പേര് പോലെ തന്നെ ശവം അല്ലെങ്കിൽ മൃതശരീരത്തിൻ്റെ കഥ തന്നെയാണ് അമലപോൾ നിർമിച്ചു അഭിനയിച്ച സിനിമ പറയുന്നത്..പോസ്റ്റുമോർട്ടം ടേബിളിൽ നിന്നും ചെറിയ പഴുതുകളിൽ കൂടി പോലും സമർത്ഥമായി യഥാർത്ഥ കാരണം കണ്ടു പിടിക്കുന്ന ബദ്ര എന്ന പോലീസ് സർജൻ്റെ കഥയാണ് ഇത്.
പോലീസ്കാരനാകണം എന്ന് ആഗ്രഹമുള്ള മകളും എന്നാല് മകൾ ഡോക്റ്റർ ആകണം എന്ന് ആഗ്രഹമുള്ള അച്ഛനും..രണ്ടു പേർക്കും വേണ്ടി അവള് പോലീസ് സർജൻ ആകുന്നു. അങ്ങിനെ രണ്ടു പേരും ഹാപ്പി.
അവളുടെ അടുത്തേക്ക് ആത്മഹത്യയായി വന്ന പല ശവങ്ങളും കൊലപാതകം ആണെന്ന് അവള് കണ്ടു പിടിച്ചപ്പോൾ അവൾക്ക് സേനയിൽ നല്ല മതിപ്പുണ്ടാകുന്നൂ. സേനക്ക് തലവേദന ഉണ്ടാക്കുന്ന നിരവധി കേസുകൾ അവള് കൈകാര്യം ചെയ്തു പേരെടുക്കുന്നൂ.
തട്ടികൊണ്ട് പോയി കത്തിച്ച ഉന്നതൻ്റെ ശവം അവളുടെ അടുത്ത് എത്തിയപ്പോൾ വീണ്ടും കുരുക്കിലായ പോലീസ് അധികാരികൾക്ക് ഒരേ ഒരു മാർഗം അവളായിരുന്നു. അതീൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി അവള് കൂടി ഉൾപെട്ടപ്പോൾ ഒന്നിന് പിറകെ ഒന്നായി വഴിയേ കൊലപാതക പരമ്പര തുടങ്ങുന്നു.
അന്വേഷണം പിന്നീട് മുൻപ് അപകടത്തിൽ മരിച്ച എയിഞ്ചൽ എന്ന യുവതിയുടെ റീ പോസ്റ്റ് മോർട്ടത്തിലേക്ക് വരെ എത്തുമ്പോൾ സിനിമ മറ്റൊരു വഴിയിലേക്ക് നീങ്ങുന്നു.അടുത്ത കാലത്ത് വന്ന നല്ലൊരു ക്രൈം തില്ലേർ തന്നെയാണ് ചിത്രം.
ആദ്യാവസാനം പ്രേക്ഷകരെ ബോറടിപ്പിക്കാതെ പിടിച്ചിരുത്തുന്ന കാര്യങ്ങള് വ്യക്തമായി പതറാതെ ഒരുക്കി വെക്കുവാൻ സംവിധായകനും അണി യറകാർക്കും കഴിഞ്ഞിട്ടുണ്ട്..
പ്ര .മോ. ദി .സം
No comments:
Post a Comment