Saturday, July 30, 2022

19 (1) A

 



ഒരു ഇന്ത്യൻ പൗരന് സ്വതന്ത്രമായി അഭിപ്രായം പറയുവാനും അത് പ്രകടിപ്പിക്കുവാൻ ഒക്കെ അവകാശം ഉണ്ട്. പക്ഷേ ഭരണ കൂടത്തിന്  അതൊക്കെ ഭയങ്കര പേടിയാണ്.. അത് കൊണ്ട് തന്നെ അതിനെ അടിച്ചമർത്തി ഇല്ലാതാക്കുവാൻ അവർ ശ്രമിക്കുന്നു.അഴിമതി ആയാലും സ്വജനപക്ഷപാതം ആയാലും എതിർക്കുന്നവരെ നുള്ളി കളയുവാൻ ആണ് അധികാരം ശ്രമിക്കുന്നത്.







അത് കൊണ്ട് തന്നെയാണ് പാർലിമെൻ്റിൽ നിയമസഭകളിൽ വാക്കുകൾക്ക്  ,എതിർപ്പുകൾക്കു നിരോധനം വരുന്നതും വഴിനീളെ പൗരന്മാരെ,   അവൻ്റെ വാക്കുകളെ ,എഴുത്തിനെ ,കറുപ്പിനെ ഒക്കെ  പേടിക്കേണ്ട അവസ്ഥ വരുന്നതും.അത്തരമൊരു സിനിമയാണ് ഇന്ദു സംവിധാനം ചെയ്ത ഈ സിനിമ പറയുന്നത്.






19 (1) A എന്നത് എന്താണ് എന്ന് പലർക്കും അറിയില്ല എന്നതാണ് പരമാർത്ഥം.ഈ സിനിമക്ക് എന്തിന് ഇങ്ങിനെ ഒരു പേര് എന്ന് ന്യായമായും സംശയം ഉണ്ടാകും..സിനിമയുടെ ടാഗ് ലൈനിൽ പോലും ഇതേകുറിച്ച് പ്രതിപാദിക്കുന്ന ഒന്നും ഇല്ല എന്നത് തന്നെ സാധാരണ  പ്രേക്ഷകനെ കൺഫ്യൂഷൻ ഉണ്ടാക്കും. ഒരു പൗരന് ഉള്ള അഭിപ്രായ സ്വതന്ത്ര  അധികാരമാണ് ഈ നിയമം എന്നെങ്കിലും ഒന്ന് പറഞ്ഞു വേക്കാമായിരുന്നു





പല പ്രമുഖ താരങ്ങൾ ഉണ്ടെങ്കിലും ആർക്കും അവർ അർഹിക്കുന്ന മാതിരി ഉള്ള നല്ലൊരു റോൾ കൊടുക്കുവാൻ പറ്റാത്തത് ചിത്രത്തിൻ്റെ വലിയ ന്യൂനത തന്നെയാണ്. അറിയപ്പെടുന്ന താരങ്ങൾ ഇവിടെ ഉണ്ടായിട്ടും സേതുപതി ,നിത്യ എന്നിവരെ കൊണ്ട് വന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല.അവർക്ക് ചലഞ്ച് ആയിട്ടുള്ള കഥാപാത്രങ്ങൾ പോലും അല്ല..നിത്യയെക്കാൾ അവളുടെ കൂട്ടുകാരിയായി അഭിനയിച്ച പെൺകുട്ടിയാണ് മനസ്സിൽ നിൽക്കുന്നത്.






 സാധാരണ പൗരൻ്റെ തൂലികയിൽ വരുന്ന  അഭിപ്രായങ്ങൾ പോലും പേടിക്കുന്ന അധികാര രാഷ്ട്രീയ വർഗ്ഗത്തിൻ്റെ ഭയത്തിൻ്റെ കഥയും അതിനെ അവർ ഉൽമൂലനം ചെയ്തു അവൻ്റെ സ്വതന്ത്രത്തെ

ഹനിക്കുന്നതും കുറച്ചു കൂടി നന്നായി പറയാമായിരുന്നു 


പ്ര .മോ.ദി.സം

No comments:

Post a Comment