Saturday, August 6, 2022

തേൾ

 



പ്രഭുദേവ എന്ന നടൻ നായകൻ ആയി വരുമ്പോൾ തീർച്ചയായും നമ്മൾ പ്രതീക്ഷിക്കുക അദ്ദേഹത്തിൻ്റെ അപാര ഡാൻസ് ആണ്..പിന്നെ  ചില്ലറ കോമഡിയും ആണ്.എന്നാല് അത് ഒന്ന് പോലും ഇല്ലാതെ ചിരിക്കുകപോലും ചെയ്യാതെ വളരെ ഗൗരവമായ ഒരു വേഷവും അധികം സംസാരവും ഇല്ലാത്ത വ്യതസ്ത കഥാപാത്രമായി അദ്ദേഹം എത്തുകയാണ്.





തെരുവിൽ ജനിച്ചു വളർന്ന അനാഥനായ നായകൻ ക്വാട്ടെഷൻ പണികളുമായി സകലരുടെയും ശാപം വാങ്ങി ഒറ്റയാൻ ആയി മുന്നോട്ട് പോകുമ്പോൾ അവൻ്റെ മുന്നിലേക്ക് അയാളുടെ അമ്മ എത്തുകയാണ്.





 ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ച അമ്മയെ നോക്കുക പോലും ചെയ്യാതെ കടുത്ത വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ച് കടന്നു പോകുന്ന അയാളെ പിന്തുടർന്ന് അവർ അവൻ്റെ വീട്ടിൽ താമസിക്കുന്നു.  അടിച്ചു പടിക്ക് പുറത്താക്കിയ അവർ ശത്രുക്കളുടെ  ഒരു കൊലപാതക ശ്രമത്തിൽ നിന്നും അവനെ രക്ഷപെടുത്തുന്നതോടെ അവനു അമ്മയുടെ വില മനസ്സിലാക്കുന്നു .






അമ്മയോടൊപ്പം കഴിഞ്ഞ അവൻ അമ്മയുടെ സ്നേഹവും പരിചരണവും കൊണ്ട്  പതിയെ ക്വട്ടേഷൻ പ്രവർത്തങ്ങളിൽ നിന്നും പിന്തിരിയാൻ തുടങ്ങുന്നത് കൊണ്ട് ശത്രുക്കളുടെ എണ്ണം കൂടുന്നു. അവർ അവസരത്തിനായി കാത്തിരിക്കുന്നു.




ഒരമ്മയുടെ പ്രതികാരത്തിൻ്റെ കഥ കൂടി  പറഞ്ഞ ചിത്രം അവസാനത്തെ ട്വിസ്റ്റ് കൊണ്ട് മൊത്തത്തിൽ ട്രാക്ക് മാറുന്നു . അ പ്പോൾ വരുന്ന ഉപകഥ സിനിമയെ ആകെ മാറ്റി മറിക്കുന്നുണ്ട്.





നായികയ്ക്ക് വലിയ പ്രാധാന്യം ഒന്നും ഇല്ലെങ്കിലും അമ്മയായി വന്ന നടി നല്ല അഭിനയം കാഴ്ചവെച്ചു..പ്രഭുദേവ രസികർക്ക്  വലിയ സ്വീകാര്യം ആകില്ല എങ്കിലും തൻ്റെ റൂട്ട് മാറ്റി പിടിച്ച പ്രഭുദേവയും കഥാപാത്രത്തെ കണ്ടറിഞ്ഞ് അഭിനയിച്ചു.


പ്ര .മോ. ദി .സം

No comments:

Post a Comment