സിനിമ എന്നത് കാണികളെ ലോജിക് ചിന്തകളിൽ അധികം ഇടപെടലുകൾ ഇല്ലാതെ എൻ്റർടൈൻ ചെയ്യാൻ മാത്രമാണ് എന്ന് വിശ്വസിക്കുന്നവർ ധൈര്യമായി ടിക്കറ്റ് എടുക്കാൻ മടിക്കേണ്ട.
ഇത് ന്യൂ ജനറേഷന് വേണ്ടിയുണ്ടാക്കിയ ചിത്രമാണ് എന്ന് ഒരിക്കലും മറക്കരുത്.അവർക്ക് "വേണ്ട" സ്റ്റൈലിഷ് പാട്ടും ഡാൻസും സെറ്റിംഗ്സും തമാശയും സൗഹൃദവും അടിയും പിടിയും ഒക്കെ കൂട്ടിയിണക്കി ഒരു ഹൈ വോൾട്ടേജ് കളർ ഫുൾ ഡ്രാമ ആണ് ഈ കല്യാണി ,ടോവിനോ ചിത്രം.
പേരുപോലെ തന്നെ മാല പോലെ ഒന്നിന് പിറകെ ഒന്നായി അടി കൊണ്ടുള്ള പൂരം തന്നെയാണ്..പരസ്പരം തല്ലു കൊടുത്തും വാങ്ങിയും ചങ്ങാതിമാർ ആയ അഞ്ച് പേരുടെ കഥയാണ് ഖാലിദ് റഹ്മാൻ പറയുന്നത്.വഴിയേ അവർ തല്ലുണ്ടാക്കീ ചങ്ങാതിമാർ ആക്കുന്നവരുടെയും...
തല്ലുണ്ടാക്കി ഒരുമിച്ചവർ അബദ്ധവശാൽ മറ്റൊരു ഗ്യാങ്ങുമായി ഉണ്ടാകുന്ന തല്ലു അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട അവസരത്തിൽ അവരുടെ തലയിൽ വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കഥയാണ് പല എപ്പിസോഡുകൾ ആയി കാണിക്കുന്നത്.
മലബാറിൽ നടക്കുന്ന കഥ ആയത് കൊണ്ട് തന്നെ അവിടങ്ങളിലെ കല്യാണത്തിൻ്റെ ധാരാളിത്തം സിനിമയിൽ കൃത്യമായി കാണിക്കുന്നുണ്ട്.. സ്പീഡ് കൂടുതൽ ഉള്ള മലബാർ ഭാഷ മറ്റു സ്ഥലങ്ങളിലെ ആൾക്കാർക്ക് എത്രകണ്ട് ആസ്വദിക്കും എന്നതും ചെറിയൊരു പ്രശ്നമാണ് .
തലശ്ശേരിയിലെ മനോഹര കാഴ്ചകൾ ഷൂട്ട് ചെയ്ത് അത് സിനിമയിൽ തിരൂർ എന്ന് പറയുന്നതിനോട് നാട്ടുകാരൻ എന്ന നിലയിൽ വിയോജിക്കുന്നു.
പ്ര .മോ. ദി .സം
No comments:
Post a Comment