മൂന്ന് മണിക്കൂറിന് അടുപ്പിച്ചു ഉള്ള ഒരു ചിത്രം ഓരോ ഫ്രയിമിലും കാണികൾക്ക് ത്രില്ലിംഗ് ആക്കി കൊണ്ട് രസിപ്പിച്ചു ബോറടിപ്പിക്കാതെ അവസാനിപ്പിക്കണം എങ്കിൽ അതിനു പിന്നിൽ പ്രഗൽഭനായ ഒരു സംവിധായകൻ വേണം..
ന്യൂ ജനറേഷൻ പിള്ളേരെ കടത്തിവെട്ടുന്ന ക്രാഫ്റ്റങ് മികവ് കൊണ്ട് "പഴയ" സംവിധായകൻ ജോഷി ന്യൂ ജൻ ആയി വീണ്ടും നമ്മളെ വിസ്മയിപ്പിക്കുന്നു.അത്രക്ക് അപ് ഡേറ്റ് ആയിട്ടാണ് സിനിമ ചെയ്തിരിക്കുന്നത്..
മറ്റു സൂപ്പർ താരങ്ങൾ ചെയ്യുന്നത് പോലെ മുടി കറുപ്പിച്ച് മസില് പെരു പിച്ചു ഇല്ലാത്ത യൗവനം ഉണ്ടാക്കി കാണികളെ പറ്റിച്ചു നടക്കാൻ സുരേഷ്ഗോപി തയ്യാറായില്ല എന്നത് തന്നെയാണ് പാപ്പൻ്റേ ഹൈലൈറ്റ്..തൻ്റെ പ്രായത്തിനും ശരീര ഭാഷക്കും ഇണങ്ങുന്ന ഒരു റോൾ തിരഞ്ഞെടുത്ത് അത് അദ്ദേഹം ഗംഭീരമാക്കി.
പോലീസിനെ വലക്കുന്ന ഒരു സീരിയൽ കില്ലറെ കണ്ടുപിടിക്കാൻ ഉള്ള കേസിലേക്കൂ കുടുംബ പ്രശ്നം മൂലം തമ്മിൽ ഉരസൽ ഉള്ള പോലീസിൽ ഉണ്ടായിരുന്ന അച്ഛനും ഇപ്പൊൾ ഓഫിസരായ മകളും വന്നെത്തുന്നതും അവരവരുടെ വഴിയിൽ കൂടി അന്വേഷണം നടത്തുന്നതും ആണ് ഷാൻ രചിച്ച ചിത്രം പറയുന്നത്.
ഇരുട്ടു ചാക്കോ എന്ന കഥാപാത്രമായി വരുന്ന ഷമ്മി തിലകൻ പഴയ തിലകനെ നമ്മളിലേക്ക് കൊണ്ട് വരുന്നുണ്ട്.ചെറുതും വലുതുമായി അഭിനയിച്ച പ്രഗൽഭരായ എല്ലാവരെയും താരം അല്ലാതെ കഥാപാത്രമായി തന്നെ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട് ..
ഇറങ്ങുന്നതിനു മുൻപേ നെഗറ്റീവ് റിവ്യൂ കൊണ്ട് പടത്തെ തളർത്താൻ ശ്രമിച്ച മൈഗുണൻ മാർക്ക് വലിയ തിരിച്ചടിയാണ് പാപ്പനെ കാണാൻ എത്തുന്ന ജനത്തിരക്ക്.. തിയേറ്ററിൽ കോടികൾ കലക്ടൂ ചെയ്യുന്ന പാപ്പൻ ഒരിക്കലും പണം പോയല്ലോ എന്ന് തോന്നിപ്പിക്കാ ത്ത വിധം അണിയിച്ചൊരുക്കിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു .
പ്ര .മോ .ദി .സം
No comments:
Post a Comment