Sunday, August 28, 2022

തീർപ്പ്

 



ധാരാളം നെഗറ്റീവ് കേട്ട് തന്നെയാണ് സ്വന്തം നിലയിൽ "തീർപ്പാ"ക്കാൻ പോയത്. പക്ഷേ പറഞ്ഞു പരത്തിയ അത്ര മോശം സിനിമ ഒന്നും അല്ല.എങ്കിലും അതൊക്കെ വിശ്വസിച്ചു ആൾകാർ വരുന്നത് നന്നേ കുറവാണ്.


സൈജു കുറുപ്പ് എന്ന നടൻ മലയാള സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന നടനാണ്.അദ്ദേഹത്തിൻ്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്..ഓരോ രംഗത്തിലും ഉള്ള അദ്ദേഹത്തിൻ്റെ പ്രകടനം  അസ്സലായി.




വിജയ് ബാബു എന്ന നടന് ഇത്രയും പ്രാധാന്യം ഉള്ള വേഷങ്ങൾ നൽകുമ്പോൾ ഒന്നുകൂടി സംവിധായകർ ചിന്തിക്കേണ്ടതുണ്ട്.നിർമാതാവ് ആണ് എന്ന് കരുതി അയാളെ ഇതിൽ കുത്തിതിരുകാം പക്ഷേ അതിപ്രാധാന്യം നിറഞ്ഞ റോളുകൾ നൽകുമ്പോൾ ആലോചിക്കണം.



ചെറുപ്പകാലത്തെ സുഹൃത്തുക്കൾ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതും അവർക്കിടയിലെ പ്രശ്നങ്ങൾക്ക്  ഒരു തീർപ്പ് കൽപ്പിക്കുകയും ചെയ്യുന്നു .അവരുടെ പിതാക്കന്മാരും ഭയങ്കര സുഹൃത്തുക്കൾ ആയിരുന്നു. അപ്പോൾ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് കൂടിയുള്ള തീർപ്പാണ് വർഷങ്ങൾക്കു ശേഷം ഉണ്ടാകുന്നത്.




രണ്ടു കാലഘട്ടത്തിൽ പറയുന്ന കഥയിൽ തിരക്കഥാകൃത്ത് ഒരു ആവശ്യവും ഇല്ലാതെ തൻ്റെ രാഷ്ട്രീയം കൂടി കുത്തിതിരുകി പലതും വെളുപ്പിക്കാൻ ശ്രമിക്കുന്നതാണ്  പലർക്കും കല്ലുകടി ആകുന്നത്.




നിലപാടുകളുടെ നടൻ എന്ന് സ്വയംവിശേഷിപ്പിക്കുന്ന പൃഥ്ിരാജിൻ്റെ നട്ടെല്ലില്ലാത്ത പേടികൊണ്ടുള്ള  "വൺവേ" നിലപാടുകൾ സമീപ കേരളം കാണുന്നത് കൊണ്ട് തന്നെ അതും സിനിമയെ  നന്നായി ബാധിച്ചിട്ടുണ്ട്. 



ഒന്ന് രണ്ടു സിനിമയിൽ ജനം ഒക്കെ കേട്ടിരിക്കും ആവർത്തിക്കുമ്പോൾ അവർക്കും ഒരു മടുപ്പോക്കെ വരും. രണ്ടു സംഭവങ്ങള് ആണെങ്കിലും ഇരയെയും വേട്ടകാരനെയും ഒരുപോലെ പരിപാലിക്കുന്ന ഇരട്ടത്താപ്പ്  സിനിമകളെ ബാധിക്കും 


പ്ര .മോ .ദി. സം

No comments:

Post a Comment