നാട്ടിൽ രാജവംശം ഒന്നും നിലവിൽ ഇല്ലെങ്കിലും തമിൾ നാട്ടിൽ ചില ദേശത്തു രാജാവിനെ പോലെ ജനങ്ങൾ കാണുന്ന മുഖ്യനായ ഒരു നേതാവ് ഉണ്ടാകും.സർക്കാരും ഭരണകൂടം ഒക്കെ ഉണ്ടെങ്കിൽ പോലും ജനങ്ങൾക്ക് വിശ്വാസം ഈ പ്രമാണിയെ ആയിരിക്കും.
ഇയാള് പറയുന്നതായിരിക്കും ജനങ്ങൾക്ക് കൂടുതൽ വിശ്വാസം.അത് കൊണ്ട് തന്നെ ഭരണത്തിലേക്ക് ആ നാട്ടിൽ നിന്ന് ആരെങ്കിലും എത്തണം എങ്കിൽ ഇയാളെ ഉപയോഗിക്കണം.
അങ്ങിനെ ഇത്തിൾ കണ്ണിയായി കൂടി പ്രമാണിയെ പരിചരിച്ചു അധികാരത്തിലേക്ക് വലിയ സ്വപ്നങ്ങൾ കണ്ട ആളെ തള്ളിമാറ്റി കുടുംബത്തിലേക്ക് ഒരാള് കടന്നുവന്നപ്പോൾ അയാളുടെ സ്വപ്നങ്ങൾ അസ്തമിക്കുന്നു.പിന്നെ കുടുംബം കലക്കി അവരെ വേർതിരിച്ചു വീണ്ടും അധികാരിയായി വിലസുന്നു.
സിനിമയിൽ കാലം മാപ്പ് ചോദിക്കുക പതിവ് ആണല്ലോ .വേർപെട്ട ഇരട്ട സന്തതികളിൽ ഒരാള് നാട്ടിൽ തിരിച്ചെത്തി സത്യങ്ങൾ നാട്ടുകാരെ അറിയിക്കുന്നു .
നൂറു കണക്കിന് സിനിമകൾ ഇതെ കഥയുമായി വന്നുവെങ്കിലും കുപ്പിയുടെ രൂപവും അളവും ഒക്കെ മാറ്റി പഴയ വീഞ്ഞ് തന്നെ വീണ്ടും നിറച്ചതാണ് അന്പറിവ് .
അന്പു ,അറിവ് എന്ന് പേരുള്ള ഇരട്ട സഹോദരർ വേർപെട്ട് പോകുന്നതും കാലം അവരെ ഒന്നിപ്പിക്കുകയും ചെയ്യുമ്പോൾ അതിനു പിന്നിലെ കപടതകൾ വെളിയിൽ വരുന്നതും മാസ് ആയി എടുത്തിട്ടുണ്ട്. തമിൾ സിനിമകാർ കൊട്ടിഘോഷിക്കുന്ന ഹിപ് ഹോപ് ആധി ആണ് നായകൻ .ഒരു കഴിവുമില്ലാത്ത ഒരാളെ എന്തിനിനിങ്ങിനെ പോക്കികൊണ്ട് നടക്കുന്നു എന്ന് മനസ്സിലാകുന്നില്ല.
സിനിമയിൽ അടിച്ചു പൊളിച്ചു ഞെട്ടിച്ചു കളഞ്ഞതു വിദ്ധാർത് ചെയ്ത വില്ലൻ വേഷം ആണ്. തമിഴ് സിനിമ ശരിക്കും ഉപയോഗപ്പെടുത്തേണ്ട നടനാണ് അദ്ദേഹം.പിന്നെ നെപ്പോളിയൻ ചെയ്ത പ്രമാണി വേഷവും ഉഷാർ..കൂടെ നമ്മുടെ ആശ ശരത്തും ഉണ്ട്.
പ്ര .മോ. ദി .സം
No comments:
Post a Comment