റിലീസ് ചെയ്തപ്പോൾ നല്ല അഭിപ്രായം വന്ന സിനിമ തിയറ്ററിൽ എന്തുകൊണ്ടോ ലോങ് റണ്ണിംഗ് കിട്ടിയില്ല..സിനിമ എന്നത് ഒരിക്കലും നമുക്ക് ഊഹിക്കാൻ പറ്റുന്നത് ആയിരിക്കില്ല റിസൾട്ട്..
തല്ലിപ്പൊളി ചിത്രങ്ങൾ തള്ളി മറിച്ച് കോടികൾ കൊയ്യുമ്പോൾ നല്ല ചിത്രങ്ങൾ ആള് കേരാതെ പോകുകയാണ്.അർജുൻ അശോകൻ്റെ കരിയർ ബെസ്റ്റ് എന്ന് വേണമെങ്കിൽ പറയാവുന്ന "പാണ്ട' എന്ന കഥാപാത്രത്തെ കൊണ്ട് നമ്മളിലെ പ്രേത്യേകിച്ചു കേരളത്തിലെ ആൾക്കാരുടെ സ്വഭാവത്തെ ചൂണ്ടി കാണിക്കുന്നുണ്ട്..
ദേഹത്ത് പാണ്ട് വന്നപ്പോൾ ഉപേക്ഷിക്കുന്ന കാമുകിയും പാണ്ട എന്ന് വിളിക്കുന്ന സമൂഹവും ഒക്കെ അവനെ ഇപ്പൊൾ ബാധിക്കുന്നില്ല എങ്കിലും ആൾകൂട്ടത്തിൽ മുന്നിൽ നിന്ന അവനെ പാണ്ടുകൊണ്ട് പിന്നിലേക്ക് മാറ്റി നിർത്തുമ്പോൾ അവനു വിഷമമാകുന്നുണ്ട്..
അതുകൊണ്ട് തന്നെ ഓരോരോ അവസരത്തിലും അവൻ സ്വയം പിൻവാങ്ങുമ്പോൾ അവനെ ചേർത്ത് പിടിക്കാൻ അവൻ്റെപുതിയ കൂട്ടുകാരി ഉണ്ടാകുന്നു..അവളുടെ നിർബ്ന്ധം കൊണ്ട് അവനെ പരിഹസികുന്നവർക്ക് മുന്നിൽ നിന്ന് അവൻ വിജയത്തിന് വേണ്ടി പൊരുതുന്നു..
അഖിൽ അനിൽ കുമാർ എഴുത്ത് കൂടി നടത്തുന്ന ചിത്രത്തിൽ സാധാരണക്കാരായ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങള് വ്യക്തമായി വരച്ചു കാണിക്കുന്നു.
തിരഞ്ഞെടുത്ത വിഷയത്തിൽ പുതുമ ഉണ്ടായിരുന്നെങ്കിലും അതെന്തോ നമ്മുടെ പ്രേക്ഷകർക്ക് ഉൾകൊള്ളാൻ പറ്റിയില്ല എന്നൊരു ഫീൽ സമ്മാനിച്ച ചിത്രം ഇലക്ട്രോണിക് കിളി എന്ന സംഗീത സംവിധായൻ സമ്മാനിക്കുന്ന പാട്ടുകളും ബിജിഎം ഒക്കെ എടുത്തുപറയേണ്ടതാണ് .
പ്ര.മോ.ദി.സം

No comments:
Post a Comment