Sunday, August 21, 2022

അപ്സര

 



പടം തുടങ്ങുമ്പോൾ തന്നെ പറയുന്നുണ്ട് ..പ്രോത്സാഹിപ്പിക്കുക .. വല്യ മൂലധനമൊ പരിചിത മുഖങ്ങളോ  ഇല്ലാത്ത ചിത്രമാണ്..ക്യാമറക്കു മുന്നിൽ പിന്നിലും പുതിയ കുറെ പേരുടെ അഭിനിവേശമാണ്   പരിധിക്കുള്ളിൽ നിന്നും ഒരു സിനിമ പൂർത്തിയാക്കി  "മാങ്ങാ തൊലി"  എന്നൊക്കെ....പിന്നെ ഒരു കോമഡി കൂടി ഉണ്ട്..ഈ ചിത്രം പൂർത്തി ആയപ്പോൾ ആണ് പോലും സന്തോഷവും ആത്മവിശ്വാസവും തോന്നിയത് ..




ആദ്യത്തെ പത്തിരുപത് മിനിട്ട് കല്യാണ കാസറ്റ് കാണുന്നത് പോലെയാണ്.. ബൈക്കിൽ പോകുന്ന മിഥുനങ്ങളും പാട്ടും വഴിയരികിലെ ചായ  ഇളനീർ കുടികൾ, പ്രകൃതിയുടെ ഭംഗി ഒപ്പിയെുക്കാൻ ശ്രമിക്കുന്ന ക്യാമറാമാനും... അപ്പോൾ മനസ്സിലാക്കുക സിനിമയുടെ ജാതകം.




ഒരു ഹൈറഞ്ചിലേക്ക് ട്രിപ്പ് പോകുന്ന കമിതാക്കൾക്ക് ബൈക്ക് റിപ്പയർ ആയതിനെ തുടർന്ന്  അവിടെ ഉള്ള അപ്സര തിയേറ്ററിൽ സിനിമക്ക് കയറേണ്ടി വരുന്നു. സിനിമക്ക് ഉണ്ടായിരുന്ന  മറ്റുള്ളവർ  പല കാരണങ്ങൾ കൊണ്ട്  പകുതി വഴിക്ക് "അപ്രത്യക്ഷരായി" പോയപ്പോൾ പുതിയ ഒരു ഗ്യാങ് വന്നു അവരെ ഉപദ്രവിക്കാൻ തുടങ്ങുന്നു.




ഒരു വിധത്തിൽ തിയേറ്റർ റൂമിൽ നിന്നും രക്ഷപെട്ടു എങ്കിലും അവർക്ക് പുറത്തേക്ക് പോകുവാൻ കഴിയുന്നില്ല...പുറത്തുകടക്കാൻ അവർ ചെയ്യുന്ന കാര്യങ്ങളും തിയേറ്ററിൽ നടക്കുന്ന മറ്റു ചില അനിഷ്ട്ട സംഭവങ്ങളുമാണ് പറയുന്നത്.





ചെറിയ പിള്ളേർ പോലും ആൻ്ററോയിഡ് ഫോണിൽ നല്ല നല്ല ഷോർട്ട് ഫിലിം എടുക്കുന്ന ഈ കാലത്ത് അല്പം ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉള്ള ആൾകാർ ഇങ്ങിനെ ഒരു സാഹസത്തിനു മുതിരുവാൻ ഇടയില്ല.അത് കൊണ്ട് തന്നെ "സമയം" ഉണ്ടെങ്കിൽ മാത്രം ഈ ദുരന്തത്തിന് തലവെക്കുക..


പ്ര .മോ .ദി .സം

No comments:

Post a Comment