Tuesday, August 9, 2022

ദേ ജാ വൂ

 



കുടിയനായ ഒരാള് രാത്രി പോലീസ് സ്റ്റേഷനിൽ എത്തി ഞാൻ ഒരു എഴുത്തുകാരൻ ആണെന്നും തൻ്റെ കഥാപാത്രങ്ങൾ തന്നെ ഭീഷണിപ്പെടുത്തുന്നത് കൊണ്ട് തനിക്ക് പ്രൊട്ടക്ഷൻ വേണമെന്നും പറയുന്നു.




കുടിയൻ്റെ തമാശയായി കണ്ടു പറഞ്ഞു വിട്ട അയാളെ തേടി പിറ്റേന്ന് പോലീസുകാർ വീട്ടിൽ എത്തുന്നു. ഡി ഐ ജീ യുടെ മോളെ തട്ടിക്കൊണ്ടു പോയതിൽ അയാള്ക്ക് പങ്കുണ്ട്  എന്ന് ഫോൺ സന്ദേശം കിട്ടിയത് കൊണ്ടായിരുന്നു അത്.അന്ന് രാത്രി മുഴുവൻ  എഴുത്തുമായി അവിടെ ഉണ്ടായിരുന്ന അയാളെ വിട്ട് കൊടുക്കുവാൻ കോളനിക്കാർ തയ്യാറാകാതെ നിന്നപ്പോൾ പോലീസുകാർ  വീട്ടു തടങ്കൽ വെച്ച് അയാളെ നിരീക്ഷിക്കുന്നു.




അയാള്  അവിടെ ഇരുന്നു എഴുതി കൊണ്ടിരിക്കുന്ന ഓരോരോ കാര്യങ്ങൽ പുറത്ത് യഥാർത്ഥത്തിൽ സംഭവിക്കുമ്പോൾ പോലീസ് ആശ്ചര്യപ്പെടുന്നു. ഇതിൻ്റെ സത്യാവസ്ഥ അറിയുന്നതിന് അന്വേഷണത്തിനായി വിക്രം കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥൻ എത്തുന്നു. അയാളുടെ അന്വേഷണങ്ങൾ ശരിയായ രീതിയിൽ പോയി കാര്യങ്ങൽ  ഒക്കെ നല്ല രീതിയിൽ കണ്ടുപിടിക്കുന്നു.





അവസാനം എത്തുന്നതോടെ ട്വി സ്റ്റുകൾ കൊണ്ടുള്ള ആറാട്ട് ആണ് സിനിമയിൽ..അതൊക്കെ കൃത്യമായി ഉപയോഗിക്കുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്..ലോജിക് അല്പം മാറ്റി വെച്ചാൽ  മധുബാല എന്ന പഴയനടി കൂടി പ്രധാന കഥാപാത്രമായ  ഇൻവെസ്റ്റഗേഷൻ  ക്രൈം ത്രില്ലർ ആസ്വദിക്കാൻ പ്രയാസമില്ല.


പ്ര .മോ .ദി .സം

No comments:

Post a Comment