Thursday, October 2, 2025

ഓടും കുതിര ചാടും കുതിര

 



ക്യാൻസറിനെ കുറിച്ച് നല്ലരീതിയിൽ കഥപറഞ്ഞ് സിനിമ ഉണ്ടാക്കി അതില് കുറച്ചു ഹാസ്യം ഒക്കെ കലർത്തി നമ്മുടെ ഭീതിയൊക്കെ കുറച്ചൊക്കെ കുറച്ചു ഒരു നല്ല അവബോധനം നൽകിയ "ഞണ്ട്കളുടെ നാട്ടിൽ ഒരു ഇടവേള" എടുത്ത നടനായ സംവിധായകൻ വീണ്ടും നമ്മുടെ മുന്നിൽ എത്തിയ ചിത്രമാണ് ഈ സിനിമ.


ഓണചിത്രങ്ങളിൽ കാണാൻ കൊള്ളാത്ത ചിത്രം എന്ന ദുഷ്പേര് ഉള്ളത് കൊണ്ട് തന്നെ  തിയേറ്ററിൽ പോയി കാണാൻ മിനക്കെട്ടില്ല എന്നത് ഇപ്പൊൾ വീട്ടിൽ വെച്ച് കണ്ടപ്പോൾ നന്നായി എന്ന് തോന്നി.


മനുഷ്യമനസ്സിൻ്റെ വിഭ്രാന്തിയും വിഷമങ്ങളും ഉത്കണ്ഠ ഒക്കെയാണ് അൽതാഫ് പറയാൻ ശ്രമിച്ചത് എങ്കിലും പാളിപ്പോയി..ചില രംഗങ്ങൾ കാണുമ്പോൾ സംവിധായകനും നോർമൽ അല്ലേ എന്ന് തോന്നി പോകും.


എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ ഒരു തിരക്കഥയും അതിൽ അഭിനയിക്കാൻ കുറെ പ്രഗത്ഭർ എന്ന് പറയുന്ന നടീനടന്മാരും..


ഫഹദ് ഒക്കെ ക്യാരക്ടർ തിരഞ്ഞെടുപ്പുകളിൽ എത്രത്തോളം പരാജയം ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.കുറച്ചു മുന്നേ അഭിനയത്തിൽ നല്ല നിലയിൽ  പോയിരുന്നു എങ്കിലും പി ആർ വർക്ക് കൊണ്ട് മാത്രം മുന്നോട്ടു പോയി എന്നാണ് സമീപകാല സിനിമകളിലെ ടൈപ്പ് കഥാപാത്രങ്ങൾ വിളിച്ചു പറയുന്നത്.


പ്ര.മോ.ദി.സം.

No comments:

Post a Comment