Tuesday, January 30, 2024

മലൈകോട്ടൈ വാലിബൻ

 



ഒരു സിനിമയെ ഡീ ഗ്രേഡ് ചെയ്തു നശിപ്പിക്കാൻ അധികം മിനക്കെട്ട് വലിയ  പണിയൊന്നും എടുക്കേണ്ട ആവശ്യം  ഇല്ല.. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് കൊന്നു കളഞ്ഞ പല സിനിമകളും ഉണ്ട്..അത് ഇപ്പോഴും പലരും ചിലരോട് മാത്രം ആവർത്തിക്കുന്നത് കാണുമ്പോൾ വിഷമം ഉണ്ട്.




നിങൾ കണ്ടത് പൊയ് ഇനി കാണുന്നതു്  നിജം  എന്ന് സിനിമയിൽ ഉടനീളം പറയുന്ന വാലിബാൻ്റെ ഡയലോഗ് ഓർമിക്കുന്നു..പലരും പറഞ്ഞു അറിഞ്ഞ് കേട്ടത് കള്ളം നിങൾ നേരിട്ട് കാണുന്നതാണ് നിജം.കണ്ടത് സത്യ സത്യമായി പറയുക. ഇതിൻ്റെ ദൃശ്യ വിന്വാ സങ്ങൾ ഒരിക്കലും നിങ്ങളെ നിരാശരാക്കി മാറ്റില്ല.




ഷാജി കൈലാസിൻ്റെയോ ജോഷിയുടെയോ വേഗത ലിജോ പല്ലിശേരി സിനിമക്ക് ഉണ്ടാകില്ല എന്ന് മനസ്സിലാക്കി വേണം  ഈ സിനിമക്ക് പോകുവാൻ..എല്ലാവരും പാടി പുകഴ്ത്തിയ നൻ പകൽ നേരത്ത് മയക്കം ഞാൻ  ബോറടിച്ചു പണ്ടാരം അടങ്ങി തള്ളിയ സിനിമയാണ്..പക്ഷേ ലിജോ ശൈലിയിൽ അത് ഇഷ്ടപ്പെട്ടവരെ കൂടുതൽ കാണാം.



അതിൻ്റെ പത്തിരട്ടി ഗംഭീരം ആണ് ഈ സിനിമ..എന്നിട്ടും ആൾക്കാർ ലാൽ എന്ന ഇതിഹാസത്തോട് വ്യക്തി വൈരാഗ്യം തീർക്കാൻ സിനിമ എന്ന കലാരൂപത്തെ ഉപയോഗിക്കുന്നു.ഇതിൻ്റെ മയ്‌കിങ് അപാരം തന്നെയാണ്.




ശക്തമായ തിരക്കഥയുടെ അഭാവം ഉണ്ടെങ്കിലും പറഞ്ഞു മടുത്ത ത്രെഡ് ഉള്ള കഥ ആണെങ്കിലും മധു നീലകണ്ഠൻ്റെ ഓരോ ഫ്രെയിമും നമ്മളിൽ അൽഭുതം സൃഷ്ടിക്കും.തേന്മാവിൻ കൊമ്പത്ത്നൂ ശേഷം ഒരു പക്ഷെ മലയാളം സിനിമയിൽ ഓരോ ഫ്രെയിമും കാഴ്ചന്നുഭവം ആക്കിയത് ഈ സിനിമ തന്നെയാണ്.




സിനിമക്ക് ഇഴച്ചിൽ ഉണ്ട് എന്നത് സത്യം..ലിജോ മെല്ലെ പോക്ക്കാരനാണ്.പക്ഷേ ഓരോ ഫ്രെയിമും മുത്തശ്ശി ശൈലിയിൽ  കഥ പറച്ചിലും അത് നമ്മളെ അധികം വിഷമിപ്പിക്കുന്നില്ല. മെല്ലെ തുടങ്ങുന്നു എങ്കിലും പിന്നീട് കത്തി കയറുമ്പോൾ നമ്മൾ സിനിമയിൽ ലയിക്കും.ഓരോ രംഗങ്ങളും മാസ് തന്നെയാണ്..



മികച്ച തിയേറ്റർ അനുഭവം നൽകുന്ന ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതവും ആകർഷകമാണ്.ആൾക്കൂട്ടം ഇഷ്ട്ടപ്പെടുന്ന ലിജോ ഒരു വിധം എല്ലാ സീനും പതിവിലും നന്നായി ആൾക്കൂട്ടം കൊണ്ട് അമ്മാനമാടിയിട്ടുണ്ട്..


നാട് മുഴുവൻ ജയിച്ചു പോരുന്ന യോദ്ധാവ് ആയി ലാലേട്ടൻ കസറി..ഒരു പക്ഷെ ഈ റോൾ മറ്റൊരു കയ്യിലും ഇത്ര ഭദ്രമായി രിക്കില്ല എന്ന് അദ്ദേഹം ഈ വയസ്സിലും തെളിയിച്ചു..ഒരു യോദ്ധാവിൻെറ മെയ് വഴക്കവും ശരീര ഭാഷയും അത്രക്ക് ഉഗ്രനായി സ്ക്രീനിൽ കാണാം.ഹരീഷ് പേരടി എന്ന മലയാള സിനിമ "അകറ്റി" നിർത്തിയ നടൻ്റെ ഉജ്ജ്വല പ്രകടനവും ഹൈ ലൈറ്റ് ആണ്.രണ്ടാംഭാഗം ഉള്ളത് കൊണ്ട് തന്നെ കട്ട വെയിറ്റിംഗ്.


പ്ര.മോ.ദി.സം 


.

Monday, January 29, 2024

മെറി ക്രിസ്മസ്

 



മുബൈ ബോംബേ ആയിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവകഥയാണ് ഇത്തവണ ശ്രീറാം രാഘവൻ പറയുന്നത്.കത്രീന കൈഫും വിജയ് സേതുപതി ,രാധിക,രാധ്ക ആപ്തെ എന്നിവർ മുക്യകഥാപാത്രമായി വരുന്ന ചിത്രം ക്രിസ്തുമസ് തലേ ദിവസം നടക്കുന്ന ത്രില്ലർ പറയുന്നു.



ക്രിസ്തുമസ്സ് തലേ ദിവസം കണ്ട് മുട്ടുന്ന അപരിചിതർ പരിചയപ്പെടുകയും കുഞ്ഞും സമ്മാനങ്ങളുമായി വിഷമിച്ചിച്ചത് കൊണ്ട്  സഹായത്തിനു അവളുടെ ഫ്ളാറ്റിൽ ചെല്ലുന്ന അയാള് അവളോടൊപ്പം ചില റൊമാൻ്റിക് നിമിഷങ്ങൾ പങ്ക് വെക്കുകയും ഒരു വാൾക് കഴിഞ്ഞു വരുമ്പോൾ അവളുടെ ഭർത്താവ് കൊല്ലപ്പെട്ടതിന് സാക്ഷിയാകുന്നു.



കൊലപാതകം മറച്ചു വെക്കുവാൻ അയാളുടെ ഭൂതകാലം വിലങ്ങ് തടിയാകുമ്പോൾ അയാള് നിസ്സഹായനായി അവിടെ നിന്നും അവളെ സഹായിക്കാതെ ഇറങ്ങുന്നു.



വീണ്ടും വഴിയിൽ വെച്ച് മറ്റൊരാളുടെ കൂടെ അവളെ കണ്ടപ്പോൾ ഉണ്ടായ ആകാംക്ഷയിൽ വീണ്ടും അവളുടെ ഫ്ളാറ്റിൽ എത്തിയ അയാൾക്ക് മുന്നിൽ സങ്കീർണമായ കുറെ പ്രശ്നങ്ങളുടെ ഉത്തരം കിട്ടുന്നു.



അല്പസ്വല്പം ഇഴച്ചിൽകൾ നമ്മുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട് എങ്കിൽ പോലും വൃത്തിയായി നമുക്ക് കണ്ടിരിക്കാൻ പറ്റിയ ത്രില്ലർ തന്നെയാണ്.


പ്ര.മോ.ദി.സം

റൂട്ട് നമ്പർ 16

 



ഒരേ അച്ചിൽ വാർത്ത കുറെ ചിത്രങ്ങൾ അടുത്തടുത്തായി അങ്ങോട്ടും ഇങ്ങോട്ടും കടം  വാങ്ങി ഇന്ത്യൻ സിനിമകൾ പങ്കുവെക്കുന്നു എങ്കിലും ചില ചിത്രങ്ങൾ സഹിക്കാൻ പറ്റില്ല.



പറഞ്ഞു മടുത്ത കണ്ട് പഴകിയ പ്രമേയം വീണ്ടും വീണ്ടും തേച്ചു മിനുക്കി എന്തിന് പരീക്ഷണ വസ്തുവായി പ്രേക്ഷകരെ ചിലർ മാറ്റുന്നു എന്നത് മനസ്സിലാകുന്നില്ല.




മുൻമന്ത്രിയുടെ മകനും കാമുകിയും ഒരു യാത്രയിൽ അപ്രത്യക്ഷരാകുന്നൂ..അത് അന്വേഷിച്ചു പോയ പോലീസ് ഉദ്യോഗസ്ഥനും കാണാതെ പോകുമ്പോൾ സ്റ്റേഷനിലെ കോൺസ്റ്റബിൾ അതുമായി ബന്ധപ്പെട്ട കേസുകൾ പഠിക്കുമ്പോൾ റൂട്ട് നമ്പർ പതിനാറിൽ സംഭവിച്ച കാണാത്ത ആൾക്കാര് ഒക്കെ കൊല്ലപ്പെട്ടതായി മനസ്സിലാക്കുന്നു.



തുടർ അന്വേഷണത്തിന് ഫോഴ്‌സിൽ നിന്നും സഹായം കിട്ടാതെ വരുപോൾ അയാള് സ്വന്തം നിലയിൽ അന്വേഷണം നടത്തുകയും ഈ റൂട്ടിലെ കാണാതാകലുകൾ വാർത്തയാക്കീയത് കൊണ്ട് പീഡനം നേരിട്ട ജേർണലിസ്റ്റ് വഴി അതിലെ ദുരൂഹത മനസ്സിലാക്കുന്നു.



പിന്നീട് അങ്ങോട്ട് അയാളുടെ അന്വേഷണങ്ങളും അതിനു പിന്നിലെ ദുരൂഹതകൾ വെളിച്ചത്തിൽ കൊണ്ട് വരുന്നതുമാണ് കഥ.സിനിമ അധിക സമയവും രാത്രി രംഗങ്ങൾ ആയതു കൊണ്ട് തന്നെ ചില രംഗങ്ങളിൽ സൂഷ്മതയോടെ കാണേണ്ടതുണ്ട്.


പ്ര.മോ.ദി.സം

Sunday, January 28, 2024

ധനുഷ്ക്കോടി

 



ഒരു "ദുരന്തം " എങ്ങിനെ കുറപേർക്ക് സന്തോഷം നൽകുവാൻ പറ്റും എന്ന് നേരിട്ട് അറിയാൻ പറ്റിയ ദിവസങ്ങൾ ആണ് കടന്നു പോയത്. അത് എത്ര സമർത്ഥമായി സര്ക്കാര് സഞ്ചാരികളെ ആകർഷിക്കുവാൻ ഉതകുന്ന തരത്തിലേക്ക് മാറ്റിയിരിക്കുന്നു എന്നത് സമ്മതിക്കണം.അടുത്തുള്ള പ്രസിദ്ധമായ രാമേശ്വരം   കോവിലിൽ വരുന്ന  തീർഥാടകരെ മുഴുവൻ സഞ്ചാരികൾ ആക്കുവാൻ കഴിഞ്ഞത് തമിഴു സർക്കാരിൻ്റെ കഴിവ് തന്നെ.




അറുപതുകളിൽ കടൽ വിഴുങ്ങിയ ഒരു നഗരത്തിൻ്റെ ശേഷിപ്പുകൾ കാണുവാൻ അത് കണ്ട് "ആനന്ദി"ക്കുവാൻ ദിവസവും ആയിരക്കണക്കിന് പേരാണ് ധനുഷ്ക്കോടി യിലേക്ക് എത്തുന്നത്.ശരിക്ക് പറഞാൽ ഭൂമിയുടെ    ഒരു അറ്റത്തേക്ക്...പ്രേത നഗരം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലത്തേക്ക് പോകുന്ന കിലോമീറ്ററുകൾക്ക് ഇരുവശവും  വിജനമാണ്..രണ്ടു വശത്തും   ഉള്ള കടലും മറ്റും നമുക്ക് ആനന്ദം നൽകുമെങ്കിലും നിഗൂഢത നിറഞ്ഞ എന്തൊക്കെയോ നമ്മുടെ മനസ്സിനെ ഭയപ്പെടുത്തി കൊണ്ടിരിക്കും.




അറബ് കടലും ബംഗാൾ ഉൾക്കടലും ചുംബിച്ച് നിൽക്കുന്ന ധനുഷ്ക്കോടി യിലേക്കുള്ള യാത്ര പ്രത്യേക അനുഭവം തന്നെയാണ്..ഇരുവശത്തും കടൽ . .അതിനു നടുവിൽ കൂടി ചീറി പാഞ്ഞു പോകുവാൻ പറ്റുന്ന ഹൈവേ..അതിൽ കൂടി നൂറിലധികം വാഹനങ്ങൾ ആയിരത്തിൽ അധികം സന്ദർശകർ.എല്ലാവരും ഭാരതത്തിൻ്റെ ഒരു അറ്റത്തേക്ക്... അതിനു അപ്പുറം ലങ്കയാണ്.."നോക്കിയാൽ" കാണുന്ന ദൂരത്തിൽ...




അവിടെ രണ്ടു പ്രായമായ ആൾക്കാർ സന്ദർശകരായി വരുന്ന ആളുകളോട് ബൈനോക്കുലർ വഴി ഇരുപത് രൂപക്ക് ശ്രീലങ്ക കാണിച്ചു തരാം എന്ന് പറഞ്ഞു വിളിക്കും..അതിലൂടെ നോക്കിയാൽ നമ്മൾ നേരിട്ട് കാണുന്ന അത്ര പോലും കാണാൻ പറ്റില്ല..അത് കൊണ്ട് കഴിയുന്നതും അത് ഒഴിവാക്കുക. നേരിട്ട് കാഴ്ചയുള്ളള കണ്ണുകളെ കബളിപ്പിക്കുകയാണ് അവർ.




 സുരക്ഷ കാരണങ്ങൾ കൊണ്ട്  രാവിലെ ആറുമണിക്ക് പ്രവേശനം തുടങ്ങി വൈകുന്നേരം നാലുമണിക്ക് വരെ സന്ദർശകരെ അനുവദിക്കുന്ന ധനുഷ്കോടി യിലേക്ക് ജനങ്ങളുടെ പ്രളയം തന്നെയാണ്. റോഡ് ആരംഭിക്കുന്നത് മുതൽ കാണാം ഒരു നഗരം തകർന്നു തരിപ്പണമായി മാറിയ കാഴ്ചകൾ.അതിൻ്റെ ശേഷിപ്പുകൾ




കടൽ തിന്നത് കൊണ്ട് തകർന്നടിഞ്ഞു പോയ പള്ളിയും അമ്പലവും മറ്റു നിർമ്മിതികളും തുടങ്ങി കടൽ കൊണ്ട് പോയവരുടെ പിന്മുറക്കാർവരെ അവിടെയുണ്ട്..കുറെയേറെ വിജനമായ പ്രദേശങ്ങൾ താണ്ടിയ ശേഷം  മാത്രമാണ് ഓരോരോ കാഴ്ചകളും നമുക്ക് സമ്മാനിക്കുക.




ഓർക്കേണ്ടത് പോകുന്ന വഴിയിൽ  ഭക്ഷണം ഒന്നും കിട്ടില്ല എന്നുള്ളതാണ്..ഉള്ള സ്ഥലത്ത് മാക്സിമം കിട്ടുന്നത് ചായ ,കാപ്പി ,വെള്ളം ഇവ മാത്രമാണ്..കടലിൽ നിന്നും കിട്ടിയ വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതികൾ വിൽക്കുന്ന കടകൾ ഉണ്ട്.

ധനുഷ്കോടി യാത്രയുടെ ശേഷിപ്പുകൾ ഓർത്തുവേക്കാൻ ഇവ വാങ്ങി വെക്കാം..മുത്തുകളും ,കടൽ തള്ളി കളയുന്ന വസ്തുക്കൾ കൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ ആകർഷണീയത ഉള്ളത് തന്നെയാണ്.





നമുക്ക് ആനന്ദം നൽകുന്ന അനേകം കാഴ്ചകൾക്ക് പിന്നിൽ വലിയൊരു രോദനം ഉണ്ട്..അതിൻ്റെ പിന്നാമ്പുറം ആരും ചികഞ്ഞു നോക്കില്ല എങ്കിലും അതൊരിക്കലും നമുക്ക് മറക്കുവാൻ പാടില്ലാത്തതാണ്.അതാണ് ധനുഷ്കോടിയുടെ ജീവനും ചരിത്രവും.


പ്ര.മോ.ദി.സം

Monday, January 22, 2024

ക്യാപ്റ്റൻ മില്ലർ

 



നമ്മുടെ യഥാർത്ഥ ശത്രു പാക്കിസ്ഥാൻ,ചൈന എന്നിവർ ഒന്നുമല്ല.നമ്മുടെ രാജ്യത്ത് നിന്ന് സകല ആനുകൂല്യങ്ങളും അനുഭവിച്ചു നമ്മുടെ നാട്ടിൽ ജീവിച്ചു നമുക്കേതിരെ പ്രവർത്തിക്കുന്നവരാണ്.വിഘടിപ്പിച്ച് ജനങ്ങളെ നിർത്തുവാൻ ചില രാഷ്ട്രീയ പാർട്ടികൾക്കും വലിയ പങ്കുണ്ട്..അവർ ജാതിയും മതവും   ദേശവും പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കുന്നൂ.



സ്വതന്ത്ര സമര കാലത്തും അങ്ങിനെ ആയിരുന്നു..നമ്മുടെ നാട്ടുകാരിൽ ചിലർ ബ്രിട്ടീഷ് കാരുടെ ഒന്നിച്ചു നിന്ന് നമ്മുടെ സമരത്തെ തുരങ്കം വെച്ച് നക്കാപ്പിച്ച വാങ്ങി സുഖിച്ചു.



അരുൺ മതെസരൻ ഇപ്രാവശ്യം ധനുഷുമായി വരുന്നത് ഒരു പീരിയഡ് സിനിമയുമായി ആണ്.ഒരു ഗ്രാമവും അതിലെ അമ്പലവും അവിടുത്തെ സ്വത്തും ഒക്കെ പ്രതിപാദിക്കുന്ന സിനിമയിൽ അടിച്ചമർത്തിയ  നാട് ബ്രിട്ടീഷ് കാർക്ക് എതിരെയുള്ള പടയൊ രുക്കവും കാണിക്കുന്നു.




പട്ടാളത്തിൽ ചേർന്നു "മില്ലർ" എന്ന് പേര് ലഭിക്കുന്ന ഈസ കൊല്ലേണ്ടത് നമ്മുടെ നാട്ടുകാരെ എന്ന തിരിച്ചറിവിൽ   അവരുടെ സേനാധിപതിയേ കൊന്നു പട്ടാളം വിടുന്നു.തകക് വില പറഞ്ഞ മില്ലർ ഒരു കൊള്ള സംഘത്തിൽ ചേരുകയും ഒരു അപകടത്തില് പെട്ടു മനസ്സുമാറി ബ്രിട്ടീഷുകാർക്ക് എതിരെ പ്രവർത്തിക്കുന്ന മിഷന് ഒന്നിച്ചു ചേരേണ്ടി വരുന്നു.




പിന്നീടുള്ള മില്ലറുടെ വീര സാഹസികതയും മറ്റുമാണ് സിനിമ.സിനിമ അടി ഇടി വെടി പുക കൊണ്ട് സമ്പന്നമാണ് എങ്കിലും ധനുഷിൻ്റെ കരിയറിൽ വലിയ ഗുണം ഒ ന്നും ചെയ്യാൻ ഇടയില്ല.കന്നഡ സൂപ്പർ തരാം ശിവന്ന ധനുഷിന് കൂട്ടായ് ഉണ്ട്.


പ്ര.മോ.ദി.സം 




Sunday, January 21, 2024

അയലാൻ

 



ശിവകാർത്തികേയൻ പതിവ് ട്രാക്കിൽ നിന്നും മാറി സഞ്ചരിക്കുന്നു എന്നാണ് ട്രെയിലർ കണ്ടപ്പോൾ തോന്നിയത് എങ്കിലും സിനിമ കാണുമ്പോൾ അത് വെറും മറ മാത്രമാണ് എന്ന് തോന്നും.



അന്യഗ്രഹ ജീവിക്ക് തിരിച്ചു തൻ്റെ ഗ്രഹത്തിലേക്ക് പോകാൻ കഴിയാതെ ഇവിടെ കുടുങ്ങി പോയപ്പോൾ അതിനെ വെച്ച് നേട്ടം കൊയ്യാൻ വേണ്ടി ഒരുകൂട്ടം ആൾക്കാർ ശ്രമിച്ചപ്പോൾ നാല് സുഹൃത്തുക്കൾ അതിനെ രക്ഷപ്പെടുത്തി സംരക്ഷിക്കുന്നു.



എലിയൻ രംഗങ്ങൾ ഒക്കെ ഗ്രാഫിക്സ് എന്ന് തോന്നാത്ത വിധത്തിൽ നല്ലവണ്ണം ചെയ്തിട്ടുണ്ട്. ഹോളിവുഡ് സിനിമയുടെ പോലുള്ള സെറ്റിംഗ്സ് ഒക്കെ ഒരുക്ക് നല്ലപോലെ പൈസ ചിലവിട്ട് തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്.





സാധാരണ തമിഴു സിനിമയിൽ കാണുന്ന അതേ വഴിയിൽ തന്നെയാണ് സിനിമ സഞ്ചരിക്കുന്നത്.രക്ഷപ്പെടുത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അന്യഗ്രഹ ജീവി എന്ന് മാത്രം.




കഥക്കോ മറ്റു കാര്യങ്ങൾക്ക് ഒന്നും പുതുമ ഇല്ലെങ്കിൽ കൂടി പതിവ് ശിവകാർത്തികേയൻ മ സാലകൂട്ട് നല്ലപോലെ ചേർത്ത് വെച്ച് തമിഴിൽ ഒരു പരീക്ഷണം പോലെ സയൻ്റിഫിക് സിനിമ അവതരിപ്പിക്കുന്നു.AR റഹ്മാൻ എന്ന സംഗീതജ്ഞൻ എന്ത് പറ്റി തൻ്റെ പ്രതിഭയ്ക്ക് എന്ന് ചിന്തിക്കുന്നത് നല്ലതാണ് 


പ്ര.മോ ദി.സം