Sunday, October 31, 2021

തിങ്കളാഴ്ച നിശ്ചയം

 



അച്ചനും അമ്മയും വളരെ കഷ്ടപ്പെട്ടു വളർത്തി വലുതാക്കിയ മകൾ പ്രായപൂർത്തിയായ ശേഷം അതെ അച്ഛനെയും അമ്മയെയും ധി ക്കരിച്ച് ഒരുത്തൻ്റെ കൂടെ ഇറങ്ങി പോകുമ്പോൾ അവർക്കുണ്ടാകുന്ന വിഷമം ഈ മക്കളൊക്കെ എപ്പോഴെങ്കിലും  ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സമൂഹത്തിൽ അവർക്കുണ്ടാകുന്ന മാനഹാനിയും പേര് ദോഷവും എത്രകാലം നിലനിൽക്കും എന്ന് അവരിൽ എത്ര പേര് മനസ്സിലാക്കിയിട്ടുണ്ട്?



ജയചന്ദ്രൻ എന്ന ഇപ്പൊൾ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും കല്ലെറിയുന്ന 

 അനുപമയുടെ അച്ഛനും തൻ്റെ കുടുംബത്തിൽ ഉണ്ടായ മാനഹാനി ഇല്ലാതാക്കുവാൻ ചില

 " പ്രവർത്തികൾ" ഒക്കെ നടത്തി.. അയാള്ക്ക് ഒരു അച്ഛൻ എന്ന നിലയിൽ ആണ് അതൊക്കെ ചെയ്യേണ്ടി വന്നത്..തെറ്റാണെങ്കിൽ പോലും മാനുഷിക പരിഗണന വെച്ച് നോക്കുക ആണെങ്കിൽ അയാള് ചെയ്തത് "ശരി" തന്നെയാണ് എന്നെ ഞാൻ പറയൂ....കുടുംബത്തിൽ ഒതുക്കി വെക്കേണ്ട ചില വിഷയങ്ങൾ നാട്ടുകാരെ മൊത്തം അറിയിച്ചു വഷളാക്കിയത് ആ മോളു തന്നെയല്ലേ...? ആ അച്ഛൻ്റെ നൊമ്പരങ്ങൾ അവർ അനുഭവിച്ച വേദനകൾക്ക് ആരു ആശ്വാസം നൽകും? അങ്ങിനെ ഉള്ള ഒരു കഥ തന്നെയാണ് ഇതും...






മലയാളത്തിലെ കൊലകൊമ്പൻ മാർ സൂപ്പർ സ്റാരുകളെ വരെ വെച്ച്  പരിശ്രമിച്ചു പരാജയപ്പെട്ട താണ് ഒരു സിനിമ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ കാണിപ്പികുക എന്നത്.എന്നാല് കാഞ്ഞങ്ങാട്ടെ ഒരു കൂട്ടം കലാകാരന്മാർ പുതുമുഖങ്ങളെ മാത്രം വെച്ച് എല്ലാവർക്കും രസിക്കുന്ന ഒരു സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന സിനിമ ചെയ്തിരിക്കുന്നു...അത് രണ്ടു  സ്റ്റേറ്റ് അവാർഡുകളും കരസ്ഥമാക്കി എങ്കിൽ പണി അറിയുന്നവർ എടുത്ത സിനിമ തന്നെ ആയിരിക്കണം അത്. കഥയും സംവിധാനവും ചെയ്ത സെന്ന ഹെഗ്ഡെ നമുക്ക് പ്രിയകരം ആകുന്നത് അത് കൊണ്ടാണ്.  ഭാവിയിൽ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ട് തന്നെ ആയിരിക്കും അവർ.



ഈ സിനിമ പറയുന്ന കഥ സമകാലികം ആണെങ്കിൽ പോലും അവാര്ഡ് സിനിമ എന്ന പേരിൽ ഒതുക്കി നിർത്തുവാൻ പറ്റില്ല.ഇതിലെ ഓരോ കഥാപാത്രവും നമ്മുടെ ചുറ്റിലും ഉള്ള നമുക്ക് അറിയാവുന്ന നാട്ടുകാർ ആണ്....ഇത് ഒ ടീ ടീ യില്  മാത്രം ഒതുക്കി വെക്കേണ്ട ഒരു സിനിമ അല്ല..നമ്മൾ ഓരോരുത്തരും കണ്ടു ചർച്ച ചെയ്ത് ഇതിൻ്റെ ആശയങ്ങൾ എല്ലാവരിലും എത്തിക്കണം ..അങ്ങിനെ ഈ സിനിമ വലിയ വിജയം ആക്കി മാറ്റണം.


ഇത്തരം ഒരു ചിത്രം മലയാളിക്ക് സമ്മാനിച്ച ഇതിൻ്റെ അണിയറ പ്രവർത്തകരെ നിങ്ങൾക്ക് ഒരായിരം പൂച്ചെണ്ടുകൾ...


പ്ര.മോ.ദി.സം

Thursday, October 28, 2021

കോടിയിൽ ഒരുവൻ

 



തമിഴിൽ ഇളയ ദളപതി വിജയ് ഉണ്ട് ,സേതുപതി വിജയ് ഉണ്ട് പിന്നെ വിജയ് ആൻ്റണിയും..ഇവരോക്കെയാണ് ഇപ്പൊൾ മാർക്കറ്റിൽ മുന്നിൽ ഉള്ള വിജയികൾ.


വിജയ് ആൻ്റണിയുടെ സിനിമകൾ ഒക്കെ കാണുവാൻ അന്നും ഇന്നും രസമുണ്ട് ..അധികവും സമൂഹത്തിൽ നടക്കുന്ന അനാചാരങ്ങൾക്കും ആക്രമണത്തിനും എതിരെ ഉള്ള ഒറ്റയാൻ പോരാട്ടം ആയിരിക്കും...മറ്റു "വിജയി"കളുടെ പരിപാടിയും അതല്ലേ എന്ന് ചോദിച്ചാൽ ആൻ്റണിയുടെത് അമാനുഷികമായി ഒന്നും ഉണ്ടാകില്ല എന്നത് തന്നെയാണ്  പ്രധാന വ്യത്യാസം...



പതിഞ്ഞ അഭിനയം ആണ് പുള്ളിയുടെത്..സംഗീത സംവിധായകൻ നടനായി സംവിധായകനും നിർമാതാവും ആയി തമിഴിൽ നിലനിന്നു പോകുന്ന പാവം ഒരു നടൻ.. കോവിദ് കാലം കഴിഞ്ഞു റിലീസ് ചെയ്ത ഈ ചിത്രം പറയുന്നത് തമിഴു നാടിൻ്റെ പൊളിറ്റിക്സ് ആണ്.


നാട് ഭരിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സ്ത്രീ നേരിൻ്റെയും നീതിയുടെയും പാതയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ പാർട്ടിക്ക് അത് രസിച്ചില്ല..അവരെ ഇല്ലായ്മ ചെയ്യുവാൻ നോക്കി എങ്കിലും പാതി വെന്തു ഗർഭിണിയായ അവർ രക്ഷപ്പെടുന്നു.




പിന്നെ മകനെ നല്ല രീതിയിൽ വളർത്തി സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരുവാൻ ശ്രമിക്കുമ്പോൾ രാഷ്ട്രീയക്കാർ മൂലം വീണ്ടും അടി തെറ്റുന്നതും ആ അമ്മ അവനു ഉത്തേജനം നൽകി വീണ്ടും തിരിച്ചയക്കുന്നതുമാണ് കഥ..പക്ഷേ ഒന്നാം സിനിമയിൽ തീരാത്തത് കൊണ്ട് രണ്ടാം ഭാഗം വന്നാൽ മാത്രമേ ക്ലൈമാക്സ് മനസ്സിലാകൂ..


അനന്തകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ആത്മീക,ദിവ്യപ്രഭ, രാമചന്ദ്ര,സൂപ്പർ സബ്ബരായൻ എന്നിവരൊക്കെ ഉണ്ട് നമ്മളെ രസിപ്പിക്കാൻ പിന്നെ വേറുപ്പിക്കാനും...


പ്ര. മോ .ദി. സം

Wednesday, October 27, 2021

സമത്വം

 



സ്ത്രീ പുരുഷ സമത്വം വേണം എന്ന മുറവിളി തുടങ്ങിയിട്ട് കുറെ കാലമായി..സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങൾ വേണം എന്നത് ശരി തന്നെയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും സംവരണം കൊടുക്കുന്നത് പ്രായോഗികം അല്ല എന്നത് വസ്തുതയും ആണ്.


പല കാര്യങ്ങളിലും സർകാർ ഇടപെട്ട് തന്നെ അത് നടപ്പിൽ "വരുത്തി' വരുന്നുമുണ്ട്.എങ്കിലും ചില രാഷ്ട്രീയ പാർട്ടികൾ "തള്ളൽ " കാര്യത്തിൽ മുന്നിൽ ആണെങ്കിലും കാര്യം വരുമ്പോൾ പുറം തിരിഞ്ഞു നിൽക്കുന്ന പ്രവണത  ഈ കാലത്ത് വർധിക്കുന്നുമുണ്ട്.


അതൊരു വശം...പറഞ്ഞു വരുന്നത് അതല്ല.ഇന്ന് തലസ്ഥാനത്ത് വെച്ച് സർകാർ ബസ്സിൽ കയറിയപ്പോൾ ഏതാണ്ട് ഒരു ഭാഗത്ത് നിറയെ സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നൂ..അമ്മയും കുഞ്ഞും, സ്ത്രീകൾ,ഗർഭിണികൾ,മുതിർന്ന സ്ത്രീകൾ അങ്ങിനെ എതൊക്കെ വിധത്തിൽ സ്ത്രീകൾക്ക് സീറ്റ് കൊടുക്കാൻ പറ്റും അതൊക്കെ എഴുതി വെച്ചിട്ടുണ്ട്. നല്ലത് തന്നെ... 


കൂടാതെ ജനറൽ സീറ്റുകൾ കുറവായ ഭാഗത്ത് കണ്ടക്ടർ,വികലാംഗറ്,അന്ധൻ തുടങ്ങി റിസർവുകളുടെ ബഹളം..ഇതൊന്നും അല്ലാത്ത പുരുഷു ഇരിക്കാൻ കഷ്ടപ്പെടും എന്ന് സാരം.


പക്ഷേ പറയാൻ വന്നത് മറ്റൊന്നാണ്...ഏതാണ്ട് ഇതൊക്കെ ഒഴിഞ്ഞു കിടന്നിട്ടും പല സ്ത്രീകളും ഇരുന്നത് കണ്ടത് ജനറൽ സീറ്റിൽ ആണ്...ഒന്നിച്ചു ഭർത്താവോ സഹോദരനോ മക നോ ഉണ്ടെങ്കിൽ ഒന്നിച്ചിരിക്കുവാൻ വേണ്ടിയാണ് എന്ന് കരുതാം.എന്നാല് പല സ്ത്രീകളും ഒറ്റയ്ക്കാണ്..അവർ തടസപ്പെടുത്തിയിരിക്കുന്നത് നിൽക്കുന്ന പുരുഷൻ്റെ ഇരിക്കുവാൻ ഉള്ള അവകാശം ആണ്.നിൽക്കുന്ന പുരുഷന്മാർ അവരോട് മാറിയിരിക്കാൻ ആവശ്യപ്പെടുന്നത് കണ്ടിട്ടില്ല പോരാഞ്ഞ് അവർ  കണ്ടു മനസ്സിലാക്കി സ്വയം മാറി കൊടുക്കുകയും ഉണ്ടായില്ല.


മുൻപ് എവിടെയോ വായിച്ചിട്ടുണ്ട് ഏതെങ്കിലും വയ്യാത്ത സ്ത്രീ ബസ്സിൽ കയറിയാൽ ഒരൊറ്റ സ്ത്രീ പോലും അവർക്ക് സീറ്റ് കൊടുക്കില്ല  എന്നും അവർക്ക് ഇരിക്കണം എങ്കിൽ നന്മ നിറഞ്ഞ ഏതെങ്കിലും പുരുഷു  തന്നെ അനുഗ്രഹിക്കണം എന്ന്....


ബസ്സിൽ മാത്രമല്ല കോവിടിന് മുൻപ് ട്രെയിനിൽ ഭയങ്കര തിരക്കുളള സമയത്ത് അധികം സ്ത്രീകളും കാലിയായ ലേഡീസ് കമ്പാർട്ടുമെൻ്റിൽ കയറാതെ ജനറൽ കമ്പാർട്ടുമെൻ്റിൽ തന്നെയാണ് കയറുന്നത് കാരണം അവർ അന്നേരം ചിന്തിക്കുന്നത് സുരക്ഷ മാത്രമാണ്...അബലകൾ എന്ന് സ്വയം വിശ്വസിക്കുന്ന അവർക്ക് സ്ത്രീകൾ മാത്രമുള്ള കോച്ചിൽ ഇരിക്കാൻ ഉള്ള ഭയം മാത്രമാണ് അവരെ ,"ജനറലി"ൻ്റെ പടിവാതിൽക്കൽ എത്തിക്കുന്നത്.


സമത്വം ആവശ്യം തന്നെ അതിൻ്റെ ന്യൂനതകളും വരും വരായ്‌കയും പോസിറ്റീവും ഒക്കെ മനസ്സിലാക്കി വേണം എന്ന് മാത്രം..അതിനു മുൻപ് ചിലരൊക്കെ സ്വയം ഒന്ന് കൂടി "നന്നാകണം" എന്ന് മാത്രം.


പ്ര .മോ .ദി .സം

Thursday, October 21, 2021

സർദാർ ഉദ്ദ്ദം

 



ഇന്ത്യൻ സ്വതന്ത്ര സമരത്തിന് തുടക്കം മുതൽ  കുറെയേറെ ഹീറോകളുണ്ട്..സ്വതന്ത്ര സമരത്തിൻ്റെ അവസാന കാലത്തുള്ള ആൾകാർ മാത്രം മഹത്വവത്കരിക്കപ്പെടും.അങ്ങിനെ നമുക്ക് വേണ്ടി പൊരുതിയ  പലരും പാർശ്വവൽകരിക്കപ്പെട്ടത് കൊണ്ട് തന്നെ പിന്നത്തെ തലമുറക്ക് അതിനെ കുറിച്ച് വലിയ വിവരം കാണില്ല..ചരിത്രം  ആരെങ്കിലും

 "എഴുതപ്പെടുന്നത് "ആയത് കൊണ്ട് തന്നെ പലപ്പോഴും പല അസംബന്ധങ്ങൾ  പല ചരിത്രകാരന്മാരും നമ്മളിൽ കുത്തിനിറച്ചിട്ടും ഉണ്ട്.






ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയുടെ ദുരിതവും ദുരന്തവും നേരിട്ട് കണ്ട സ്വന്തം ആൾകാർ വെടിയേറ്റ് വീണു മരിച്ചത് ,അവിടെ പരികേറ്റ് വീണവ രുടെ ദുരിതങ്ങൾ ഒക്കെ നേരിട്ട് കണ്ട ഉദ്ധം എന്ന കൗമാരക്കാരൻ അതിനു കാരണക്കാരനായ മൈക്കിൽ ഒഡ്ഡെയരെ തേടി ലണ്ടനിൽ വന്നു വെടിവെച്ചു കൊന്നു എന്ന് എത്രപേർക്ക് അറിയാം.







അതിനു വേണ്ടിയുള്ള തയ്യാറെടുപ്പും കൊലപാതകത്തിന് ശേഷം ജയിലിൽ അനുഭവിക്കുന്ന പീഡനങ്ങളും കോടതിയിൽ ലഭിക്കുന്ന തൂക്കുകയർ ഒക്കെ യാണ് ഷൂജിത് സിർകാർ സംവിധാനം ചെയ്ത ഈ പീരിയഡ് സിനിമ..


നമ്മൾ ഒരു പീരിയഡ് സിനിമ ചെയ്യുമ്പോൾ ഉള്ള എല്ലാ സൂക്ഷ്മ വശങ്ങളും ശ്രദ്ധിച്ചു ചരിത്രത്തെ കുറിച്ച് നന്നായി പഠിച്ചു തന്നെയാണ് ഈ സിനിമ ചെയ്തത് എന്നതിന് അംഗീകാരം ആണ് ഇന്ത്യയുടെ ഓസ്കാർ നോമിനി യായി ഈ ചിത്രം തിരഞ്ഞെടു ക്കപ്പെട്ടത്.


ചരിത്രം പറയുമ്പോൾ അല്പസ്വല്പം ലാഗിംഗ് ഒക്കെ സ്വാഭാവികമാണ്..എന്നാലും ജാലിയൻ വാലാ രംഗങ്ങളും അതിനു ശേഷമുള്ള കാഴ്ചകളും അല്പം കൂടി പോയില്ലേ എന്ന് നമുക്ക് തോന്നിയേക്കാം എങ്കിലും അതിൻ്റെ ഭീകരത വരച്ചു കാണിക്കാൻ അത്രയെങ്കിലും ചെയ്യണം എന്ന് അണിയറക്കാർ കരുതിക്കാണും.


ദേശീയ അവാർഡ് ജേതാവും ഇപ്പൊൾ  ബോളിവുഡ് സെൻശേഷനുമായ വിക്കി കൗശലിൻ്റെ അസാമാന്യ പ്രകടനം തന്നെയാണ് ചിത്രത്തിൻ്റെ ഹൈൈറ്റ്


പ്ര.മോ.ദി.സം

Saturday, October 16, 2021

ദേവദാസ് ബ്രദേഴ്സ്




ദേവദാസിനെ എല്ലാവർക്കും പറഞ്ഞാല് അറിയാം..പ്രണയ കഥയിലെ ദുരന്ത നായകൻ..ദേവദാസിൻ്റെ അനുകരണമായി മുൻപ് കുറെ പ്രണയം നഷ്ട്ടപെട്ട ഹതഭാഗ്യർ കുടിച്ചും കുളിക്കാതെ നനക്കാതെ താടിയും മുടിയും നീട്ടി വളർത്തി നഷ്ട്ട പ്രണയത്തെ താലോലിച്ചു ജീവിതം നശിപ്പിച്ചിരുന്നു.





കാലം മാറിയപ്പോൾ " ദേവദാസ്" ഒക്കെ വെറുപ്പിൻ്റെ പകയുടെ പ്രതീകങ്ങൾ ആയി മാറി പ്രണയം ഉപേക്ഷിച്ച വരെ ആസിഡും പെട്രോള് ഒക്കെ ഉപയോഗിച്ച് നശിപ്പിക്കുന്ന അവസ്ഥയിൽ എത്തി..ചിലർ പ്രതികാരങ്ങൾ അവരെ  വിടാതെ പിന്തുടർന്ന് ടോർച്ചർ ചെയ്ത് കൊണ്ട് ആഘോഷിച്ചു.




അങ്ങിനെ ദേവദാസിൻ്റെ നാല് "സഹോദരർ" കഥ പറയുകയാണ് ഈ തമിഴ് ചിത്രം.പ്രേമിക്കാൻ ഒട്ടും താൽപര്യം ഇല്ലാത്ത വിവിധ സ്ഥലങ്ങളിൽ ഉള്ള നാല് ചെറുപ്പക്കാരെ നിർബന്ധിച്ച് പ്രേമിപ്പിച്ച്  കല്യാണം കഴിക്കുവാൻ ആവശ്യപ്പെടുമ്പോൾ വഴിമാറി നടകുന്ന നാല് യുവതികൾ. പ്രേമ നൈരാശ്യ കൊണ്ട് ജീവിതം തുലച്ചു കളയേണ്ടി വന്ന അവർ ലഹരിയിൽ അടിമകൾ ആകുന്നു.








ബാറിൽ ഒത്ത് കൂടുന്ന അവർ പരസ്പരം കഥകൾ പറയുന്നതും പ്രതികാരത്തിന് വേണ്ടി ഒരുമിക്കുകയും അവസാനം കാര്യങ്ങൽ കൈവിട്ടു പോകുന്നത് ഒക്കെയാണ് കഥ.


ആദ്യ പകുതിയിൽ പ്രണയവും പാട്ടുകളും കൊണ്ട് നല്ല രീതിയിൽ പോയ കഥ പിന്നീട് എങ്ങോട്ട് പോകണം എന്നറിയാതെ ഉഴലുകയാണ്..എന്നാലും ഒന്നര മണിക്കൂറിനുള്ളിൽ സിനിമ തീർത്തു സംവിധായകൻ നമ്മളെ നമ്മുടെ പാട്ടിന് വിടുന്നുണ്ട്..അത് തന്നെയാണ് വലിയ ആശ്വാസം ആകുന്നത്.


പ്ര .മോ. ദി .സം

Friday, October 15, 2021

വിദ്യാരംഭം




കൊച്ചു കുഞ്ഞുങ്ങളെ പ്രഗൽഭരായ ആരെ കൊണ്ടെങ്കിലും എഴുത്തിനിരുത്താൻ പത്രം ഓഫീസോ പ്രസിദ്ധ ക്ഷേത്രങ്ങൾ,വ്യക്തികൾ  ഒക്കെ തേടി മാതാപിതാക്കൾ നെട്ടോട്ടമോടുന്ന കാലത്ത് ഞാൻ എൻ്റെ മകൻ്റേ ഹരിശ്രീ കുറിച്ചത് അരിമണിയിൽ പോലുമല്ല നേരിട്ട് പുസ്തകത്തിൽ തന്നെ ആയിരുന്നു. പേന കൊണ്ട്...അതും എഴുതിച്ചത് "പ്രഗൽഭ" നല്ലാത്ത ഈ പാവം ഞാനും.


മേനി പറയുകയല്ല..അത് കൊണ്ട് ഇപ്പൊൾ ഡിഗ്രി അവസാന വർഷം വരെ  എത്തിനിൽക്കുന്ന അവൻ എന്നെ പോലെ" ഉഴപ്പൻ" ആയി ഒരു ക്ലാസ്സിലും  മാർക്ക് കുറച്ചു വാങ്ങിയിട്ടില്ല. .എല്ലാ കടമ്പകളും നല്ല മാർക്കോടെ പാസാവുകയും ചെയ്തിട്ടുണ്ട്. ആഗ്രഹിച്ച കോഴ്സിന് മെറിറ്റ് അടിസ്ഥാനത്തിൽ തന്നെ ഇതുവരെ  പ്രവേശനം കിട്ടിയി ട്ടുമുണ്ട്.


കുടുംബ സമേതം ഇന്ത്യക്ക് പുറത്തായത് കൊണ്ടാവാം  അന്ന് അങ്ങിനെ ഒരു "സാഹസ"ത്തിനു എന്നെ പ്രേരിപ്പിചിരിക്കുക എന്നത് മറ്റൊരു കാര്യം.


പിന്നീട്  ബിസിനെസ്സ് കൊണ്ട്  അതിവേഗത്തിലായിപോയ  പല 

" ഹരിശ്രീ" കളും കാണുമ്പോൾ തോന്നിപോയിട്ടുണ്ട് ശരിക്കും വീട്ടിലെ കാരണവർ എഴുതിച്ചാൽ അല്ലെ കുട്ടികൾക്ക് കുറച്ചു കൂടി കംഫർട്ട് ഉണ്ടാവുക.കുഞ്ഞുങ്ങൾ  അവരെ അനുസരിച്ച് , ചൊല്ലി കൊടുക്കുന്നത്  വളരെ ശ്രദ്ധിച്ചു മനസ്സിലാക്കി ഭയം ഏതുമില്ലാതെ നന്നായി എഴുതില്ലെ....


ഇപ്പൊൾ എഴുതിക്കുന്ന അപരിചിതനെ കാണുമ്പോൾ തന്നെ കുഞ്ഞുങ്ങൾ കരഞ്ഞു തുടങ്ങും..പിന്നെ ഒരു വിധത്തിൽ അവരെ എങ്ങിനെ എങ്കിലും എഴുതി വിടുവിക്കുകയാണ്..ചടങ്ങ്  പൂർത്തിയാക്കുകയാണ്.


അത് കൊണ്ട് നിർത്താറായില്ലെ നമുക്ക് ഇത്തരം പ്രഹസനങ്ങൾ.എം ടീ യൊ, കൈതപ്രംമോ, മുകുന്ദനോ ഒക്കെ എഴുതിച്ചാൽ  ഒന്നും കുട്ടിക്ക് അറിവും വിവരവും വിദ്യാഭ്യാസവും ഉണ്ടാവണം എന്നില്ല .അത് കൂടുതലും പകർന്നു നൽകേണ്ടത് നമ്മൾ മാതാപിതാക്കൾ തന്നെയാണ്. നമ്മളിൽ നിന്നാണ് അവർ പഠിച്ചു തുടങ്ങേണ്ടത്..നമ്മളെ കണ്ടാണ് അവർ വളർന്നു വരേണ്ടത്..


പ്ര .മോ .ദി .സം

ഉടൻപിറപ്പെ




അണ്ണന് വേണ്ടി തങ്കച്ചിയും തങ്കച്ചിക്ക് വേണ്ടി അണ്ണനും  ജീവിക്കുന്ന ഒരു വീട്. സമൂഹത്തിൽ എന്ത് അനീതി കണ്ടാലും നമ്മുടെ  "സുരേഷ് ഗോപി" പോലെ ഉടനടി തീർപ്പാക്കി കൊടുക്കുന്ന അണ്ണൻ..അവിടെ അദ്ദേഹം നീതിയെയോ ന്യായത്തിൻ്റെയോ അവസാന വാക്കായ കോടതി കയറാതെ തനിക്ക്  തോന്നുന്നത് അടിച്ചിട്ടായാലും  വെട്ടിയിട്ടായാലും വെറുപ്പിച്ചു ആയാലും സാധാരണക്കാർക്ക് വേണ്ടി ചെയ്തു കൊടുക്കും.





അത് കൊണ്ട് തന്നെ നാട്ടുകാർക്ക് അയാള് കൺകണ്ട ദൈവം ആണെങ്കിലും അധികാരികൾക്കും മറ്റും ആയാൽ ശത്രുക്കൾ ആയിരിക്കും. ആ കുടുംബത്തിലേക്ക് നീതിയും ന്യായവും അണുവിട തെറ്റാതെ പരിപാലിക്കുന്ന ഒരാള് തങ്കച്ചിയെ കല്യാണം കഴിച്ചു വന്നാൽ എന്തായിരിക്കും സ്ഥിതി..






അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും അണ്ണൻ തങ്കച്ചി ബന്ധത്തിൽ പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ശരവണൻ സംവിധാനം ചെയ്ത ഈ അമ്പതാമത്  ജ്യോതിക ചിത്രം പറയുന്നത്.





സമുദ്രക്കനി ,ശശി കുമാർ എന്നിവർ നായകന്മാരായി അഭിനയിച്ച ഈ ചിത്രം പതിവ് ശശികുമാർ ഷോ തന്നെ ആണ് കൂടുതലായും  കാണിക്കുന്നത്. കഥയോ അവതരണമോ  വലിയ പുതുമ ഇല്ലാത്ത ഈ ചിത്രം തീരെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ് കൊണ്ട് വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചിട്ടുണ്ട്.





മുൻപ് തമിൾ സിനിമയിൽ തന്നെ നൂറാവർത്തി  നമ്മൾ കണ്ട അണ്ണൻ തങ്ക്ച്ചി സെൻ്റിമെൻ്റ്സ് വീണ്ടും  കാണിച്ചു  സാധാരണക്കാരെ കയ്യിലെടുക്കാൻ വേണ്ടി മാത്രമാണ് സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ശ്രമിക്കുന്നത്.


പ്ര .മോ. ദി .സം

Thursday, October 14, 2021

പണം

 


മയക്കു മരുന്ന്  ഉപയോഗം മൂലം പിടിക്കപെട്ട സ്കൂള്‍ വിദ്യാര്‍ഥി പറഞ്ഞത് കേട്ട് പോലീസുകാർ ഞെട്ടി .ദിവസവും അച്ഛന്റെ പേര്‍സില്‍ നിന്നാണ് പോലും ആ കുട്ടി മയക്കുമരുന്ന്  വാങ്ങുവാന്‍ വേണ്ടുന്ന പണം മോഷ്ട്ടിക്കുന്നത് ..


അതും ദിവസവും എടുക്കുന്നത് അഞ്ഞൂറും ആയിരവും ...അച്ഛന്‍  പോലീസുകാർ പറയുന്നതുവരെ ഇതറിഞതുമില്ല ...വിശ്വസിക്കാന്‍ പ്രയാസം തോന്നി ..ആയിരവും രണ്ടായിരവുമൊക്കെ കുറഞ്ഞാല്‍ അറിയാതിരിക്കുമോ ?അതും ഒരാള്‍ക്ക്‌ തന്റെ പേര്‍സിലെ തുകയെ കുറിച്ച്  ഒട്ടും ബോധമില്ലാതിരിക്കുമോ ......?


ഇന്ന് ഒരു കടയില്‍ കയറി കുറെ സാധനങ്ങള്‍ വാങ്ങി പണം കൊടുക്കുമ്പോഴാണ്  അത് തികയില്ല എന്ന് മനസ്സിലാക്കിയത് ..അപ്പോള്‍ ബോധ്യമായി പലരും തന്റെ കയ്യിലുള്ള പണത്തെ കുറിച്ച് അത്രയ്ക്ക്  "പിടി" ഇല്ലാത്തവരാണ് എന്ന് ....


ഇതാവാം "കുട്ടികള്‍ " മുതലെടുക്കുന്നത് ....ജാഗ്രതൈ ....നമ്മുടെ കയ്യിലുള്ള പണത്തെ കുറിച്ച് ഒരു ബോധം നല്ലതാണ്..

അല്ലെങ്കിൽ പെട്ട് പോകും..


(കുറച്ചു വർഷങ്ങൾക്കു മുൻപ് കുറിച്ചത്)


പ്ര .മോ .ദി. സം

ലൗ എഫ് എം




മലയാള സിനിമയിൽ അവസരം കാത്തു നിൽക്കുന്ന ആയിരങ്ങൾ ഉണ്ട്.അത് അഭിനയത്തിൽ മാത്രമല്ല എല്ലാ മേഖലയിലും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുവാൻ വേണ്ടി അവസരം കാത്തു കിടക്കുന്നവർ..


അതിൽ ചിലർക്ക് നല്ല അരങ്ങേറ്റം കിട്ടും ചിലർക്ക് ഒന്നും കിട്ടില്ല ..ചിലർ കിട്ടിയത് എന്താണെന്ന് വെച്ച് അങ് തുടങ്ങും ..തുടക്കക്കാരൻ എന്ന നിലയിൽ പലതരം പ്രഷർ അനുഭവിച്ചു കൊണ്ട് കഴിവുകൾ ഉണ്ടായിട്ടും അത് പ്രകടിപ്പിക്കാൻ കഴിയാതെ മറ്റാരുടെയോ പ്രേരണയിൽ  പാതി മനസ്സിൽ ചെയ്യേണ്ടി വരുന്ന സിനിമകൾ.








ശ്രീ ദേവ് എന്ന സംവിധായകന് ഈ ചിത്രം കണ്ടാൽ നല്ല കഴിവ് ഉണ്ടെന്ന് മനസ്സിലാകും.എന്നാല് തിരഞ്ഞെടുത്ത  അല്ലെങ്കിൽ കയ്യിൽ കിട്ടിയ സിനിമയും പ്രമേയവും  ഒക്കെ "കാലഹരണ" പെട്ടതായിപോയി.


സിനിമയിലെ ഗാനങ്ങളും രംഗങ്ങളും എടുത്ത രീതി ഒക്കെ കണ്ടാൽ പണി അറിയുന്നവൻ ആണെന്ന് മനസ്സിലായി. 


സിനിമകളിൽ എല്ലാ കാലത്തും എപ്പോഴും   വിറ്റ് പോകുന്ന പ്രേമവും അതിനിടയിൽ ഉണ്ടാകുന്ന പൊല്ലാപ്പുകൾ ,പെണ്ണിൻ്റെ കുടുംബം അത് എന്ത് കൊണ്ട് എതിർക്കുന്നു എന്നതിൻ്റെ ക്ലൈമാക്സ് ഒക്കെ കുറെയേറെ പേര് പറഞ്ഞു കഴിഞ്ഞതാണ്.






ഇതൊക്കെ ആണെങ്കിലും കയ്യിൽ കിട്ടിയ "സാധനങ്ങൾ" കൊണ്ട് തരക്കേടില്ലാത്ത ഒരു വിഭവം ഉണ്ടാക്കി എന്നുപറയാം. എല്ലാ പാചകകാരും നളൻ ആവണം എന്നില്ല എങ്കിലും കഴിച്ച് നോക്കി രുചി അറിയാം എന്ന് മാത്രം


പ്ര. മോ .ദി .സം