സമൂഹത്തിലും രാജ്യത്തിനും വേണ്ടി തലയുയർത്തി നടക്കുന്ന ഒരു മനുഷ്യൻ്റെ തല താഴ്ത്തുവാൻ ശത്രുക്കൾ പണ്ട് കാലം മുതലേ കണ്ട ഒരു വഴിയാണ് രാജ്യദ്രോഹി പട്ടം ചാർത്തി കൊടുക്കൽ..അത് പലവിധത്തിൽ ഇന്നും തുടരുന്നുണ്ട്
നമ്പി സാർ അങ്ങിനെ ആയിരുന്നു..രാജ്യത്തിന് വേണ്ടി കുടുംബത്തെ പോലും മറന്ന് പ്രവർത്തിച്ചു.ജോലി കാര്യത്തിൽ അദ്ദേഹം സ്വാർഥനായിരുന്നൂ. താൻ ഏറ്റെടുത്ത കടമകൾ ചെയ്തു തീർക്കാൻ അദ്ദേഹം വളരെ പരിശ്രമിച്ചു .പക്ഷേ ആ "രാജ്യം" തന്നെ ആ രാജ്യ സ്നേഹി യായ മനുഷ്യനെ തള്ളി പറഞ്ഞു.ജയിലിൽ അടച്ചു..കുടുംബത്തെ മുഴുവൻ ദ്രോഹിച്ചു.
രാഷ്ട്രീയത്തിലും വ്യക്തികളിലും ഉള്ള വൈരാഗ്യം തീർക്കാൻ നമ്പിയെ കരു ആക്കുകയായിരുന്നൂ. മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട ചില "മാന്യന്മാർ " അന്നത്തെ മുഖ്യനെ പുറത്താക്കാൻ കേരളത്തിലെ പത്രമുത്തശ്ശിയും കൂടി ചേർന്ന് ചരടു വലിച്ചപ്പോൾ കുരുക്ക് വീണത് ഒന്നും അറിയാത്ത നമ്പിയുടെ കഴുത്തിൽ ആയിരുന്നു.
അനേകം വർഷം നിയമത്തിലൂടെ പടപൊരുതി അദ്ദേഹം നീതി വാങ്ങിയപ്പോൾ പോലും നമ്മുടെ രാജ്യത്തിൻ്റെ ബഹിരാകാശ സ്വപ്നങ്ങൾ പത്ത് വർഷം പുറകിലേക്ക് പോയിരുന്നു. അല്ലെങ്കിൽ നമ്പി ഉള്ളപ്പോൾ തന്നെ നമ്മുടെ രാജ്യം ഇന്നത്തെ പോലെ ഉന്നതിയിലേക്ക് കുതിക്കുമായിരുന്നൂ .
അമേരിക്കൻ സാമ്രാജ്യത്തിന് നട്ടെല്ല് അടിയറവെച്ച നമ്മുടെ നാട്ടിലെ ചില കുലംകുത്തി രാഷ്ട്രീയ മത രാജ്യദ്രോഹികൾ പണത്തിനും മറ്റു സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി രാജ്യത്തെ ഒറ്റിയപ്പോൾ അതിൻ്റെ ബലിയാട് ആയിപോകുകയായിരുന്നു നമ്പി നാരായണൻ.
പിന്നീട് നിരപരാധിയാണ് എന്ന് തെളിഞ്ഞപ്പോൾ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു എങ്കിൽ പോലും ഒരു മനുഷ്യനോട് അത്രയേറെ ദ്രോഹം സമൂഹവും അധികാരികളും ചെയ്തു കഴിഞ്ഞിരുന്നു..
മാധവൻ സംവിധാനം ചെയ്ത ചിത്രം ഇതിലെ ഉള്ളുകള്ളികൾ എന്തുകൊണ്ടോ പറയുന്നില്ല എങ്കിലും നബിയുടെ ജീവതവഴികൾ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്.
പ്ര .മോ .ദി. സം
No comments:
Post a Comment