാണ്.അവർക്ക് അവരുടെ ആവാസസ്ഥലം നിലനിർത്തുവാൻ മനുഷ്യനോട് യുദ്ധം തന്നെ ചെയ്യേണ്ടി വന്നേക്കാം.
പുതു വൈപ്പിനിൽ ഒരു മഴക്കാലത്തു "അപൂർവമായ" ഒരു വിചിത്ര ജീവി ഒരു വീട്ടിൽ കയറി ഒളിക്കുന്നൂ..പോലീസും വനം വകുപ്പും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചാനലുകളും വന്നു വിചിത്രജീവിയെ കുറിച്ച് അവരുടെ സങ്കല്പത്തിൽ ഓരോരോ കഥകൾ ഉണ്ടാക്കുന്നു.പക്ഷേ ഒന്ന് രണ്ടു പേർക്ക് അത് വെറും ജീവിയല്ല മനുഷ്യജീവിയാണ് എന്ന് ബോധ്യപ്പെടുന്നു. അത് അവരോടൊപ്പം കുറച്ചുകാലം ഉണ്ടായിരുന്ന മനുഷ്യൻ ആണെന്നും..പക്ഷേ അതൊന്നും നമ്മുടെ സമൂഹം വിശ്വസിക്കുന്നില്ല.
എവിടെ നിന്നോ വന്നു ജീവിക്കുവാൻ വേണ്ടി പലയിടത്തു വസിക്കുന്ന ഒരാൾക്ക് ഓരോ സ്ഥലത്തെയും തൻ്റെ സംരക്ഷകരായ മനുഷ്യരെ രക്ഷിക്കുവാൻ വേണ്ടി ചില കടുംകൈ ചെയ്യേണ്ടി വരുന്നു. അത് കൊണ്ട് തന്നെ അവൻ്റെ ആവാസ സ്ഥലം ഇടക്കിടക്ക് മാറേണ്ടി വന്നു. എങ്കിലും ശത്രുക്കൾ അവനെ പിന്തുടരുന്നു.അവസരം നോക്കി ഇല്ലായ്മ ചെയ്യുവാൻ തക്കം പാർക്കുന്നു.
കുറെയേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം അവാർഡ് സിനിമയുടെ "ശ്രേണിയിൽ '"നിന്നും വളരെ ഉയരെയാണ്. നമ്മുടെ മാധ്യമങ്ങളെയും ഇല്ലാത്ത കഥകൾ പടച്ചു വിടുന്ന മനുഷ്യരെയും സിസ്റ്റത്തേയും ഒക്കെ നല്ലവണ്ണം വിമർശിക്കുന്ന ചിത്രം നയന മനോഹരമായ പ്രകൃതി ഭംഗി ഒപ്പിയെടുത്ത നല്ലൊരു ദൃശ്യഭംഗി ആകുന്നുണ്ട്.
പ്ര .മോ .ദി .സം
No comments:
Post a Comment